• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലചന്ദ്രകുമാറിനെ കൂടെ നിർത്താന്‍ അവസാനം വരെ ദിലീപ് ശ്രമിച്ചു: മലേഷ്യയില്‍ കൊണ്ടുപോയി: ടിബി മിനി

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ വിസ്താരം പൂർത്തിയാവുന്നത് വരെ ബാലചന്ദ്രകുമാറിനെ ചേർത്ത് നിർത്തുകയെന്ന കൃത്യമായ പദ്ധതി ദിലീപിന് ഉണ്ടായിരുന്നുവെന്ന് അഡ്വ. ടിബി മിനി. ബാലചന്ദ്രകുമാറിനെ ജയിലിലേക്ക് വിളിപ്പിക്കുന്നു. അദ്ദേഹത്തിന് അമ്പതിനായിരം രൂപ കൊടുക്കുന്നു. അതിന് ശേഷം ജയിലില്‍ നിന്ന് ഇറങ്ങിയത് ശേഷം ബാലചന്ദ്രകുമാറിനെ മലേഷ്യയിലേക്ക് കൊണ്ടു പോകുന്നു, വീട്ടിലേക്ക് കൊണ്ടുപോവുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് അഡ്വ.ടിബി മിനി പറയുന്നു. ന്യൂസ് ഗ്ലോബ് ടിവിയെന്ന് യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പത്മസരോവരം

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പത്മസരോവരം എന്ന ദിലീപിന്റെ വീട്ടില്‍ വെച്ച് കാണുമ്പോള്‍ അത് ബാലചന്ദ്രകുമാറിന് കാണണമോയെന്ന് ചോദിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പറഞ്ഞ ബാലചന്ദ്രകുമാർ തെളിവുകളും നല്‍കിയിട്ടുണ്ട്. ഇതിലെല്ലാം ചില കാര്യങ്ങളുണ്ട് മനസ്സിലാക്കിയതിനാലാണ് പ്രതിയെ ഈ ഘട്ടത്തില്‍ വെറുതെ വിടാന്‍ സാധിക്കില്ലെന്ന് തുടരന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയതെന്നും ടിബി മിനി പറയുന്നു.

ദിലീപ് പലപ്പോഴും കറുവപ്പശുവായി മാറി: പ്രതിഭാഗം അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായി: സജി നന്ത്യാട്ട്ദിലീപ് പലപ്പോഴും കറുവപ്പശുവായി മാറി: പ്രതിഭാഗം അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായി: സജി നന്ത്യാട്ട്

കോടതികള്‍ ഹാജരാക്കാന്‍ പറഞ്ഞ ഫോണുകള്‍

കോടതികള്‍ ഹാജരാക്കാന്‍ പറഞ്ഞ ഫോണുകള്‍ ഹാജരാക്കാതെ ബോംബൈയില്‍ കൊണ്ടുപോയി അതിലെ വിവരങ്ങള്‍ നശിപ്പിച്ചു. അതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും മറ്റ് തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് തന്നെ ഈ വിവരങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർക്കുന്നു.

മഞ്ജുവാര്യർ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്: പക്ഷെ പ്രതികള്‍ക്ക് ആശ്വസിക്കാനാവില്ല, തിരികെ വരുംമഞ്ജുവാര്യർ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്: പക്ഷെ പ്രതികള്‍ക്ക് ആശ്വസിക്കാനാവില്ല, തിരികെ വരും

നടി ആക്രമിക്കപ്പെട്ട കേസിന്റേത് മാത്രമല്ല,

നടി ആക്രമിക്കപ്പെട്ട കേസിന്റേത് മാത്രമല്ല, പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെയൊക്കെ വിചാരണ കോടതികളിലെ അടച്ചിട്ട മുറിയിലാണ് നടക്കാറുള്ളത്. ഈ കേസിലെ ആക്രമിക്കപ്പെട്ട നടിയെ വിസ്തരിക്കുന്ന അന്ന് മുതല്‍ തന്നെ രഹസ്യ വിചാരണയായിട്ടാണ് നടക്കുന്നത്. അതേസമയം തന്നെ രഹസ്യ വിചാരണയല്ലാത്ത വിചാരണയും അവിടെ നടന്നിട്ടുണ്ട്. എന്നാല്‍ രഹസ്യ വിചാരണയെന്ന ധാരണയില്‍ ആരും അങ്ങോട്ട് പോവാറുണ്ടായിരുന്നില്ല.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

ഇപ്പോള്‍ കേസിന്റെ വിചാരണ വീണ്ടും

ഇപ്പോള്‍ കേസിന്റെ വിചാരണ വീണ്ടും ആരംഭിക്കുകയാണ്. അത് തീർത്തും അടച്ചിട്ട മുറിയിലായിരിക്കും. പ്രധാനപ്പെട്ട പ്രതികളുടെ വക്കീലന്മാരും പ്രോസിക്യൂഷനും മാത്രമാവും അവിടെ ഉണ്ടാവുക. പ്രധാനപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരും ഉണ്ടാവും. ലൈംഗീക പീഡന കുറ്റകൃത്യങ്ങളുടെ വിചാരണയൊക്കെ ഈ തരത്തിലാണ് നടക്കാറുള്ളത്. സുപ്രീംകോടതി തന്നെ അടുത്തിടെ ഇത് സംബന്ധിച്ച് ഒരു നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

രഹസ്യ വിചാരണ വേണ്ടെന്ന് ഇര

രഹസ്യ വിചാരണ വേണ്ടെന്ന് ഇര പറഞ്ഞാല്‍പ്പോലും പരസ്യ വിചാരണ പാടില്ല. അതുകൊണ്ട് തന്നെ ഈ കേസിലും രഹസ്യ വിചാരണ നടക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി ഞാന്‍ കാണുന്നില്ല. തുടരന്വേഷണം നടക്കുന്നത് മുതല്‍ ഈ കേസില്‍ നടക്കുന്ന അടിമറി ശ്രമങ്ങള്‍ ജനങ്ങളിലേക്ക് വന്നു. ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ ഉയർത്തിക്കൊണ്ടുവന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ് തുടരന്വേഷണ കുറ്റപത്രം കോടതി സ്വീകരിച്ചതോടെ വ്യക്തമായത്.

ശരത്തിനെതിരേയും ദിലീപിനെതിരേയും ശക്തം

ശരത്തിനെതിരേയും ദിലീപിനെതിരേയും ശക്തമായ തെളിവുകള്‍ തുടരന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഇത് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴി അനുസരിച്ച് ടാബില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ട്. അതുപോലെ ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സർ സുനിയെ കണ്ട കാര്യവും പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

English summary
Dileep actress case: Actor tried his best to keep Balachandrakumar with him, TB Mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X