വികസനം ആദ്യം കയ്ക്കും പിന്നെ മധുരിക്കും- മുഖ്യമന്ത്രി പിണറായി വിജയൻ

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്ഗോഡ്: റോഡ് വികസനം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആദ്യമുണ്ടാവുന്ന ബുദ്ധിമുട്ട് വികസനം ആദ്യം കയ്ക്കുന്നതിന്റെയും പിന്നീട് മധുരിക്കുന്നതിന്റെയും ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കർമ്മന്തൊടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻറെ വികസനത്തിന് പ്രാദേശിക സർക്കാരുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു

pinarayi-vijayan

സർക്കാർ വിചാരിച്ചത് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നില്ല. വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അല്പം ത്യാഗം സഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂടി ചേർത്തു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പി.കരുണാകരൻ എം.പി , എം.എൽ.എമാരായ കെ.കുഞ്ഞിരാമൻ , എം രാജഗോപാലൻ, ജില്ലാ കളക്ടർ കെ.ജീവൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് രാവിലെ കാസറഗോഡ് ഗവ:ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ നിരവധിപേരാണ് എത്തിച്ചേർന്നത്.

നിവേദകർക്ക് മുന്നിൽ പുഞ്ചിരിയോടെ, ഏറെ സൗമ്യമായി മുഖ്യമന്ത്രി ഇരുന്നപ്പോൾ സങ്കടങ്ങൾ ഒന്നൊഴിയാതെ പറയാൻ നിന്നവർക്കും ഉത്സവമായി. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി പുറത്തിറങ്ങുന്നവരുടെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു. മുഖ്യമന്ത്രി നല്ല മൂഡിലാണ് എന്ന് പറഞ്ഞു കൊണ്ടാണ് പലരും റൂമിന്ന് പുറത്തിറങ്ങിയത്. വിദ്യാനഗർ ചാലയിലെ ബി.എഡ് സെന്ററിന്റെ ദയനീയാവസ്ഥ വിവരിച്ച് പി.ടി.എ ഭാരവാഹികൾ മുഖ്യമത്രിക്ക് നിവേദനം നൽകിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
development is always bitter than anything, says cm pinarayi vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്