Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ കേസ് സിബിഐക്ക് വിടാനാവില്ല, അന്വേഷണ ഏജന്‍സിയെ പ്രതിക്ക് തീരുമാനിക്കാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടൂത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപിന് തിരിച്ചടി. ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണ ഏജന്‍സിയെ കേസിലെ എട്ടാം പ്രതിയായ ദിലീപിന് തീരുമാനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ സര്‍ക്കാരിനോട് ഈ കേസ് സിബിഐയെ ഏല്‍പ്പിക്കാമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തെ കുറിച്ച് ആര്‍ക്കും ആക്ഷേപമില്ലെന്നും, ഈ സാഹചര്യത്തില്‍ സിബിഐയെ കേസ് ഏല്‍പ്പിക്കേണ്ടതില്ലനനും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇത് ദിലീപിന് വലിയ തിരിച്ചടിയാവുകയായിരുന്നു.

1

പ്രതിക്ക് ഏത് അന്വേഷണ ഏജന്‍സിയെ വെച്ച് അന്വേഷിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെടാനാകില്ല. എഫ്‌ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം മുന്‍വിധിയോടെയാണോ എന്ന് ഹര്‍ജിക്കാര്‍ക്ക് ആശങ്കയുണ്ടാവാം. എന്നാല്‍ ആശങ്ക ുണ്ടായത് കൊണ്ട് മാത്രമായില്ല. അതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ വേണം. പക്ഷപാതമോ നിയമത്തിന്റെ ദുരുപയോഗമോ തെളിയിക്കാനായാല്‍ മാത്രമേ പ്രതിക്ക് അന്വേഷണ ഏജന്‍സിയെ മാറ്റുന്നതിനായി ആവശ്യപ്പെടാനാവൂ എന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ കുറിച്ചും ഹൈക്കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

2

എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല. ഇത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടോ എന്ന സംശയമുണ്ടാക്കില്ലേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. അതേസമയം കേസില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കോടതി ജീവനക്കാരിലേക്ക്. ദിലീപിന് നിയമവിരുദ്ധമായി കോടതി രേഖകള്‍ ലഭിച്ച സംഭവത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരുടെ പങ്കാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിഷയത്തില്‍ വ്യക്തത വരുത്താന്‍ കോടതി ജീവനക്കാരനെ ചോദ്യം ചെയ്യാനാണ് നീക്കം. വിശദമായ അന്വേഷണത്തിന് വിചാരണ കോടതിയില്‍ നിന്ന് അനുമതി തേടാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ഫോണില്‍ നിന്നാണ് കോടതി രേഖകള്‍ കണ്ടെത്തിയത്.

3

അതേസമയം കേസില്‍ പോലീസ് ഡി കമ്പനിയിലെ ഗുല്‍ഷന് പിന്നാലെയെന്ന് ബാലചന്ദ്രകുമാര്‍ വെലിപ്പെടുത്തിയിരുന്നു. ഡി കമ്പനിയില്‍ വ്യക്തിയുടെ മുഴുവന്‍ പേരും അഹമ്മദ് ഗോള്‍ച്ചന്‍ എന്നാണ്. ഇയാള്‍ ഇറാനിയന്‍ പൗരനാണ്. ഇയാളൊരു ഓമപ്പേരിലാണ് അറിയപ്പെടുന്നത്. അയാളുടെ പിന്നാലെ പോലീസ് പോകുന്നുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് എന്നോട് പലരും വിളിച്ച് പറഞ്ഞിരുന്നു. പോലീസിനെ ഇക്കാര്യങ്ങളൊക്കെ കൃതൃയസമയത്ത് തന്നെ പോലീസിനെ അറിച്ചിരുന്നു. ഇതൊന്നും ഞാന്‍ കൃത്രിമമായി കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

4

വേങ്ങരയില്‍ പോയി ഒരു രാഷ്ട്രീയ നേതാവിനെ കണ്ട് 50 ലക്ഷം രൂപ കൈമാറി. ദിലീപും കാവ്യയും അടക്കം രാഷ്ട്രീയ നേതാവിന്റെ കൂടെ നിന്ന് ഒരുമിച്ച് നിന്നെടുത്ത ഫോട്ടോയുണ്ടെന്നാണ് ഞാന്‍ പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തു എന്ന് കേരളാ കൗമുദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദൃശ്യങ്ങള്‍ കണ്ടു എന്ന് തന്നോട് വെളിപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ഗള്‍ഫ് മേഖലകളിലെ ബോളിവുഡ് തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ ആളാണെന്ന് ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തി.

5

തന്റെ ഒരു സിനിമയുടെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് 2000 കാലഘട്ടത്തില്‍ ഈ പറഞ്ഞ വ്യക്തിയുമായി സംസാരിച്ചിട്ടുണ്ട്. അന്ന് നിര്‍മാതാവ് മുഖേനയായിരുന്നു ഇത്. അന്നേ തന്നെ ഇയാളെ ശരിക്കും മനസ്സിലാക്കിയിരുന്നു. ദാവൂദിന്റെ കൂടെയുണ്ടായിരുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗള്‍ഫ് മേഖലയിലെ എല്ലാ സിനിമകളെയും നിയന്ത്രിക്കുന്ന വ്യക്തിയാണ് ഇയാള്‍. ദാവൂദിന്റെ വലംകൈ എന്ന് തന്നെ പറയാം. മലയാളം മാത്രമല്ല, തമിഴ്, ഹിന്ദി, തെലുങ്ക്, തുടങ്ങിയ സിനിമകള്‍ക്ക് ഇയാളുടെ അനുമതിയില്ലാതെ തിയേറ്ററുകള്‍ കൊടുക്കില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. മലയാളത്തിലെ താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപണമാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

6

പത്ത് കോടിയാണ് പ്രതിഫലമെങ്കില്‍ 75 ലക്ഷമോ ഒരു കോടിയോ മാത്രമായിരിക്കും എഗ്രിമെന്റ്. ബാക്കി തുക ഗള്‍ഫ് റേറ്റ്, കാസറ്റ് റേറ്റ്, വീഡിയോ റെറ്റ് എന്ന് പറഞ്ഞ് ഗള്‍ഫില്‍ കൊടുത്തിട്ട്, ആ പണം അവിടെ നിന്ന് കൈപറ്റി, ഹവാലയായി കേരളത്തില്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനായ ഗൊല്‍ച്ചിന്റെ കമ്പനിയിലാണ് ദിലീപിന്റെ സഹോദരന്‍ ജോലിയുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കായി ഇയാള്‍ക്കൊപ്പമായിരുന്നു സുരാജിന്റെ സഹോദരന്‍. ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഡി കമ്പനിയിലെ ഈ അംഗവുമായി സംസാരിക്കാനായിരുന്നു. ഇതേ വിമാനത്തില്‍ വലയാള സിനിമയിലെ രണ്ട് മൂന്ന് പേരുമുണ്ടായിരുന്നു. ഇവര്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷികളാണെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+