Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടനെ പുറത്താക്കിയപ്പോഴേ ഞാനും പോകണമെന്ന് കരുതിയതാണ്: ഇനി ചിലപ്പോള്‍ അമ്മയില്‍ ഉണ്ടായേക്കില്ല: ധർമ്മജന്‍

താരസംഘടനയായ അമ്മയുടെ ഭരണ സമിതി പിരിച്ച് വിടാനുള്ള തീരുമാനം ഐക്യകണ്ഠേന അല്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എല്ലാവരും രാജിവെക്കാമെന്ന തീരുമാനം അധ്യക്ഷനായ മോഹന്‍ലാല്‍ അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടായിരുന്നു എക്‌സിക്യൂട്ടിവ് അംഗങ്ങളായ ടൊവിനോ തോമസ്, ജഗദീഷ്, അനന്യ, സരയു, വിനു മോഹന്‍ എന്നിവര്‍ സ്വീകരിച്ചത്.

എല്ലാവരും രാജിവെച്ച് ഒഴിയേണ്ട ആവശ്യമില്ലെന്നും ആരോപണ വിധേയര്‍ മാത്രം മാറിനില്‍ക്കണമെന്നുമായിരുന്നു ഇവരുടെ നിലപാട്. തങ്ങളുടെ നിലപാട് ഇവർ അറിയിച്ചെങ്കിലും ഒടുവില്‍ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് വിവിധ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ തന്നെയാണ് നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടിയുടെ വാക്കുകളും ശ്രദ്ധേയമായി മാറുന്നത്.

dileep-dharmajan

ദിലീപുമായി ബന്ധപ്പെട്ട വിഷയം ഉയർന്ന് വന്നപ്പോഴെ അമ്മയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ ആലോചിച്ചിരുന്നുവെന്നാണ് ധർമ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കുന്നത്. വര്‍ഷത്തിലൊരിക്കലാണ് അമ്മയുടെ യോഗം വിളിക്കാറുള്ളത്. ലാലേട്ടന്‍ രാജി വച്ചത് നല്ല കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇനിയാരാണ് ഭരിക്കാന്‍ വരുന്നതെന്ന് അറിയില്ലെന്നും ധർമ്മജന്‍ ബോള്‍ഗാട്ടി പറയുന്നു.

അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കുന്ന ഒരു പരിപാടിയുണ്ട് അതിന് ലാലേട്ടനും മമ്മൂട്ടിയും തന്നെ വേണം. വേറെ ഒരുത്തനും വിചാരിച്ചാല്‍ നടക്കില്ല. അതാണ് സത്യം. അതിന് അവർ തന്നെ മുന്‍കൈ എടുക്കണം. അമ്മയിൽ നിന്ന് 5 രൂപ പോലും വാങ്ങിക്കാത്ത വ്യക്തിയാണ് ഞാന്‍. ചിലപ്പോൾ അടുത്ത അമ്മയിൽ ഞാൻ ഇല്ലായിരിക്കാം.

മുമ്പ് ദിലീപേട്ടനെ പുറത്താക്കിയപ്പോൾ തന്നെ അമ്മ വിട്ടാലോ എന്ന് ആലോച്ചിച്ചിരുന്നു. നിലവിലെ ഭരണസമിതിയില്‍ നിന്നും ലാലേട്ടന്‍ അടക്കം എല്ലാവരും രാജി വെച്ചെന്ന് അറിയിച്ചപ്പോൾ ഞാൻ മാനസികമായി തകർന്നു. ഈ സംഘടനയില്‍ വളരെയധികം സന്തോഷത്തോടെ തുർന്ന് പോന്നിരുന്ന വ്യക്തിയാണ് ഞാനെന്നും ധർമ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കുന്നു.

