ഹസ്സന് ബിജെപി, ആര്‍എസ്എസ് വോട്ടുകള്‍ വേണ്ട, പക്ഷേ ചെന്നിത്തലയ്ക്ക് വേണം; കോണ്‍ഗ്രസിലെ ആശയക്കുഴപ്പം
കാസര്‍കോട്/കോഴിക്കോട്: ഇത്തവണ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല. ഈ മണ്ഡലങ്ങളില്‍ ബിജെപി/എന്‍ഡിഎ വോട്ടുകള്‍ എങ്ങോട്ട് പോകുമെന്ന ചര്‍ച്ച കൊഴുക്കുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസിനുള്ളില്‍ പുതിയ അഭിപ്രായ ഭിന്നത പുറത്ത് വരുന്നത്.
ഏത് മണ്ഡലത്തിലാണെങ്കിലും ആര്‍എസ്എസിന്റേയും ബിജെപിയുടേയും വോട്ട് ആവശ്യമില്ലെന്നാണ് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവും ആയ എംഎം ഹസ്സന്‍ പറയുന്നത്. എന്നാല്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവും ആയ രമേശ് ചെന്നിത്തല പറയുന്നു. അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനൊപ്പം, എതിരാളികള്‍ക്ക് അടിക്കാന്‍ വടിവെട്ടിക്കൊടുക്കുക കൂടി ചെയ്യുന്നു എന്നാണ് ഇതിനെ പലരും വിലയിരുത്തുന്നത്. പരിശോധിക്കാം...
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

ആ വോട്ട് ഞങ്ങള്‍ക്ക് വേണ്ട
ആര്‍എസ്എസിന്റെ ബിജെപിയുടേയും വോട്ടുകള്‍ യുഡിഎഫിന് വേണ്ട എന്നാണ് എംഎം ഹസ്സന്‍ ഉറപ്പിച്ച് പറയുന്നത്. അങ്ങനെ വോട്ട് വേണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ പറയാറില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും ഇത്തവണ തങ്ങള്‍ക്ക് ബിജെപിയുടേയും ആര്‍എസ്എസിന്റേയും വോട്ട് വേണ്ട എന്നത് തന്നെയാണ് ഹസ്സന്റെ നിലപാട്.

ചെന്നിത്തലയ്ക്ക് വോട്ട് വേണ്ട
തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അതായത്, ബിജെപി വോട്ടുകള്‍ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനും ആണ് രമേശ് ചെന്നിത്തല.

വോട്ട് വേണ്ടെന്ന് പറയുന്നവര്‍
ഗുരുവായൂരില്‍ ആണെങ്കിലും തലശ്ശേരിയില്‍ ആണെങ്കിലും തങ്ങള്‍ക്ക് ബിജെപി/ആര്‍എസ്എസ് വോട്ടുകള്‍ വേണ്ട എന്ന നിലപാടാണ് സിപിഎമ്മും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. ഗുരുവായൂരും തലശ്ശേരിയും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളും ആണ്.

എന്താണ് നിലപാട്?
ഗുരുവായൂരിലും തലശ്ശേരിയിലും എന്താണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഔദ്യോഗിക നിലപാട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. യുഡിഎഫ് കണ്‍വീനര്‍ ഒരു നിലപാട് പറയുമ്പോള്‍, പ്രതിപക്ഷ നേതാവും ചെയര്‍മാനും പറയുന്നത് മറ്റൊരു നിലപാടാണ്. അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണിത്.

ആര്‍ക്ക് പോകും വോട്ടുകള്‍
കണ്ണൂര്‍ ജില്ലയില്‍ ബിജെപിയുടെ ബദ്ധ ശത്രു സിപിഎം ആണ്. അതുകൊണ്ട് തന്നെ ജില്ലയിലെ ബിജെപിയുടെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ ആ വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടില്ലെന്നാണ് പൊതു വിലയിരുത്തല്‍. ബിജെപിയ്ക്ക് പിന്തുണയ്ക്കാന്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ കിട്ടിയില്ലെങ്കില്‍ ഒരുപരിധിവരെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയേക്കും.

ഗുരുവായൂരിലെ സ്ഥിതി
ഗുരുവായൂരിലും ബിജെപിയ്ക്ക് തരക്കേടില്ലാത്ത വോട്ടുണ്ട്. എന്നാല്‍ ഇവിടെ അവരുടെ വോട്ടുകള്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കിയേക്കും എന്നാണ് സുചന. ഗുരുവായൂരില്‍ മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ചര്‍ച്ചകള്‍ കൊഴുക്കുന്നു
കോണ്‍ഗ്രസിനുള്ളില്‍ തന്നെ ബിജെപി വോട്ടുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടതോടെ ചര്‍ച്ചകളും കൊഴുക്കുകയാണ്. എന്തായാലും രണ്ട് മണ്ഡലങ്ങളിലും തങ്ങളുടെ പിന്തുണ ആര്‍ക്കെന്ന് വരും ദിവസങ്ങളില്‍ ബിജെപി നേതൃത്വം പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications