• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതി

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ച സംഭവമാണ്. മലയാള സിനിമാ ലോകം രണ്ടു ചേരിയായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട്. യുവ തലമുറയിലെ ഒട്ടേറെ താരങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി രംഗത്തുവന്നു. താര സംഘടനയായ അമ്മയുടെ ഭാരവാഹികളുടെ പല തീരുമാനങ്ങളും വിവാദത്തിലായി.

ആക്രമിക്കപ്പെട്ട നടിയും മറ്റു ചില യുവ നടിമാരും അമ്മയില്‍ നിന്ന് രാജിവച്ചു. ഇപ്പോള്‍ മറ്റൊരു പീഡന കേസ് കൂടി മലയാള സിനിമയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് നടന്‍ ആസിഫലിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. രാജിവച്ച എല്ലാ നടിമാരെയും അമ്മയില്‍ തിരിച്ചുകൊണ്ടുവരണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രിയങ്ക ഗാന്ധി പ്രസിഡന്റാകണം; ചിന്തന്‍ ശിബിരത്തില്‍ ആവശ്യം... പുതു തന്ത്രവുമായി കോണ്‍ഗ്രസ്പ്രിയങ്ക ഗാന്ധി പ്രസിഡന്റാകണം; ചിന്തന്‍ ശിബിരത്തില്‍ ആവശ്യം... പുതു തന്ത്രവുമായി കോണ്‍ഗ്രസ്

1

നീതി ലഭിക്കില്ലെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി രാജിവച്ചത്. 2018 ജൂണിലായിരുന്നു ഇത്. തൊട്ടുപിന്നാലെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു മൂന്ന് പേരും രാജി പ്രഖ്യാപിച്ചു. നടിമാരുടെ കൂട്ടരാജി മലയാള സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തി. പിന്നീട് നടി പാര്‍വതി തിരുവോത്തും അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. ഭാരവാഹികള്‍ക്കെതിരെ കടുത്ത പ്രതികരണം നടത്തിയായിരുന്നു പാര്‍വതിയുടെ രാജി.

2

ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ നടിമാരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. ഇവരുടെ പ്രധാന ആവശ്യങ്ങളില്‍ ചിലത് ജോലി സ്ഥലത്ത് വനിതകള്‍ക്ക് അര്‍ഹമായ പരിഗണന, തുല്യവേതനം, ആഭ്യന്തര പരാതി പരിഹാര സമിതി എന്നിവയായിരുന്നു. ഇപ്പോള്‍ അമ്മയില്‍ പരാതി പരിഹാര സമിതി നിലവിലുണ്ട്.

3

നാല് വര്‍ഷം പിന്നിടുമ്പോഴാണ് നടിമാരുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ രാജിവച്ച് പോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണ് എന്ന് ആസിഫ് അലി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. അമ്മ എക്‌സിക്യൂട്ടീവ് മുന്‍ അംഗമാണ് ആസിഫലി. നടന്‍ വിജയ് ബാബു വിഷയത്തില്‍ അമ്മയ്ക്കുള്ള പരിമിതിയും അദ്ദേഹം സൂചിപ്പിച്ചു.

4

താര സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി മലയാള സിനിമ ചെയ്യുന്നുണ്ട്. ഇതുവരെ അവര്‍ ഇതര ഭാഷാ ചിത്രങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ മലയാള സിനിമയിലും തിരിച്ചെത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അവരെ തിരിച്ചുവിളിക്കണം. എന്തുകൊണ്ടാണ് തിരിച്ചുവിളിക്കാത്തത് എന്നതിന് എനിക്ക് ഉത്തരമില്ലെന്നും ആസിഫ് അലി പറയുന്നു. അതേസമയം, രാജിവച്ചവരെ അങ്ങോട്ട് പോയി ക്ഷണിക്കില്ലെന്ന് നേരത്തെ അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചിരുന്നു.

5

വിജയ് ബാബു വിഷയത്തില്‍ അമ്മയുടെ ഭരണഘടന പ്രകാരം നടപടിയെടുക്കുന്നതിന് പരിമിതിയുണ്ടെന്ന് ആസിഫ് അലി സൂചിപ്പിച്ചു. എടുത്തുചാടി നടപടിയെടുക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കില്ലെന്ന് നേരത്തെ അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജുവും വ്യക്തമാക്കിയിരുന്നു.

6

ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസറ്റിലായ വേളയില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങളാല്‍ പുറത്താക്കാനായില്ല. പിന്നീട് രാജി ദിലീപില്‍ നിന്ന് എഴുതി വാങ്ങുകയാണ് ചെയ്തത്. അതേസമയം, വിജയ് ബാബു അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്. കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം നടക്കാത്തതിനാല്‍ നടി മാലാ പാര്‍വതി പരാതി പരിഹാര കമ്മിറ്റിയില്‍ നിന്ന് രാജിവച്ചിരുന്നു.

7

കഴിഞ്ഞ മാസമാണ് വിജയ് ബാബു പീഡിപ്പിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവനടി പരാതി നല്‍കിയത്. തൊട്ടുപിന്നാലെ വിജയ് ബാബു യുഎഇയിലേക്ക് കടന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഈ മാസം 19ന് ശേഷമേ നാട്ടിലെത്തൂ എന്നാണ് വിജയ് ബാബു പോലീസിനെ അറിയിച്ചത്. അതിനിടെ വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഇയാളെ യുഎഇയില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

English summary
Dileep Actress Case: Actor Asif Ali Demands All Actress Who Resigned From AMMA Should be Recall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X