Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കുന്നുവെന്ന് ദേവസ്വം മന്ത്രി, ഉടന്‍ നടപടിയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖകള്‍കള്‍ക്കെതിരെ തുറന്നടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍എസ്സ് ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റുകയാണെന്നും ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വ്യാപകമായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണെന്നും വിശ്വാസികളെ ക്ഷേത്രത്തില്‍ അകറ്റി നിര്‍ത്തി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനുള്ള ശ്രമമാണ് ആര്‍എസ്എസ്സിന്റെ ശ്രമമെന്നും മന്ത്രി പോസ്റ്റില്‍ കുറിയ്ക്കുന്നു. ആയുധപരിശീലനം നടത്തുന്നതുവഴി നാടിന്റെ മതേതരത്വ സ്വഭാവം സമാധാന അന്തരീക്ഷവും തകര്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്ന മന്ത്രി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാവാന്‍ ക്ഷേത്രങ്ങളെ അനുവദിക്കില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

kadakampally

പ്രസ്തുത പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+