കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണം എന്ന അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറെന്ന് ഹൈക്കോടതി. ഹര്‍ജിയില്‍ അതിജീവിത ഉന്നയിച്ച ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് നടിയെ ആക്രമിച്ച കേസിലെ ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷന്‍സ് കോടതി ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ല എന്നാണ് അതിജീവിതയുടെ വാദം.

'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍

1

ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ട് എന്നും ഹര്‍ജിയില്‍ അതീജിവിത ചൂണ്ടിക്കാട്ടി. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെ ആണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍ ഈ കേസ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2

ഇത് നിയമപരമല്ലെന്നും അതിജീവത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണം എന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നത്.

3

കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയിട്ടുണ്ട്. ഇതില്‍ വിചാരണ കോടതി തുടര്‍ നടപടി സ്വീകരിച്ചില്ല എന്നായിരുന്നു ഈ കേസിലെ ക്രൈം ബ്രാഞ്ച് ഹര്‍ജി. ജഡ്ജിക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു.

4

നേരത്തെയും അതിജീവിത നല്‍കിയ സമാന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചിരുന്നത്. നേരത്തെ കേസ് പുതിയ ജഡ്ജി കേള്‍ക്കണമെന്നും വനിത ജഡ്ജി തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.

വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

5

വിചാരണ കോടതി അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണ കോടതിയുടെ ഭാഗത്തു നിന്നുണ്ട് എന്നും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ അതിജീവിത ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

6

സി ബി ഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനെ സ്ഥലം മാറ്റി നിയമിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. തുടര്‍ന്ന് ഹണി എം. വര്‍ഗീസിന് സി ബി ഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണ് കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിചാരണ കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് ബാദുഷയുടെ പാനല്‍ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് ബാദുഷയുടെ പാനല്‍

English summary
Dileep Actress Case: High Court agreed survivors demand, hearing will be in closed doors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X