Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് വേണ്ടി ഓണ്‍ലൈനിലൂടെ കള്ളപ്രചരണം'; കോടതി നടപടികളും പ്രചരിപ്പിക്കുന്നു, നടപടി വരുന്നു

മഞ്ജുവാര്യറുടെ സാക്ഷി വിസ്താരത്തിന്റെ നടപടിക്രമങ്ങള്‍ രണ്ട് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

 dileepmanju

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. അസുഖ ബാധിതനായ പ്രധാന സക്ഷി ബാലചന്ദ്രകുമാറിന്റെ ഏതാനും ദിവസത്തെ വിസ്താരം കൂടി ഇനിയും ബാക്കിയുള്ളത്. ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് എത്തി വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ തന്നെയാണ് അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലടക്കം ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങളുമായി ദിലീപ് അനുകൂലികള്‍ സജീവമാവുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് കള്ളപ്രചരണം സജീവമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലാണ് ഇത്തരണം പ്രചരണം. രഹസ്യമായി വാദം നടക്കുന്ന കോടതിയിലെ വാദങ്ങളാണ് പരസ്യമാക്കുന്നത്. ഇത്തരത്തില്‍ കോടതി നടപടികള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രോസിക്യൂഷന്‍ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി

കേസിലെ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി നടക്കുന്ന ഈ കള്ളപ്രചരണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. സോഷ്യല്‍മീഡിയയിലൂടെ പലതരത്തലാണ് ദിലീപിന് വേണ്ടിയുള്ള പ്രചണം. ഞങ്ങള്‍ പറയുന്ന കാര്യങ്ങളാണ് സത്യമെന്ന തരത്തിലാണ് മറുവിഭാഗം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

 ദിലീപ് സ്കുള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍

ദിലീപ് സ്കുള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍

കഴിഞ്ഞ ദിവസം ദിലീപ് ഒരു സ്കൂള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സ്കൂള്‍ അധികൃതർക്കെതിരെയടക്കം ശക്തമായ പ്രചരണമായിരുന്നു നടന്നത്. ബലാത്സംഗ ക്വട്ടേഷന്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയെ സ്കൂള്‍ വാർഷികാഘോഷത്തിന് എത്തിച്ചത് ശരിയായില്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നേരെ മറുവശത്ത് ദിലീപിനേയും സ്കൂള്‍ മാനേജ്മെന്റിനേയും പിന്തുണച്ചും ആളുകളെത്തി.

ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും മുരിങ്ങ കഴിക്കാതിരിക്കില്ല: അറിയാം അത്ഭുത നേട്ടങ്ങള്‍‌

ഒരു കുറ്റങ്ങളും ന്യായീകരിക്കപ്പെടേണ്ടതല്ല

ഒരു കുറ്റങ്ങളും ന്യായീകരിക്കപ്പെടേണ്ടതല്ല. പക്ഷേ അത് കുറ്റവാളി ആണെന്ന് ഉറപ്പിച്ചിട്ടാവണം എന്നാണ് ദിലീപ് അനുകൂലിയായ ഒരാള്‍ ഈ സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. 'ഫെയിസ്ബുക്കില്‍ പലയിടത്തും സ്കൂള്‍ വാർഷിക ഉദ്ഘാടനത്തിന് വന്നവരെ കണ്ടപ്പോഴുണ്ടായ ഞെട്ടല്‍ രേഖപ്പെടുത്തിയതായി കണ്ടു. ശരിക്കും ??? ഭാവി തലമുറയുടെ നന്‍മക്ക് വേണ്ടി അവര്‍ക്ക് കൃത്യമായ വഴികാട്ടികളായ എല്ലാം തികഞ്ഞ (പീഡകരില്ല, അഴിമതിക്കാരില്ല, വേട്ടക്കാരില്ല, കൊലപാതകികളോ കള്ളന്‍മാരോ ഇല്ല, അങ്ങിനെ ഒരു കിനാശ്ശേരിയിലാണല്ലോ ജീവിക്കുന്നത് എന്നതാണ് ഏക ആശ്വാസം..) ഭരണകർത്താക്കൾക്ക് കീഴെ ആണല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നോർത്തപ്പോ ഒരു കുളിരു'- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ദിലീപ് അനുകൂലിയായ വ്യക്തി വീണ്ടും

ദിലീപ് അനുകൂലിയായ വ്യക്തി വീണ്ടും

'പിന്നെ ആ സ്കൂള്‍ മുറ്റത്ത് ഞാനും ഉണ്ടായിരുന്നു, മുഖപുസ്തകത്തിലെ ഞെട്ടലൊന്നും അവിടെ കണ്ടില്ല. വളരേ സന്തോഷത്തോടെ ആളുകള്‍ അവരെ എതിരേല്‍ക്കുന്നതും പടം പിടിക്കാനുള്ള തള്ളികയറ്റമൊക്കെയാണ് കാണാനായത്. അത് അവിടെ കൂടിയവരുടെ വിവരക്കേടോ മക്കളെ വഴിതെറ്റിക്കാനുള്ള ആവേശമോ ഒന്നും അല്ല. മറിച്ച് കുറ്റം ചെയ്തിട്ടുണ്ട് എന്ന ഉറച്ച വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍, ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ച് വിശ്വസിക്കാനും മറുവശത്തിന്
അവകാശമുള്ളത് കൊണ്ടാ. അപ്പോ ശരി ഇത് കഴിഞ്ഞ്, ഇനി കാവിലെ ഉത്സവത്തിന് വീണ്ടും ഞെട്ടാമേ'- ദിലീപ് അനുകൂലിയായ വ്യക്തി വീണ്ടും കുറിക്കുന്നു,

മഞ്ജുവാര്യറുടെ സാക്ഷി വിസ്താരത്തിന്റെ നടപടി

മഞ്ജുവാര്യറുടെ സാക്ഷി വിസ്താരത്തിന്റെ നടപടി

അതേസമയം, മഞ്ജുവാര്യറുടെ സാക്ഷി വിസ്താരത്തിന്റെ നടപടിക്രമങ്ങള്‍ രണ്ട് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നേരത്തെ ഫെബ്രുവരി 16 ന് വിസ്താരത്തിന് ഹാജരാകാനാണ് മഞ്ജു വാര്യരോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ദിലീപിന്റെ ആവശ്യം തള്ളിയ കോടതി മഞ്ജു വാര്യരെ അടക്കം വിസ്തരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+