മഞ്ജു വാര്യറെയല്ല, ദിലീപ് ഭയക്കുന്നത് സാഗറിനെ: രണ്ടാം വരവിലെ ആശങ്കയ്ക്ക് കാരണമിത്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എട്ടാം പ്രതി ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഫെബ്രുവരി മാസത്തിലേക്ക് മാറ്റിയിരുന്നു. പ്രധാനപ്പെട്ട മൂന്ന് സാക്ഷികളുടെ പുനർ വിസാതാരം തടയുക എന്നതായിരുന്നു തടസ്സ ഹർജിയിലുടെ ദിലീപ് ലക്ഷ്യമിട്ടിരുന്നത്.
നേരത്തെ വിസ്തരിച്ച മഞ്ജു വാര്യർ, ജിന്‍സണ്‍, സാഗർ വിന്‍സന്റ് തുടങ്ങിയ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

നടി ആക്രമിക്കപ്പെട്ട കേസിലെ പുനരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചപ്പോള്‍ 102 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ മഞ്ജു വാര്യറേക്കാളും പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ടെന്ന് കരുതപ്പെടുന്നത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ് ആണ്.

നേരത്തേ മൊഴിമാറ്റിയ സാഗർ പ്രോസിക്യൂഷനായി അനുകൂലമായി മൊഴി തിരുത്തുകയും മൊഴി മാറ്റാനുണ്ടായ സാഹചര്യം വ്യക്തമാക്കി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു. കേസിലെ പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടുവെന്നായിരുന്നു സാഗറിന്റെ ആദ്യ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇദ്ദേഹം ഇത് മാറ്റി പറയുകയായിരുന്നു

എന്നാൽ പിന്നീട് ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് കണ്ടെത്തിയെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ക്രൈംബ്രാഞ്ച് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

തന്നെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം മൊഴിമാറ്റിച്ചതെന്ന് സാഗർ വിന്‍സന്റ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുമുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിക്കുമ്പോള്‍ സാഗറിന്റെ മൊഴി ഈ കേസിന്റെ ഏറ്റവും നിർണ്ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി

കേസ് അട്ടിമറിക്കാന്‍ അഭിഭാഷകരുള്‍പ്പടെ ശ്രമിച്ചെന്ന് ആരോപിച്ച് ജിന്‍സണും രംഗത്തെത്തി. ചില ശബ്ദരേഖകളും അദ്ദേഹം പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ ഇവർ രണ്ടുപേരുടേയും പുനഃർ വിസ്താരം തിരിച്ചടിയാകുമോയെന്ന ആശങ്ക പ്രതിഭാഗത്തിനുണ്ട്. അതിനാലാണ് നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ ഹർജി മാറ്റിയത് ദിലീപ് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നത്.

കേസില്‍ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അജകുമാറിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവും ദിലീപ് ഉയർത്തിയിരുന്നു. കേസിന്റെ തുടക്കം മുതല്‍ മാധ്യങ്ങളില്‍ ഉള്‍പ്പടെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് അജകുമാർ എന്നതായിരുന്നു ദിലീപിന്റെ വാദം. അതോടൊപ്പം തന്നെ സമയബന്ധിതമായി കേസ് തീർക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം വിചാരണ കോടതി കേസിന്റെ തല്‍സ്ഥിതി റിപ്പോർട്ട് കോടതിയില്‍ അറിയിച്ചു. വളരെ വേഗത്തില്‍ തന്നെ വിചാരണ നടക്കുന്നുവെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാറിന്റെ റിപ്പോർട്ടും കോടതിയിലേക്ക് എത്തിയിരുന്നു. ഈ രണ്ട് റിപ്പോർട്ടും പരിഗണിച്ചാണ് ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി മാസത്തിലേക്ക് മാറ്റിയത്.












Click it and Unblock the Notifications