ചിലരുടെ എതിര്‍പ്പുണ്ടെന്നു കരുതി വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂര്‍: ചിലരുടെ എതിര്‍പ്പുണ്ടെന്നു കരുതി മാത്രം വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല സൗകര്യവികസനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാരും എതിര്‍ക്കുന്നില്ല. എന്നാല്‍ എതിര്‍ക്കുന്നവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുമുണ്ട്. കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ മമ്പറം പുതിയ പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

pinarayi vijayan

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിഷമമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ പൊതു നന്‍മ മുന്‍നിര്‍ത്തി അത് വിട്ടുനല്‍കാനാണ് ജനങ്ങള്‍ തയ്യാറാവേണ്ടത്. നല്ല പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും നല്‍കി അവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ ദേശീയപാതാ വികസനം 45 മീറ്ററില്‍ വേണമെന്ന കാര്യത്തില്‍ മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ദേശീയ പാതാവികസനം തല്‍ക്കാലം മാറ്റിവയ്ക്കുകയെന്ന സമീപനമാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്. നേരത്തേ പൂര്‍ത്തിയാക്കാമായിരുന്നു ദേശീയപാതാ വികസന വൈകാന്‍ ഇത് ഇടവരുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.കെ ശ്രീമതി എംപി അദ്ധ്യക്ഷത വഹിച്ചു. കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എമാരായ എം.വി ജയരാജന്‍, കെ.കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
development can't drop because of some peoples against it says pinarayi vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്