Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്മാറാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടിയോട് ജഡ്ജി; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ സമയപരിധി നീട്ടണം എന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മാറണം എന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. നേരത്തെ കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന് കാണിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മാറണം എന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടത്.

നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജി കൗസര്‍ എടപ്പഗത്തായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് ഇദ്ദേഹത്തെ ഹൈക്കോടതി ജസ്റ്റിസ് പദവിയിലേയ്ക്ക് ഉയര്‍ത്തുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തന്റെ ഹര്‍ജിയില്‍ നിന്ന് പിന്‍മാറണം എന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയത്ത. ഇതോടെയാണ് ജഡ്ജി സ്വയം പിന്മാറി കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയത്.

1

എന്നാല്‍ അതിജീവിതയുടെ പുതിയ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇന്ന് ഹൈക്കോടതി സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചതും അത് നീട്ടി നല്‍കിയതും താനാണ് എന്നും ഇതില്‍ നിയമപരമായ താനാണ് തുടര്‍ വാദം കേള്‍ക്കണ്ടത് എന്നുമാണ് ജഡ്ജി കൗസര്‍ എടപ്പഗത്ത് പറഞ്ഞത്. ഇത് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് അതിജീവിതയുടെ പുതിയ ആവശ്യം കോടതി നിരസിച്ചത്. ജഡ്ജിയെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നുമാണ് നേരത്തെ അതിജീവിത ആവശ്യപ്പെട്ടിരുന്നത്.

2

അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത് എന്നാണ് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഇന്ന് കോടതിയില്‍ നിലപാടെടുത്തത്. തുടരന്വേഷണത്തിന് വേണ്ടി ക്രൈംബ്രാഞ്ച് മുന്നോട്ട് വെക്കുന്ന തെളിവുകളില്‍ വസ്തുതയില്ല എന്നാണ് ദിലീപിന്റെ വാദം. മൂന്ന് മാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നും അതിനാല്‍ ഫോറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നുമാണ് ദിലീപ് പറയുന്നത്. ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയില്‍ നിലപാടെടുത്തു.

3

കൂടുതല്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത് എന്നാണ് ദിലീപ് ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. മാത്രമല്ല നടി ആക്രമിക്കപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണവും ദിലീപ് നിഷേധിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നു പറയുന്നതു ദുരൂഹമാണ് എന്നാണ് ദിലീപ് മുന്നോട്ട് വെക്കുന്ന വാദം. അതേസമയം തുടരന്വേഷണം അട്ടിമറിക്കുന്നു എന്ന അതിജീവിതയുടെ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ക്രൈം തുടരന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുള്ള ക്രൈം ബ്രാഞ്ചിന്റെ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

4

തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബുധനാഴ്ച തന്നെ തീര്‍പ്പുണ്ടായേക്കും. നേരത്തെ, മേയ് 31-നുള്ളില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടി നല്‍കില്ല എന്നും ഹൈക്കോടതി അന്ത്യശാസനം അന്വേഷണ സംഘത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ ദിലീപിന്റെ കൈവശം ഉണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഫോറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉന്നയിച്ച്് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം.

വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+