Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യം അതിജീവിതയെ പിന്തുണച്ച പിസി; ആ 2 ദിവസത്തിന് ശേഷത്തെ മലക്കം മറിച്ചലിന് കാരണം?'; ബൈജു കൊട്ടാരക്ക

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച് ജനപക്ഷം നേതാവ് പിസി ജോർജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവ‍ര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിനറെ പരാമ‍ര്‍ശം. പിസിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്. ഇപ്പോഴിതാ വിഷയത്തിൽ പിസിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടകര. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. വായിക്കാം

'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ

1


'വായിൽ തോന്നുന്നത് വിളിച്ച് പറയുന്ന സ്വഭാവക്കാരനാണ് പി സി ജോർജ് എന്ന് കാര്യം എല്ലാവർക്കും അറിയുന്നതാണ്. പലകാര്യങ്ങളിലും സ്ഥാനത്തും സ്ഥാനത്തും വിളിച്ച് പറയുമ്പോൾ ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. ഒന്നുകിൽ സാമ്പത്തിക ലഭമാകാം, അല്ലെങ്കിൽ മറ്റേതെങ്കിലും നേട്ടമാകാം. നടി ആക്രമിക്കപ്പെട്ട കേസിൽ നേനേരത്തേ പിസി പറഞ്ഞ കാര്യങ്ങളൊന്നും കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല. അന്ന് ചാനൽ ചർച്ചയിൽ നിന്നടക്കം പിസിയെ പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു'.

2


'എന്നാൽ അതിന് ശേഷവും നിരവധി തവണ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പിസി ജോർജ് വിടുവായത്തം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പിസി ജോർജ് പറഞ്ഞത് ദിലീപിനെതിരെ കേസ് കൊടുത്തത് കൊണ്ട് അതിജീവിത രക്ഷപ്പെട്ടുവെന്നാണ്. അതിജീവിത ഈ കേസ് ഉണ്ടാകുന്നതിന് മുൻപ് മലയാളത്തിലും തമിഴിലുമെല്ലാമായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ്. മലയാളത്തിൽ വേഷങ്ങൾ കിട്ടാതിരുന്നത് ദിലീപിന്റെ ഇടപെടൽ കൊണ്ടാണെന്ന് മലയാള സിനിമയിലെ എല്ലാവർക്കും അറിയാം'.

3


'ഈ കേസിൽ അതിജീവിതയ്ക്ക് ലാഭം മാത്രമേയുള്ളൂ നഷ്ടമൊന്നുമില്ല എന്നാണ് പിസി ജോർജ് പറഞ്ഞത്. അവിടേയും ദിലീപിന്റെ വക്കാലത്ത് പിടിച്ചാണ് പിസി ജോർജ് സംസാരിക്കുന്നത്. ഇന്ന് പറയുന്ന കാര്യങ്ങൾ നാളെ മാറ്റി പറയുന്ന വ്യക്തിയാണ് പിസി. സ്വന്തം വീട്ടിലെ സ്ത്രീക്കാണ് സംഭവിച്ചതെങ്കിൽ പിസി ജോർജ് ഇങ്ങനെ പറയുമായിരുന്നോ? മാനഭംഗപ്പെട്ട പെൺകുട്ടിയെ കുറിച്ച് വിളിച്ച് പറയുമ്പോൾ ആലോചിക്കണം എത്ര കോടികൾ കിട്ടിയാലും അവസാനം കണക്ക് ചോദിക്കാൻ ചിലർ വരുമെന്ന്. അത് ലോകത്തിൻറെ കാവ്യനീതിയാണ്'.

4


ഈ കേസ് ഉണ്ടായിട്ടും അതിജീവിത ആത്മഹത്യ ചെയ്യാതെ പിടിച്ച് നിൽക്കുന്നത് അതിന്റെ മനക്കരുത്ത് കൊണ്ട് മാത്രമാണെന്ന് ഓർക്കണം. അങ്ങനെയുള്ള നടിയെ വീണ്ടും അവഹേളിക്കുന്ന പിസി ജോർജ് മനുഷ്യനാണോയെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

5


'അടുത്തിടെ ഒരു സംഭവം ഉണ്ടായിരുന്നു തന്റേയും മഞ്ജു വാര്യരുടേയും പോലീസ് ഉദ്യോഗസ്ഥ ബി സന്ധ്യയുടേയുമെല്ലാം പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് വ്യാജമായി ഉണ്ടാക്കിയത്. ദിവലീപിനെ പൂട്ടണം എന്ന പേരിലായിരുന്നു ഗ്രൂപ്പ്. സംഭവത്തിൽ ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എറണാകുളം കോട്ടയം തൃശ്ശൂർ എസ്പിമാർക്കാണ് അന്വേഷണ ചുമതല. ആ ഗ്രൂപ്പിലെ ചാറ്റ് പോയത് ഷോൺ ജോർജ് എന്നയാളുടെ പേരിലാണ്. ഷോൺ ജോർജ് അയച്ച ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ആണ് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് കിട്ടിയത്. ഈ ഷോൺ ജോർജ് പിസി ജോർജിൻഖെ മകനാണെങ്കിൽ എങ്ങനെയാണ് അത്തരമൊരു ചാറ്റ് അയാൾ അയക്കുന്നത്. ഈ ചാറ്റ് അയച്ചത് 2017 ലാണെന്ന് എന്ന കാര്യം ഓർക്കണം'

6


'പിസി ജോർജ് ആദ്യം അതിജീവിതയുടെ ഒപ്പമായിരുന്നു. അന്ന് തൃശ്ശൂരിൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിംസണോട് അയാളുടെ വീടിനത്തുവെച്ച് നടന്ന ചടങ്ങിൽ വെച്ച് പിസി ജോർജ് അരമണിക്കൂറോളം സംസാരിച്ചിരുന്നു. ജിംസൺ ഇക്കാര്യങ്ങളൊക്കെ നേരത്തെ വെളിപ്പെടുത്തിയതാണ്. അന്ന് നിങ്ങൾ ദിലീപിനെ തള്ളി പറഞ്ഞ് അതിജീവിതയ്ക്കൊപ്പമായിരുന്നു. എന്നാൽ രണ്ട് ദിസം കഴിഞ്ഞപ്പോൾ നിങ്ങൾ കാലുമാറി'.

7


'എന്തായിരുന്നു ആ കാലുമാറ്റത്തിന് പിന്നിൽ? രണ്ട് ദിവസം കൊണ്ട് ദിലീപ് പുണ്യവാളനാണെന്ന് മനസിലായോ. പിസി ഇനിയെങ്കിലും ഇത്തരത്തിൽ നാണം കെടാൻ നിൽക്കരുത്. വല്ലതും കിട്ടിയെങ്കിൽ വാങ്ങി പോണം. അല്ലാതെ പരസ്യമായി ചാനലിലൂടെ അതിജീവിതയെ ആക്ഷേപിക്കാനാണ് തീരുമാനമെങ്കിൽ അതിനുള്ള തിരിച്ചടി നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും',ബൈജു കൊട്ടാരക്കര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+