Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ നിർമാതാക്കളെല്ലാം വന്‍ ആശങ്കയില്‍, ഷൂട്ടിങും നിർത്തിയെന്ന് ബൈജു കൊട്ടാരക്കര: കാരണം ഇതാണ്

'ദിലീപ് നായകനായി ഇറങ്ങിയ കേശു ഈ വീടിന്റെ നാഥനും വന്‍ പരാജയമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ദിലീപിന്റെ അഭിനയ ജീവിതം തുലാസിലാണ്'

baiju

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിനയ ജീവിതം കടന്നുപോവുന്നത് കടുത്ത വെല്ലുവിളികള്‍ക്കിടയിലൂടെയെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരം. കേസ് മുമ്പോട്ട് പോവുമ്പോള്‍ ഒരുപാട് ഒരുപാട് അപ്രതീക്ഷിത സംഭവങ്ങളാണ് ഉണ്ടാവുന്നത്. ദിലീപിന്റെ കൂടെ ഉണ്ടായിരുന്ന ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയായി മാറിയത് മുതല്‍ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന ദിലീപിന്റെ ഹർജിവരെ കേസ് സംഭവ ബഹലുമായി കേസ് മുന്നോട്ട് കൊണ്ടുപോവുകയാണ്.

അട്ടിമറികള്‍ നടക്കുന്നുവെന്ന് നീതി നടപ്പിലാവണമെന്ന് ആഗ്രഹിക്കുന്നവരും, അത്തരം ശ്രമങ്ങളൊന്നും ഇല്ലെന്ന് ദിലീപിനെ അനുകൂലിക്കുന്നവരും വാദിക്കുന്നു. എങ്കിലും ഒന്നും പൂർണ്ണമായും വിശ്വസിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് ഈ കേസില്‍ നിന്നും ഊരിപ്പോരും എന്ന അവസ്ഥ

ദിലീപ് ഈ കേസില്‍ നിന്നും ഊരിപ്പോരും എന്ന അവസ്ഥ

കേസിന്റെ ആദ്യ ഘട്ട വിചാരണ കഴിഞ്ഞപ്പോള്‍ ദിലീപ് ഈ കേസില്‍ നിന്നും ഊരിപ്പോരും എന്ന അവസ്ഥ വന്നപ്പോഴാണ്. ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്യുന്നതും അദ്ദേഹത്തിന്റെ കയ്യിലുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റ് കാര്യങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറുന്നതും, രണ്ടാം ഘട്ടത്തില്‍ പുനഃരന്വേഷണത്തിന് തയ്യാറാവുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

രണ്ടാം ഘട്ട അന്വേഷണം വന്ന അന്ന് മുതല്‍

രണ്ടാം ഘട്ട അന്വേഷണം വന്ന അന്ന് മുതല്‍ ഒരുപാട് മാറ്റങ്ങളാണ് ഈ കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങളുടെ ഊഹങ്ങള്‍ മാത്രമാണ് പുറത്ത് അറിയുന്നതെന്നാണ് ഇരുവിഭാഗവും പറയുന്നത്. ഇതിനിടയില്‍ തന്നെയാണ് ദിലീപ് കുറ്റക്കാരനല്ലെന്നും നിസ്സാരമായി കേസ് ജയിച്ച് വരുമെന്നുള്ള പ്രചരണങ്ങള്‍ ശക്തമാവുന്നത്. കാവ്യയുടെ തിരിച്ച് വരവും ചർച്ചയായി.

ദിലീപ് അഭിനയിച്ച സിനിമകള്‍ തല കുത്തി താഴേക്ക്

ദിലീപ് അഭിനയിച്ച സിനിമകള്‍ തല കുത്തി താഴേക്ക്

ഈ സമയങ്ങളില്‍ എല്ലാം തന്നെ ദിലീപ് അഭിനയിച്ച സിനിമകള്‍ തല കുത്തി താഴേക്ക് വീഴുന്ന അവസ്ഥയാണ്. വോയ്സ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ പോസ്റ്ററുകളും മറ്റും വൈറലാക്കാന്‍ കൂടെയുണ്ടായിരുന്നവർ പാടുപെടുന്നത് നമുക്ക് കാണാം. തമന്നയെന്ന നടി മലയാളത്തില്‍ ആദ്യമായി ദിലീപ് ചിത്രത്തിലെന്ന വാർത്തയും പുറത്ത് വന്നിരുന്നുവെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിന്റെ പ്രൊഫസർ ഡിങ്കന്‍ എന്ന ചിത്രം

ദിലീപിന്റെ പ്രൊഫസർ ഡിങ്കന്‍ എന്ന ചിത്രം ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. നിലവില്‍ എഴുപത് ശതമാനത്തോളം പൂർത്തിയായി. സംവിധായകന്‍ മരണപ്പെട്ടതോടെ അത് പൂർത്തിയാക്കാന്‍ സാധിച്ചില്ല. ഈ ചിത്രത്തെ ഉപേക്ഷിക്കാതെ പൂർണ്ണമാക്കാന്‍ ഒരുങ്ങുകയാണ് ദിലീപ് എന്ന വാർത്ത പുറത്ത് വന്നെങ്കിലും പിന്നീട് ഒന്നും നടന്നിട്ടില്ല.

പ്രൊഫസർ ഡിങ്കന്‍ ദിലീപിന്റെ കരിയറിലെ

പ്രൊഫസർ ഡിങ്കന്‍ ദിലീപിന്റെ കരിയറിലെ

പ്രൊഫസർ ഡിങ്കന്‍ ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രമാവുമെന്നായിരുന്നു റിപ്പോർട്ട്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിങ്ങെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും പൂജ കഴിഞ്ഞതോടെ കേസിന്റെ വിധി വരട്ടെ എന്ന് പറഞ്ഞ് നിർത്തിവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കേസിലെ വിധി അനുകൂലമല്ലെങ്കില്‍

കേസിലെ വിധി അനുകൂലമല്ലെങ്കില്‍ ഭീമമായ നഷ്ടം ഉണ്ടാക്കുന്നതിലും മികച്ചത്, ഇപ്പോഴത്തെ നഷ്ടം സഹിച്ച് വിധിക്കായി കാത്തിരിക്കുന്നതാണെന്നാണ് പല നിർമ്മാതാക്കളും കരുതുന്നത്. അതിനിടെ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നടി നേരിട്ടത് ക്രൂരമായ ആക്രമമാണെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.

ദിലീപ് നായകനായി ഇറങ്ങിയ കേശു

ദിലീപ് നായകനായി ഇറങ്ങിയ കേശു

ദിലീപ് നായകനായി ഇറങ്ങിയ കേശു ഈ വീടിന്റെ നാഥനും വന്‍ പരാജയമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ദിലീപിന്റെ അഭിനയ ജീവിതം തുലാസിലാണ്. കോടിക്കണക്കിന് രൂപ മുടക്കി സിനിമ ചെയ്യാന്‍ നിർമ്മാതാക്കളെ അന്വേഷിച്ച് നടക്കുകയാണെന്നും ഒട്ടുമിക്ക താരങ്ങളും പുതിയ പ്രൊജക്ടുകളില്‍ മാറിപ്പോ വുന്നതായും റിപ്പോർട്ടുണ്ട്. കേസിന്റെ വിധിയില്‍ ആശങ്കയുള്ളതുകൊണ്ടാണ് സുപ്രീംകോടതി വരെ പോയതെന്ന് നിർമ്മാതാക്കള്‍ കരുതുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+