• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

Google Oneindia Malayalam News

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അതിജീവിത കോടതിയില്‍ പോയതിന് വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോടിയേരി വ്യക്തമാക്കി. തൃക്കാക്കര മുന്നില്‍ കണ്ട്ുകൊണ്ടുള്ള പ്രചാരണമാണ് അതിജീവിത വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്.

ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍

പാര്‍ട്ടിയും സര്‍ക്കാരും നടിക്ക് ഒപ്പമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ അതിജീവിത നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ എന്നും കോടിയേരി ചോദിച്ചു.

1

യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നോ എന്ന് കോടിയേരി ചോദിക്കുന്നു. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുള്ളത് ആ ഇടപെടല്‍ മൂലമാണ് പ്രമുഖനായ വ്യക്തി അടക്കം അറസ്റ്റിലായത്. ഇടത് സര്‍ക്കാരായത് കൊണ്ടാണ് സംസ്ഥാനത്ത് അങ്ങനെയൊരു അറസ്റ്റുണ്ടായത്. യുഡിഎഫ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രതിയായ ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ ബന്ധം ആരുമായിട്ടാണെന്ന് ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. ഇക്കാര്യം ആലുവയില്‍ അന്വേഷിച്ച് നോക്കിയാല്‍ അറിയാമെന്നും കോടിയേരി പറഞ്ഞു.

2

ദിലീപിന് അടുത്ത ബന്ധം കോണ്‍ഗ്രസുമായിട്ടാണ്. ആലുവ നഗരസഭ ഉദ്ഘാടനത്തിന് ക്ഷണിച്ചത് ആരെയായിരുന്നു. അന്ന് സെല്‍ഫി എടുത്ത ഒരാള്‍ രാജ്യസഭാ അംഗമായി മാറിയില്ലേ? ഞങ്ങള്‍ എല്ലാ കാലത്തും ഇരകള്‍ക്കൊപ്പം തന്നെയാണ്. കേസില്‍ കൃത്യമായ അന്വേഷണമാണ് നടത്തിയത്. ആ സമയത്ത് കോണ്‍ഗ്രസ് പ്രതികരണം എന്തായിരുന്നു. യാതൊരു പ്രതികരണവുമില്ലായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രശ്‌നം ഉയര്‍ത്തിയത്. നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തത്. നടിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കട്ടെ. അതിജീവിത നിശ്ചയിച്ച ആളെയാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

3

നടിയുടെ താല്‍പര്യമാണ് ഈ കേസില്‍ സര്‍ക്കാരിന്റെ താല്‍പര്യം. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ നിശ്ചയിച്ചത്. ഇതിനിടെ മറ്റൊരു കേസും വന്നു. അതാണ് നടിയെ ആക്രമിച്ച കേസിന്റെ ഗതി തന്നെ മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്‌ക്കൊപ്പമമാണെന്ന് പരസ്യമായി തന്നെ പ്രഖ്യാപിക്കുന്നു. അവര്‍ക്ക് എല്ലാ സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും നല്‍കും. അതിജീവിതയെ സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ അതിഥിയാക്കിയ സര്‍ക്കാരാണ്. അതേ സര്‍ക്കാരിനെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയാണോയെന്നും കോടിയേരി ചോദിച്ചു.

4

സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ് നിന്നിട്ടുള്ളത്. കേസിലെ പ്രതികള്‍ക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ചും വിരിച്ച് നടന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഒരു അറസ്റ്റ് യുഡിഎഫായിരുന്നു ഭരണത്തിലെങ്കില്‍ നടക്കുമായിരുന്നോ? എല്‍ഡിഎഫ് ഭരണമായത് കൊണ്ടാണ് അറസ്റ്റ് നടന്നത്. യുഡിഎഫ് എല്ലാ കാലത്തും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പക്ഷേ ഈ കേസില്‍ പഴുതടച്ച കുറ്റാന്വേഷണ രീതിയാണ് സ്വീകരിച്ചത്. വിസ്മയക്കും ജിഷയ്ക്കും നീതി ലഭിച്ചത് പോലെ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

5

ഇതിനിടെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം വീണ്ടും സിപിഎമ്മിനെതിരെ രംഗത്ത് വന്നു. ഇന്നു രാവിലെ അതിജീവിതക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ അധിക്ഷേപത്തിന്റെ വാര്‍ത്ത വായിച്ച അമ്പരപ്പില്‍ അതിനെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോഴും അതൊരു ഒറ്റപ്പെട്ട പരാമര്‍ശമോ ഒരുവേള ജയരാജന്റെ പതിവ് നാക്കുപിഴയോ ആയിരിക്കുമെന്നാണ് വിചാരിച്ചത്. അദ്ദേഹമത് തിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിജീവിതക്കെതിരായി കൂടുതല്‍ രൂക്ഷമായ വിമര്‍ശനവുമായി കടന്നുവന്നത് സിപിഎമ്മിന്റെ സാക്ഷാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിജീവിതയുടെ പരാതിയില്‍ ദുരൂഹതയുണ്ടത്രേ

6

പിന്നീട് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയായ ആന്റണി രാജുവും അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു.കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായ എംഎം മണിയുടെ പരാമര്‍ശങ്ങളേക്കുറിച്ച് ഇവിടെ പറയാനേ ഉദ്ദേശിക്കുന്നില്ല. അയാളെയൊക്കെ ആശാനെന്നും സഖാവെന്നുമൊക്കെ പൊലിപ്പിച്ച് തോളത്തെടുത്തു വയ്ക്കുന്നവര്‍ തന്നെ അനുഭവിക്കട്ടെ. സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ ഇനി നിരത്താനിരിക്കുന്ന ന്യായീകരണങ്ങളും വിതറാനൊരുങ്ങുന്ന ക്യാപ്‌സ്യൂളുകളും എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൃത്യമായ ഡോഗ് വിസില്‍ തന്നെയാണല്ലോ നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി നല്‍കിയിട്ടുള്ളതെന്ന് ബല്‍റാം പറഞ്ഞു.

7

അതായത് കേരളത്തിലെ സിപിഎം ഇനി മുതല്‍ ഈ കേസിലെ അതിജീവിതക്കൊപ്പമല്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു, പുറമേയ്ക്ക് അവര്‍ എന്തൊക്കെ മറിച്ച് പറഞ്ഞാലും. തൃക്കാക്കരയില്‍ പിടി തോമസ് എന്ന ആര്‍ജവമുള്ള ജനപ്രതിനിധി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഭരണകൂടത്തിന് തുടക്കം മുതല്‍ ഒതുക്കിത്തീര്‍ക്കാനാവാതെ പോയ കേസാണ് ഇത് എങ്കിലും, ഇപ്പോഴത്തെ ചോദ്യം തൃക്കാക്കരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമായിട്ടാണ്: നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസമില്ല എന്ന് അവര്‍ തന്നെ പ്രഖ്യാപിച്ച സര്‍ക്കാരിനൊപ്പമോ എന്നും ബല്‍റാം ചോദിച്ചു.

ദിലീപിനെ രക്ഷിക്കാന്‍ പോലീസ് ഉന്നതന്‍ 50 ലക്ഷം വാങ്ങി; എഡിജിപി ശ്രീജിത്തിനെ മാറ്റിയതും ഇതേ ലോബിദിലീപിനെ രക്ഷിക്കാന്‍ പോലീസ് ഉന്നതന്‍ 50 ലക്ഷം വാങ്ങി; എഡിജിപി ശ്രീജിത്തിനെ മാറ്റിയതും ഇതേ ലോബി

English summary
dileep actress case: dileep jailed because ldf is in power, kodiyeri balakrishnan's reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X