ചിലപ്പോള്‍ അമ്മയില്‍ ഉണ്ടാവില്ലെന്നാണ് ഞാന്‍ പറയുന്നത്. അതില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ല. ചിലപ്പോള്‍ സംഘടനയില്‍ നിന്ന് തന്നെ പോരാടും. ലാലേട്ടനെ പോലൊയുള്ള ഒരു വ്യക്തി മുന്നില്‍ നിന്ന് നയിച്ചത് കൊണ്ടാണ് ഇത്തരമൊരു സംഘടന ഇത്രയും നാള്‍ മുന്നോട്ടുപോയത് എന്നതില്‍ സംശയമില്ല. ലാലേട്ടന്‍, മമ്മൂക്ക എന്നിവരെ പോലെയുള്ളവര്‍ ഉണ്ടെങ്കിലേ സംഘടനയുടെ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വരികയുള്ളു.

ലാലേട്ടനും മമ്മൂക്കയുമൊക്കെ ഉള്ളതുകൊണ്ടാണ് മൂന്ന് കോടി രൂപയൊക്കെ കിട്ടുന്നത്. ഇവർക്ക് പകരം യുവനടന്‍മാരെ വച്ചാല്‍ അത്രയും രൂപ കിട്ടുമോ? സ്ത്രീ സുരക്ഷ എല്ലായിടത്തും വേണം.സിനിമാമേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അമ്മ സംഘടനയെ പുതിയ ആളുകള്‍ വന്ന് നല്ല രീതിയില്‍ കൊണ്ടുപോയാല്‍ നല്ലതാണ്. കുഞ്ചാക്കോ ബോബനെപ്പോലെയുള്ള ആളുകളൊക്കെ പ്രസിഡന്‍റ് ആയി വന്നാല്‍ നന്നായിരിക്കും . വളരെ നല്ല വ്യക്തിത്വം ആണ്. ഇതുവരെ ഒരു മോശം പേരും കേള്‍പ്പിക്കാത്ത വ്യക്തിയാണ്.

എന്റെ രാഷ്ട്രീയം എല്ലാവർക്കും അറിയുന്നതാണ്. എങ്കിലും ബി ജെ പി, കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊക്കെ നല്ല ബന്ധമുണ്ട്. ആരേയും ഞാന്‍ കുറ്റം പറയുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാന്‍ വൈകിയതില്‍ അതിന്റേതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം. റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരിച്ചവരേയും ഞാന്‍ കുറ്റം പറയുന്നില്ല. അവരില്‍ പലരും എന്റെ അടുത്ത സുഹൃത്തുക്കളാണ്.

എനിക്കെതിരെ പറഞ്ഞ ഒരു വ്യക്തി എന്ന് പറയുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. ധർമ്മജന്‍ ചെയ്തത് ഗുരുതരമായ കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജേഷ്ഠതുല്യനായി ഞാന്‍ കാണുന്ന വ്യക്തിയാണ്. എനിക്ക് കോണ്‍ഗ്രസിന്റെ അംഗത്വം ഇല്ലെന്ന് വരെ പറഞ്ഞു. അത് എനിക്ക് വലിയ വിഷമമായി. പാർട്ടി അംഗത്തമില്ലാത്ത ഒരാളെ നിയമസഭയിലേക്ക് മത്സരിപ്പിക്കാല്ലാലോ.

ഞാന്‍ തോറ്റു, പുള്ളി ജയിച്ചു. പുള്ളിയും പണ്ട് തോറ്റിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ പാർട്ടിയില്‍ സജീവമായിരുന്നു ഞാന്‍. രാജീവ് ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ സേവാദളിന്റെ ഭാഗമായി നിന്ന് സല്യൂട്ട് അടിച്ച് കൊണ്ടുവന്ന ഒരു വ്യക്തിയാണ് ഞാന്‍. ആ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞത് എനിക്ക് വലിയ സങ്കടമുണ്ടായി. ആ രാത്രി ഷാഫി പറമ്പില്‍, അന്‍വർ സാദത്ത്, റോജി എം ജോണ്‍ എന്നിവരെയൊക്കെ വിളിച്ചിരുന്നുവെന്നും ധർമ്മജന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+