ദിലീപ് ജയിലില്‍ കിടന്നത് ദിനേശ് പണിക്കർ കിടന്ന അതേ സെല്ലിലോ? എന്താണ് സത്യാവസ്ഥ, നടന് പറയുന്നു
ദിലീപുമായി ഉണ്ടായ കേസിനെക്കുറിച്ച് വിശദീകരണവുമായി നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. അന്നത്തെ ആ സംഭവങ്ങളെ വെറും തമാശയായിട്ടാണ് ഇപ്പോള്‍ കാണുന്നത്. രണ്ട് വ്യക്തികള്‍ക്കിടയില്‍ സംഭവിച്ച തെറ്റിദ്ധാരണകളാണ് എല്ലാത്തിനും കാരണം. ദിലീപ് എന്നെ മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ ഞാന്‍ എടുത്ത സിനിമ എത്രത്തോളം ഓടിയെന്ന് പുള്ളി മനസ്സിലാക്കിയില്ല. അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ പുള്ളി ഒരിക്കലും ഇതുപോലൊരു തീരുമാനം എടുക്കില്ലായിരുന്നുവെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ദിനേശ് പണിക്കർ പറയുന്നു.
ആ പ്രശ്നങ്ങള്‍ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടതാണ്. ഏകദേശം രണ്ടാഴ്ച മാത്രമാണ് ആ വിഷയം നീണ്ട് നിന്നത്. എല്ലാ അസോസിയേഷനും വിഷയത്തില്‍ സജീവമായി ഇടപെട്ടു. ഇന്നസെന്റ് ചേട്ടന്റെ ഇടപെടലും ശ്രദ്ധേയമാണ്. 'എടാ നിനക്ക് ക്യാഷിന് ഇപ്പം വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാലോ.. നീ അതങ്ങ് വിട്. ദിനേശ് പണിക്കർക്ക് ക്യാഷിന് കുറച്ച് ബുദ്ധിമുട്ടുണ്ട്' എന്നായിരുന്നു ദിലീപിനോട് ഇന്നസെന്റ് ചേട്ടന് പറയുന്നത്.

2000 ത്തിലാണ് കേസ് ഫയല്‍ ചെയ്യുന്നത്. 2002 ലാണ് അറസ്റ്റിലേക്ക് എത്തുന്നത്. ആ വിഷയം തീർന്ന ഉടന്‍ തന്നെ ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കളായി. അതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലേക്ക് എന്നെ വിളിക്കാറുണ്ട്. പുള്ളിയുടെ വ്യക്തിപരമായ ചടങ്ങുകളിലേക്കുള്പ്പെടെ ക്ഷണിക്കും. ഇങ്ങോട്ടും അദ്ദേഹം വന്നു. അങ്ങനെ വളരെ സ്നേഹത്തിലാണ് മുന്നോട്ട് പോവുന്നത്. ചെറിയ തെറ്റിദ്ധാരണ മാത്രമാണ് ഞങ്ങള്‍ക്കിടയിലെ പ്രശ്നത്തിന്റെ കാരണമെന്നും ദിനേശ് പണിക്കർ പറയുന്നു.
ദിലീപ് ജയിലില്‍ പോയ ഉടന്‍ തന്നെ ഒരു ആഘോഷം യുട്യൂബില്‍ തുടങ്ങിയിരുന്നു. എന്നെ വിളിച്ച് പലരും അഭിപ്രായം ചോദിച്ചു. പക്ഷെ ഒരു കാര്യത്തിലും മറുപടി പറയാന്‍ ഞാന്‍ പോയില്ല. ആ സമയത്ത് ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്നോട് ജീവിത കാലം മുഴുവന്‍ വൈരാഗ്യം വെച്ച് പുലർത്തുന്ന നിലപാടൊന്നും പുള്ളി സ്വീകരിച്ചിട്ടില്ല. ഒരു വിഷയം ഉണ്ടായിരുന്നു. അത് പറഞ്ഞ് തീർത്തു. അതിന് ശേഷം സുഹൃത്തുക്കളായിരിക്കുന്ന സമയത്ത് പുള്ളിയെ ഞാന്‍ വിഷമിപ്പിക്കരുതെന്ന് തീരുമാനിച്ചുന്നു.
എന്നാല്‍ ദിനേശ് പണിക്കർ കിടന്ന അതേ സെല്ലില്‍, അതേ യൂണിഫോമിട്ട്, അതേ നമ്പറില്‍ ദിലീപും കിടന്നു എന്ന തരത്തിലായിരുന്നു ആഘോഷം. എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല എന്നതാണ് ഇതിലെ സത്യാവസ്ഥ. ഞാന്‍ അവിടെ ചെന്നപ്പോള്‍ രാത്രിയോടെ എനിക്ക് വയ്യാതായി. അപ്പോള്‍ തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ചയായിരുന്നു അത്. രണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന ശേഷം തിങ്കളാഴ്ചയോടെ ജാമ്യം കിട്ടുകയും ചെയ്തു.
രണ്ട് ദിവസം നല്ല ആശുപത്രിയില്‍, നല്ല രീതിയിലുള്ള ആശുപത്രിയില്‍ സുഖമായിട്ടാണ് ഞാന്‍ കിടന്നത്. അല്ലാതെ ജയിലില്‍ എവിടേയും ഞാന്‍ കിടന്നിട്ടില്ല. യൂണിഫോം നമ്പറൊക്കെ ബുക്കില്‍ എഴുതിക്കാണും, അല്ലാതെ എന്റെ കയ്യില്‍ കിട്ടിയില്ല. ദൈവം ആ സമയത്ത് കൂടെ നിന്നു എന്നുവേണം കരുതാം. പക്ഷെ മറ്റുള്ളവർ വേറെ രീതിയില്‍ ആഘോഷിക്കുകയായിരുന്നുവെന്നും ദിനേശ് പണിക്കർ വ്യക്തമാക്കുന്നു.
സുരേഷ് ഗോപി എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ്. എന്ത് സഹായത്തിന് വേണ്ടി പോയാലും ചെയ്യാവുന്ന കാര്യമാണെങ്കില്‍ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്ക്കുന്ന ഒരു നടിക്ക് വേണ്ടി അടുത്തിടെ മാത്രം ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപയാണ്. ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും. അത്രത്തോളം നന്മയുള്ള മനുഷ്യനാണെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർക്കുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications