'ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍'; നിലപാട് വ്യക്തമാക്കി ദിലീപ് ഫാന്‍സ്, വിശദീകരണം ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നേരിടുന്ന നടന്‍ ദിലീപിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നെന്ന വിവരം പുറത്തുവന്നിരുന്നു.
മേയ് നാലിന് കൊച്ചിയില്‍ ദിലീപിനെ പിന്തുണച്ച് മാര്‍ച്ചും കോലം കത്തിക്കലും നടത്തുമെന്നാണ് സംഘടന അറിയിച്ചത്. എന്നാല്‍ ഈ പരിപാടിക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് അസോസിയേഷനാണെന്ന ആരോപണം പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍.

ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല. കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.

കൂടാതെ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നെന്നും ഫാന്‍സ് പറയുന്നു.

ദിലീപ് ഫാന്‍സ് അസോസിയേഷന്റെ വിശദീകരണക്കുറിപ്പ്
'മേയ് 4 ന്, എ കെ എം എ ( അങ്ങനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല ) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.

ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാനപ്പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലനില്‍പിനും ,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.'

അതേസമയം, നടന്‍ ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നേരത്തെ തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. 'ജനപ്രിയന്‍ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക' എന്നാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്.

സിനിമാ സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധ മാര്‍ച്ച് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് എ കെ എം എയുടെ വാദം. എ കെ എം എയുടെ സംസ്ഥാന പ്രസിഡന്റ് ആണ് അജിത്ത് കുമാര്‍. അന്നത്തെ മാര്‍ച്ചില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications