കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം ദിലീപ് നിരപരാധിയെന്ന് കേള്‍ക്കാനാണ് ആഗ്രഹം; പക്ഷെ അത് കേള്‍ക്കുമ്പോള്‍ വേദന: വിനു കിരിയത്ത്

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിജീവിതയ്ക്ക് സുപ്രീംകോടതി വരേയുള്ള മേല്‍ക്കോടതികളില്‍ പോവാമെന്ന് സംവിധായകന്‍ വിനു കിരിയത്ത്. അല്ലാതെ അവർ പറയുന്ന കാര്യങ്ങള്‍ കോടിക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്ന കോടതികളേയും പൊലീസിനേയും അധിക്ഷേപിച്ചാല്‍ നമ്മുടെ ഭാവി തലമുറയ്ക്ക് വലിയ ദോഷം ചെയ്യും.

വലിയവന്റെ കൂടെ നില്‍ക്കും കോടതിയെന്ന ചിന്തയൊന്നും ആർക്കും വേണ്ട. ഇവിടെ മേല്‍ക്കോടതികളുണ്ട്. അതിലും അപ്പുറം ഇതൊന്നും അല്ലാത്ത ഒരു മേല്‍ക്കോടതിയുണ്ട്. ഈശ്വരന്റെ കോടതി, അവിടെ നമുക്ക് ഒന്നും മാറ്റാന്‍ കഴിയില്ലെന്നും വിനു കിരിയത്ത് അഭിപ്രായപ്പെടുന്നു. സീമലയാളം ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്തധികാരം?'; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെ നിർണായക നീക്കം, ഹൈക്കോടതിയിലേക്ക്'എന്തധികാരം?'; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെ നിർണായക നീക്കം, ഹൈക്കോടതിയിലേക്ക്

ആരാണ് തെറ്റുകരാന്‍, അല്ലെങ്കില്‍ നിരപരാധിയെന്ന് നമുക്ക്

ഈ വിഷയം അന്തസ്സായി ചർച്ച ചെയ്യാം. ആരാണ് തെറ്റുകരാന്‍, അല്ലെങ്കില്‍ നിരപരാധിയെന്ന് നമുക്ക് വിധിക്കാന്‍ സാധിക്കില്ല. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടട്ടെ. അടുത്ത തലമുറയ്ക്ക് മാതൃകയാവാന്‍ അത് ആവശ്യമാണ്. ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് എനിക്ക് അറിഞ്ഞ് കൂടാ. സ്വന്തം മകന്‍ ഒരു കൊലപാതകം ചെയ്തുവെന്ന് കേള്‍ക്കുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ നിങ്ങള്‍ക്ക് അറിയുമോയെന്നും വിനു കിരിയത്ത് പറയുന്നു.

സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍

ദിലീപ് വിഷയം ഉയർന്ന് വന്നപ്പോള്‍ ആദ്യമായി ആ വിഷയത്തില്‍

ദിലീപ് വിഷയം ഉയർന്ന് വന്നപ്പോള്‍ ആദ്യമായി ആ വിഷയത്തില്‍ ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചയാളാണ് ഞാന്‍. എനിക്ക് അന്നും ഇന്നും അതിജീവിതയുമായി വലിയ അടുപ്പം ഇല്ല. സിനിമ മേഖലയില്‍ നിന്നുള്ള ആളെന്ന നിലയില്‍ പരിചയമുണ്ട്. ദിലീപിന്റെ രണ്ടാമത്തെ സിനിമ എന്ന് പറയുന്നത് ആയുഷ്കാലമെന്ന എന്റെ സിനിമയാണ്. കമല്‍ സംവിധാനം ചെയ്ത് സിനിമ ഞാനെഴുതുമ്പോള്‍ അതിലെ അസിസ്റ്റന്‍ഡ് ഡയറക്ടർമാരാണ് ലാല്‍ജോസും ദിലീപും.

അന്നുതൊട്ടുള്ള ബന്ധം ഇന്നും ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകന്‍

അന്നുതൊട്ടുള്ള ബന്ധം ഇന്നും ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ ഇതെല്ലാം കാണുമ്പോള്‍ എനിക്കും ആശങ്കകളുണ്ട്. നീതി പീഠങ്ങളെ വിശ്വസിച്ച് ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു സാധാരണ പ്രശ്നം അല്ല ഇവിടെ. രണ്ട് ഭാഗത്ത് നില്‍ക്കുന്നവരും പ്രശസ്തരായ കേസാണിത്. ആ കേസില്‍ രണ്ട് പ്രോസിക്യൂട്ടർമാർ മാറിയപ്പോള്‍ അത് അന്വേഷിക്കാന്‍ ഒരു മേല്‍ക്കോടതിയും ഇല്ലാതെ പോയത് എന്തുകൊണ്ട്. എന്തുകൊണ്ട് നിങ്ങള്‍ മാറിയെന്ന് കോടതി അന്വേഷിച്ചിരുന്നെങ്കില്‍ ഈ കേസിന്റെ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ വ്യക്തമാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ഒരു കേസില്‍ അതിജീവതയുടെ ആശങ്ക, പ്രതിയുടെ ആശങ്ക

ഒരു കേസില്‍ അതിജീവതയുടെ ആശങ്ക, പ്രതിയുടെ ആശങ്ക എന്നൊന്നില്ല. രണ്ടും വക്കീലന്മാരുടെ ബുദ്ധിയാണ്. അതിജീവിതയോ ദിലീപോ അല്ലാലോ കോടതിയില്‍ വെക്കുന്നത്. പണം ഉണ്ടെങ്കില്‍ നല്ല ബുദ്ധിമാനായ വക്കീലന്മാരെ വെക്കും. ഒരു ആസാധാരണ കേസായതിനാലാണ് അതിജീവിത വനിത ജഡ്ജിയെ ആവശ്യപ്പെട്ടത്. അതിലെന്താണ് തെറ്റ്. ആ പെണ്‍ക്കുട്ടിയാണ് ഇപ്പോള്‍ പറയുന്നത് എനിക്ക് ഈ കോടതി വേണ്ടെന്ന്-വിനു കിരിയത്ത് അഭിപ്രായപ്പെടുന്നു.

തന്റെ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടുണ്ടോയെന്ന ആശങ്ക

തന്റെ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടുണ്ടോയെന്ന ആശങ്ക ആ പെണ്‍കുട്ടിക്ക് ഉണ്ടെങ്കില്‍ സത്യം പറഞ്ഞാല്‍ ലജ്ജിക്കുകയാണ് വേണ്ടത്. ദിലീപ് ഇപ്പോഴും എന്റെ സുഹൃത്താണ്. അവസാനം അയാള്‍ നിരപാരാധിയെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ നിത്യേന പുറത്ത് വരുന്ന സംഭവങ്ങളില്‍ വല്ലാത്ത വേദനയുണ്ട്. ഇവർ രണ്ട് പേരുമല്ലാത്ത സാധാരണക്കാരായിരുന്നെങ്കില്‍ ഈ കേസ് വളരെ പെട്ടെന്ന് തന്നെ തീരേണ്ടതായിരുന്നു.

ഇവിടെ രണ്ട് പേരുടേയും ജിവിതത്തിന്റെ നല്ലൊരു ഭാഗം പോയിക്കൊണ്ടിരിക്കു

ഇവിടെ രണ്ട് പേരുടേയും ജിവിതത്തിന്റെ നല്ലൊരു ഭാഗം പോയിക്കൊണ്ടിരിക്കുകയാണ്. മലയാളം സിനിമയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ദിലീപ്. അയാളുടെ കെയർ ഓഫില്‍ ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. മറുവശത്ത് ഒരു പെണ്‍കുട്ടിയുണ്ട്. നമ്മുടെ സമൂഹം പല രീതിയില്‍ ചിന്തിക്കുന്നവരാണ്. അവസാനം വരേയുള്ള ആ പെണ്‍കുട്ടിയുടെ പോരാട്ടം, അവർക്ക് മാത്രമുള്ള നീതിക്ക് വേണ്ടിയല്ല, ഇതുപോലുള്ള നൂറ് പെണ്‍കുട്ടിക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കാമെന്നും വിനു കിരിയത്ത് കൂട്ടിച്ചേർക്കുന്നു.

English summary
director Vinu Kiryat says I want to hear that Dileep is innocent in end: but i hurts to hear some things
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X