Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ വാദങ്ങൾ പൊളിയ്ക്കുമോ? മഞ്ജു വാര്യർ ഇന്ന് കോടതിയിൽ എത്തും..ശബ്ദം തിരിച്ചറിഞ്ഞാൽ..

കേസിൽ മഞ്ജു വാര്യരുടെ മൊഴി അതിപ്രധാനമാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണായകമാകും.

 4-1676947762.jpg -Properti

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ഇനിയും നീണ്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 6 മാസത്തെ സമയമാണ് വിചാരണ കോടതി തേടിയത്. ഇക്കാര്യത്തിൽ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റ് നോക്കപ്പെടുന്നത്. അതിനിടെ നടി കേസിൽ നടി മഞ്ജു വാര്യർ ഇന്ന് കോടതിയിൽ എത്തും.

മഞ്ജു തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം

മഞ്ജു തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം


നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായ സാക്ഷികളിൽ ഒരാളാണ് മഞ്ജു വാര്യർ. കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം ഉറച്ച് നിൽക്കുന്ന സമീപനമായിരുന്നു മഞ്ജു സ്വീകരിച്ചിരുന്നത്. സിനിമ മേഖലയിൽ നിന്നും നിരവധി പേർ മൊഴി മാറ്റിയപ്പോഴും അവർ തന്റെ മൊഴിയിൽ നിന്നും പിന്നോട്ട് പോയിരുന്നില്ല.കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ സമർപ്പിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.

മഞ്ജു കോടതിയിലെത്തുന്നത് തടയിടാൻ

മഞ്ജു കോടതിയിലെത്തുന്നത് തടയിടാൻ


കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖകളിൽ നിന്ന് ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിയുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റെ ലക്ഷ്യം. എന്നാൽ മഞ്ജു കോടതിയിലെത്തുന്നത് തടയിടാനുള്ള നീക്കങ്ങളായിരുന്നു ദിലീപ് നടത്തിയത്. മഞ്ജുവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തുന്ന വാദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതാണെന്നും

മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതാണെന്നും

മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മഞ്ജുവിന് തന്നോട് വൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദിലീപിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളി. സാക്ഷികളിൽ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ നിലപാട്.

സാമ്പിളുകൾ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു

സാമ്പിളുകൾ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു

ഇതോടെയാണ് ഇപ്പോൾ മഞ്ജു കോടതിയിൽ എത്തുന്നതിന് വഴി തെളിഞ്ഞത്. മഞ്ജു കോടതിയിൽ തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമോയെന്നാണ് ഇനി ചോദ്യം. നേരത്തേ ശബ്ദരേഖയിൽ ഉള്ള സാമ്പിളുകൾ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം അവർ കോടതിയിലും ആവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാകും.

കാവ്യ ദിലീപിനെ വിളിച്ച ഫോൺ

കാവ്യ ദിലീപിനെ വിളിച്ച ഫോൺ

അതേസമയം മഞ്ജുവിനെ കൂടാതെ കാവ്യ മാധാവന്റെ മാതാപിതാക്കളായ മാധവനേയും ശകുന്തളയേയും വീണ്ടും വിസ്തരിക്കും. കാവ്യയുടെ അമ്മയുടെ ഫോണിൽ നിന്നാണ് കാവ്യ ദിലീപിനെ ബന്ധപെട്ടത് എന്നതാണ് പ്രോസിക്യൂഷന് അറിയേണ്ടത്. കാവ്യയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് ലോക്കർ തുറന്നതുമായി ബന്ധപ്പെട്ടാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കേണ്ടതെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിനേയും പ്രോസിക്യൂഷൻ വീണ്ടും വിസ്തരിക്കും.

ബാലചന്ദ്രകുമാറിന്റെ വിസ്താരം

ബാലചന്ദ്രകുമാറിന്റെ വിസ്താരം


അതിനിടെ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് വിചാരണ കോടതി ഉടൻ തീരുമാനം അറിയിച്ചേക്കും. വൃക്കാ രോഗം കാരണം തിരുവനന്തപുരത്ത് ചികിത്സയിൽ തുടരുന്നതിനാൽ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നതാണ് ബാലചന്ദ്രകുമാർ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് ബാലചന്ദ്രകുമാർ നടത്തുന്നതെന്നും ഗുരുതര രോഗം ഉണ്ടെന്ന് അവകാശപ്പെടുന്നയാൾ ചാനലുകൾക്ക് അഭിമുഖം നൽകുന്നുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.

ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ

ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ


അതേസമയം ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ പ്രതികരിച്ചിരുന്നു. തനിക്ക് ഡയാലിസ് ചെയ്യുന്നതിനാലാണ് യാത്ര ചെയ്യാൻ കഴിയാത്തതെന്നും തനിക്ക് ശബ്ദം പോയതായി എവിടേയും താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്. വിചാരണയോട് എല്ലാ രീതിയിലും താൻ സഹകരിക്കുമെന്നും തനിക്ക് അറിയുന്ന കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+