Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതിയില്ലാതെ പുറകോട്ടില്ല: അതിജീവിതയ്ക്ക് വേണ്ടി പതിനായിരങ്ങള്‍ അണിനിരക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന് ഒരോ തവണയും സമയം നീട്ടിക്കിട്ടിയുരുന്നെങ്കിലും നിരവധി തടസ്സങ്ങള്‍ കാരണമാണ് അന്വേഷണം മുന്നോട്ട് പോവാതിരുന്നതെന്ന് അഡ്വ. ആശാ ഉണ്ണിത്താന്‍. കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഹർജിയില്‍ പ്രതിഭാഗത്തെ കേള്‍ക്കേണ്ട യാതൊരു ആവശ്യവും ഇല്ല. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന കാര്യം കൃത്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കും.

ഇക്കാര്യം വിചാരണക്കോടതിയെ ഒന്ന് അറിയിക്കുക മാത്രം ചെയ്താല്‍ മതിയെന്നാണ് നേരത്തേയുള്ള വിധികള്‍ വ്യക്തമാക്കുന്നതെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു. റിപ്പോർട്ടർ ടിവിയോടായിരുന്നു അഭിഭാഷകയുടെ പ്രതികരണം. സർക്കാറില്‍ സമ്മർദ്ദം ചെലുത്താനായി പുതിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആശാ ഉണ്ണിത്താന്‍ അറിയിച്ചു.

ഈ വിഷയത്തില്‍ പ്രതിഭാഗത്തെ കേള്‍ക്കുക എന്നുള്ളത്

ഈ വിഷയത്തില്‍ പ്രതിഭാഗത്തെ കേള്‍ക്കുക എന്നുള്ളത് സമയം നഷ്ടം മാത്രമല്ല, നമ്മുടെ കീഴ്വഴക്കങ്ങളുടെ ലംഘനം കൂടിയാണ്. സെറ്റില്‍ഡ് പൊസിഷനില്‍ ഒരു നിയമം ഇരിക്കുന്ന സമയത്ത് കോടതി മറിച്ച് ചിന്തിച്ചാല്‍ ഇനി വരുന്ന കേസുകളിലും ഈ രീതിയിലുള്ള സമയ നഷ്ടങ്ങളും കാര്യങ്ങളും വരുമ്പോള്‍ സെറ്റില്‍ഡ് പൊസിഷനില്‍ എന്താണ് ഇനി അർത്ഥമുള്ളതെന്ന വലിയ കാര്യം കൂടിയുണ്ടെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു.

റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

ഇത്തരം ആളുകള്‍ വരുമ്പോള്‍ അവർക്ക് വേണ്ടി നിയമമെല്ലാം

ഇത്തരം ആളുകള്‍ വരുമ്പോള്‍ അവർക്ക് വേണ്ടി നിയമമെല്ലാം മറ്റിയെഴുതുമോയെന്ന ആശങ്കയാണ് നമ്മള്‍ക്കെല്ലാമുള്ളത്.കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം എന്ന് പറയുന്നത്, എല്ലാ ദിവസവും അന്വേഷണ റിപ്പോർട്ട് എസ് എച്ച് ഒ കോടതിയെ അറിയിക്കുകയും അത് കോടതി മോണിറ്റർ ചെയ്യുന്നു എന്ന് മാത്രമേയുള്ളു. അതല്ലാതെ കോടതിയുടെ സജീവ ഇടപെടലിലൂടെ ഒരു അന്വേഷണം നിലവിലെ നിയപ്രകാരം സാധ്യമല്ല.

കോടതിയോട് തന്നെ ഇങ്ങനെയൊരു ആവശ്യം വെക്കേണ്ട ഗതിക്കെട്ട

കോടതിയോട് തന്നെ ഇങ്ങനെയൊരു ആവശ്യം വെക്കേണ്ട ഗതിക്കെട്ട അവസ്ഥ എന്ന് പറയുന്നത് ഇത്രയും വലിയ ക്രിമിനല്‍ നീതിന്യാ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇവിടെ യഥാർത്ഥത്തില്‍ നിസ്സഹായർ പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ കയ്യും കാലും കെട്ടിയിരിക്കുന്നത് അവർക്ക് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ്.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റി പുതിയൊരാളെ വെച്ചത് അവരുടെ അന്വേഷണത്തിന്റെ തീവ്രത കുറക്കാനും അതോടൊപ്പം തന്നെ ദിലീപിന്റെ അഭിഭാഷകരിലേക്ക് അന്വേഷണം എത്താനും പാടില്ലെന്ന തീരുമാനവും ഉണ്ടായി. ഈ ഒരു മാറ്റം പൊലീസിന് ഒരിക്കലും പഴയ സാഹചര്യത്തിലേക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കില്ല. അഭിഭാഷകരിലേക്ക് ഇനി അന്വേഷണം പോവില്ലെന്നും അവർ അവകാശപ്പെടുന്നു.

ഈ ഒരു സാഹചര്യത്തിലാണ് അതീജിവിതയ്ക്ക് കോടതിയെ

ഈ ഒരു സാഹചര്യത്തിലാണ് അതീജിവിതയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. അപ്പോള്‍ സർക്കാറിന്റെ കോർട്ടില്‍ നിന്നും ഈ സംഭവം തട്ടി കോടതിയിലേക്ക് ഇട്ടിരിക്കുകയാണ്. ഇനി കോടതി തീരുമാനിക്കട്ടെ എന്നാണ് നയം. നാളെ ആരെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ചോദ്യം ഉന്നയിച്ചാല്‍ അത് കോടതി തീരുമാനമാണെന്ന് പറഞ്ഞ് സർക്കാർ കയ്യൊഴിയുകയാണ്. ഇവിടെ കോടതിക്ക് പോലും അത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരമില്ലെന്ന് മാത്രമല്ല, യഥാർത്ഥത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൌലോസിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പണിയാണിത്. എന്നാല്‍ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥർ പിടിച്ച് വെച്ചിരിക്കുകയാണെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.

സർക്കാറില്‍ സമ്മർദ്ദം ചെലുത്താന്‍ വേണ്ടി തന്നെയാണ് പല

സർക്കാറില്‍ സമ്മർദ്ദം ചെലുത്താന്‍ വേണ്ടി തന്നെയാണ് പല പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്. ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രി ഒരു നിവേദനം കൊടുക്കുന്നുണ്ട്. എതിർഭാഗം വക്കീലന്മാരിലേക്ക് അന്വേഷണം ചെല്ലണം. കുറ്റക്കാരാണെങ്കില്‍ അവരെ പ്രതിചേർക്കണം. അതിജീവിത മുഖ്യമന്ത്രിയോട് എന്താണോ ആവശ്യപ്പെട്ടത്, അക്കാര്യം ഒന്നുകൂടെ ആവശ്യപ്പെട്ടുകൊണ്ട് പതിനായിരത്തിലേറെ പേർ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അഭിഭാഷക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+