Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപ് നേരിട്ടെത്തി, അഭിഭാഷകരുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കം അഞ്ച് പേര്‍ ശ്രമിച്ചെന്നാണ് കേസ്. ദിലീപ്, സഹോദരന്‍ അനൂപ് , സഹോദരിയുടെ ടി എന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് , ശരത് എന്നിവരാണ് വധഗൂഢാലോചന കേസിലെ പ്രതികള്‍ .

dileep

ഉപാധികളോടെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകരെ ഓഫീസിലെത്തി നേരിട്ട് കണ്ട് ദിലീപ് . അഡ്വ . ബി രാമന്‍പിള്ളയുടെ ഓഫീസില്‍ ഇന്നലെ രാത്രിയായിരുന്നു ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടന്നത്. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, ബന്ധു അപ്പു എന്നിവരും ദിലീപിനൊപ്പമുണ്ടായിരുന്നു .

അതേസമയം , കേസുമായി ബന്ധപ്പെട്ട് ദിലീപ് സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്ന് ദിലീപിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി ബാലചന്ദ്ര കുമാറുമായി ചേര്‍ന്ന് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണ് ഇതെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. ബാലചന്ദ്ര കുമാറിന് തന്നോട് ശത്രുത ഉണ്ടെന്ന് ആരോപിച്ച ദിലീപ് ഓഡിയോ ക്ലിപ്പും കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ബാലചന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട് എന്നും ദിലീപ് ആരോപിച്ചിരുന്നു.

ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ നടന്നത് . ഏഴ് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുന്നതിനായി അന്വേഷണ ഉദ്യോസ്ഥര്‍ക്ക് കോടതിയെ സമീപിക്കാം. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയിരുന്നത്.

Recommended Video

cmsvideo
    ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മഞ്ജുവിന്റെ പ്രസ്താവന പങ്കുവെച്ച് വിനായകന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+