കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിജീവിതയെ അപമാനിക്കുന്ന രീതിയാണ് ഇവരെല്ലാം സ്വീകരിക്കുന്നത്: ഒരു കാരണവശാലും അംഗീകരിക്കാനാവില്ല'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് വീണ്ടും കൂടുതല്‍ സമയം തേടണമെന്ന് അഡ്വ. ടിബി മിനി. 3 മാസത്തെ സമയം ചോദിച്ചപ്പോഴാണ് ഒന്നരമാസത്തെ സമയം കൊടുത്ത്. ആ സമയപരിധി 31 ന് അവസാനിക്കുകയാണ്. ആ ആ സാഹചര്യത്തില്‍ 27 നൊക്കെ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കേണ്ടി വരും. അതല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോയി സമയം നീട്ടി ചോദിക്കണം. എഫ്എസ്എല്‍ റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് വേണ്ടി കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അത് സംബന്ധിച്ച ഫോർവേഡ് നോട്ട് ഇതുവരെ അയക്കാത്തതിനാല്‍ അന്വേഷണ സംഘത്തിന് പഴയതില്‍ നിന്നും ഒരടി മുന്നോട്ട് പോവാന്‍ സാധിച്ചിട്ടില്ല. അങ്ങനെയിരിക്കുന്ന ഒരു കേസില്‍ വീണ്ടും കൂടുതല്‍ സമയം ചോദിക്കേണ്ടത് കേസിന്റെ നീതിയുക്തമായ അന്വേഷണത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നും അവർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ടിബി മിനി.

മെമ്മറി കാർഡില്‍ എന്ത് മാറ്റമാണ് വരുത്തിയത്, ആരായിരുന്നു അതിന് പിന്നിലെന്നും അറിയണം: ആശ ഉണ്ണിത്താന്‍മെമ്മറി കാർഡില്‍ എന്ത് മാറ്റമാണ് വരുത്തിയത്, ആരായിരുന്നു അതിന് പിന്നിലെന്നും അറിയണം: ആശ ഉണ്ണിത്താന്‍

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ്

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായി നിലനില്‍ക്കുന്നത്. ആ മെമ്മറി കാർഡില്‍ കൃത്രിമത്വം നടന്നു. അത് പ്രതിയാണോ, വാദിയാണോ, കോടതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണോ എന്നത് സംബന്ധിച്ചുള്ള ഒരു നിഗമനത്തിലെത്താതെ ഒരടി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും മിനി വ്യക്തമാക്കുന്നു.

'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന

പ്രതികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഒരു

പ്രതികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഒരു സംവിധാനമല്ല നമ്മുടേത്. പ്രതികള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. ആ അവകാശങ്ങള്‍ സി ആർ പിസിയില്‍ വളരെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതേ അവകാശത്തിന്റെ പുറത്ത് എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയില്‍ പോയതുകൊണ്ടാണ് എഫ്എസ്എല്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള അനുമതി നല്‍കിയത്. അങ്ങനെ കണ്ടപ്പോഴാണ് ഹാഷ് വാല്യൂ മാറിയ കാര്യം കണ്ടുപിടിക്കപ്പെട്ടത്.

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ആരായാലും ഈ കേസിലെ

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ആരായാലും ഈ കേസിലെ പ്രതികളാണ്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ ശരത്തിനെ പ്രതിയാക്കിയിരിക്കുന്നത്. അതുപോലെ തന്നെ ദൃശ്യങ്ങളില്‍ കൃത്രിമത്വം കാട്ടിയവരും ഈ കേസില്‍ പ്രതിയായി വരേണ്ടതുണ്ട്. അതുണ്ടാവാതെ ഈ കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ലാത്തതാണ്.

അഭിഭാഷകർ ബോംബയിലേക്ക് ഫോണ്‍ കൊണ്ടുപോയി

അഭിഭാഷകർ ബോംബയിലേക്ക് ഫോണ്‍ കൊണ്ടുപോയി അതിലെ തെളിവുകള്‍ നശിപ്പിച്ചു എന്നുള്ളതാണ് ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യുന്നതിന് വേണ്ടി പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഈ ഫോണുകളില്‍ നിന്നും കിട്ടിയ പതിനായിരക്കണക്കിന് വിവരങ്ങളുണ്ട്. അതെല്ലാം ഒരു മുറിയില്‍ കെട്ടിവെച്ചിരിക്കുകയാണ്. അതിന്റെ പകുതി പോലും പരിശോധിച്ച് തീർന്നിട്ടില്ലെന്നാണ് നമുക്ക് കിട്ടിയ അറിവെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു.

പെണ്‍കുട്ടികള്‍ ഒരുപാട് പേർ ജോലിക്ക് പോകുന്നുണ്ട്

ഇതൊരു സാമൂഹ്യ പ്രശ്നമാണ്. പെണ്‍കുട്ടികള്‍ ഒരുപാട് പേർ ജോലിക്ക് പോകുന്നുണ്ട്, യാത്ര ചെയ്യുന്നവരുണ്ട്. അവർക്ക് ഈ സമൂഹത്തില്‍ ഒരു സുരക്ഷിതത്വവും ഇല്ലെന്ന് പറയുന്ന സ്ഥിതിയാണ് ഉള്ളത്. ഇത്രയും നീചമായ ഒരു പ്രവർത്തി ചെയ്തിട്ടുണ്ട്, അതിജീവിതയെ അപമാനിക്കുന്ന ഒരു രീതിയാണ് ഇവരെല്ലാവരും സ്വീകരിക്കുന്നത്. നാളെ നമ്മുടെ മക്കളേയും കൊണ്ടുപോകുന്ന അവസ്ഥയ്ക്കെതിരേയാണല്ലോ നമ്മളെല്ലാവരും നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റായ കീഴ്വഴക്കം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടാവത് ശരിയല്ലെന്നും അഡ്വ. ടിബി മിനി കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
Dileep actress case: Advocate TB Mini says that many people are insulting the surviving actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X