കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചുവിടല്‍ മരവിപ്പിച്ചു; ധനലക്ഷ്മി ബാങ്ക് സമരം തീര്‍ന്നു... കണ്ട് പഠിയ്ക്കണം ഈ സമരം

Google Oneindia Malayalam News

തൃശൂര്‍: സമരങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചകളാണ് കുറേ നാളുകളായി കേരളം കാണുന്നത്. സര്‍ക്കാരിനെതിരെ സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധമടക്കമുള്ള എല്ലാ സമരങ്ങളും ഒന്നുമെത്താതെ അവസാനിച്ചു.

അങ്ങനെയുള്ള കേരളത്തിന് ഒരു സന്ദേശമാണ് ധനലക്ഷ്മി ബാങ്കിലെ സമരത്തിന്റെ വിജയം നല്‍കുന്നത്. അവസാന നിമിഷം വരെ സമരോത്സാഹം വിടാതെ നിന്ന ബാങ്ക് ഓഫീസര്‍മാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ മാനേജ്‌മെന്റ് മുട്ടുമടക്കി.

Dhanalakshmi Bank

25 വര്‍ഷക്കാലമായി ബാങ്ക് ഓഫീസര്‍മാരുടെ യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിയ്ക്കുന്ന ടിവി മോഹനനെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതായിരുന്നു സമരത്തിനുള്ള കാരണം. മോഹനനെ തിരിച്ചെടുക്കുക, നീതിയുക്തമായ അന്വേഷണം നടത്തുക എന്നിവയായിരുന്നു യൂണിയന്റെ ആവശ്യങ്ങള്‍.

35 ദിവസമാണ് സമരം നീണ്ടത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലായിരുന്നു സമരപ്പന്തല്‍. പിരിച്ചുവിട്ട ജീവനക്കാരനെ ഒരുനിലയ്ക്കും തിരിച്ചെടുക്കില്ലെന്ന നിലപാടിലായിരുന്നു ബാങ്ക് മാനേജ്‌മെന്റ്. എന്നാല്‍ സമരക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഒടുവില്‍ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ രണ്ട് ദിവസത്തെ പണിമുടക്കും പ്രഖ്യാപിച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും ട്രേഡ് യൂണിയന്‍ നേതാക്കളുടേയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിരിച്ചുവിടല്‍ നടപടി മരവിപ്പിയ്ക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്. രണ്ട് മാസത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കാമെന്ന ഉറപ്പും തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.

English summary
Dhanalakshmi Bank strike called off; Management freezes the termination of Union leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X