പ്രതിഭാഗം എന്ത് വാദിക്കണം എന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല; പ്രിയദര്‍ശന്‍ തമ്പി
കൊച്ചി: നടിയെ ആക്രമിച്ച കേസ് ശരിയായ രീതിയില്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നുണ്ട് എന്നും പ്രിയദര്‍ശന്‍ തമ്പി ചൂണ്ടിക്കാട്ടി.
പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ഇത് മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. കാരണം നമുക്കറിയാം ഇത് നേരത്തെ തന്നെ സുപ്രീംകോടതിയുടെ ഒരു ബെഞ്ച് ഈ കേസ് ഇത്തരത്തില്‍ ഒരു ടൈം ലിമിറ്റ് ഫിക്സ് ചെയ്യുകയും ജനുവരി മാസം 31 ന് മുന്‍പ് ഈ കേസ് പരിഗണിക്കണം എന്ന് പറഞ്ഞതാണ്.

അതിന് മുന്‍പ് ഈ കേസ് തീര്‍ക്കണം എന്ന് പറയും. അതിന് ഓര്‍ഡറുണ്ട്. രാഹുല്‍ ഈശ്വര്‍ നേരത്തെ സൂചിപ്പിച്ചത് പോലെ പ്രിഫറബിളി എന്ന വാക്കാണ് പറഞ്ഞിരിക്കുന്നത്. ആ വാക്കിന്റെ അര്‍ത്ഥം എന്ന് പറയുന്നത് തീര്‍ക്കണം എന്ന് പറയുന്ന കംപല്‍ഷനില്ല. ഒരു കാരണവശാലും മേല്‍ക്കോടതിയ്ക്ക് അകത്ത് നിന്ന് കംപല്‍സറിയായിട്ടുള്ള മാന്‍ഡേറ്ററി ഓര്‍ഡര്‍ താഴെ കോടതിയിലേക്ക് കൊടുക്കാന്‍ കഴിയില്ല.

പ്രിഫറബിളി എന്നാല്‍ പരാതിയില്ലാതെ എന്നല്ല, അത് കഴിയുന്നതും എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കേസിനെ സംബന്ധിച്ചിടത്തോളം പ്രതിഭാഗമായാലും ശരി പ്രോസിക്യൂഷനായാലും ശരി, പ്രോസിക്യൂഷന്‍ എന്ത് കേസാണ് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് എന്നത് പ്രോസിക്യൂഷന്റെ ഡിസ്‌ക്രീഷനാണ്. അതുപോലെ തന്നെ പ്രതിഭാഗവും.

പ്രതിഭാഗത്തിന് എന്ത് ഡിഫന്‍സ് എടുക്കണം എന്നത് പ്രതിഭാഗത്തിന്റേതാണ്. അതില്‍ കോടതിക്ക് ഒന്നും ഇടപെടാന്‍ കഴിയില്ല. കേരള ഹൈക്കോടതിയുടെ തന്നെ അത്തരത്തില്‍ ഒരു വിധിന്യായം ഉണ്ടായിരുന്നു. ഏത് സാക്ഷികളെ വിസ്തരിക്കണം എന്നത് പ്രതിഭാഗത്തിന്റെ ഡിസ്‌ക്രീഷനാണ്. പ്രോസിക്യൂഷന്റെ സാക്ഷികളെ അവതരിപ്പിക്കേണ്ടത് പ്രോസിക്യൂഷന്റെ ഡിസ്‌ക്രീഷനാണ്.

അതുകൊണ്ട് അത്തരത്തില്‍ ടൈം ലിമിറ്റ് വെക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും നിയമപരമായ അവകാശങ്ങള്‍ റദ്ദാക്കാന്‍ കഴിയില്ല. ഒരു സീരിയസായ ഒഫന്‍സാണ് ആണ് അലീഗ് ചെയ്തിരിക്കുന്നത്. ഇതിനകത്തിരിക്കുന്ന പ്രശ്നം എന്ന് പറയുന്നത് സുപ്രീംകോടതിക്ക് മുന്‍പാകെ ദിലീപിന്റെ ഹര്‍ജി എത്തിയിരിക്കുന്നു.

ദിലീപിന്റെ ഹര്‍ജി ഓള്‍റെഡി പെന്റിംഗാണ്. അതിജീവിതയുടെ ഹര്‍ജിയും എത്തിയിരിക്കുന്നു. എനിക്ക് തോന്നുന്ന ശരിയായ രീതിയിലേക്ക് ഈ കേസിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമമായ വിധി വരുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും എന്നാണ് കരുതുന്നത്. നേരത്തെ തന്നെ കേരള ഹൈക്കോടതി അതിജീവിത നല്‍കിയ ഹര്‍ജി തള്ളിയതാണ്.

അതില്‍ പ്രധാനമായും ആ ജഡ്ജ്മെന്റില്‍ തന്നെ പറയുന്നുണ്ട് ഇത് നേരത്തെ തന്നെ ഹൈക്കോടതി മുന്‍പാകേയും അതിന് മുന്‍പ് തന്നെ സുപ്രീംകോടതി മുന്‍പാകെയും എല്ലാം പോയി അത് ഈ കോടതിയില്‍ തന്നെ വിചാരണ ചെയ്യപ്പെടുകയും വേണം എന്ന് പറഞ്ഞതാണ്. അത് സുപ്രീംകോടതിക്ക് മാത്രമെ പുനപരിശോധിക്കാനും എന്തെങ്കിലും മെറിറ്റ് ഉണ്ടോ എന്ന് പരിഗണിക്കാനും ഉത്തരവ് പുറപ്പെടുവിക്കാനും സാധിക്കൂ.

സുപ്രീംകോടതി ആ ഹര്‍ജി അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിചാരണ കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടാണ് ചോദിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് എന്ന് പറയുമ്പോള്‍ ഒറ്റ റിപ്പോര്‍ട്ടേ കൊടുക്കുകയുള്ളൂ. എനിക്ക് തോന്നുന്നു വിചാരണ കോടതി ജഡ്ജിക്കെതിരേയും അലീഗേഷന്‍സ് പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചിട്ട് പ്രതിഭാഗത്തിന്റെ വാദവും പ്രോസിക്യൂഷന്റെ വാദവും പരിഗണിക്കും.

ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ പ്രൊവിഷനുണ്ട്. അത് അനുസരിച്ച് വിസ്തരിക്കാത്ത സാക്ഷിയെ വിസ്തരിക്കാനും വിസ്തരിച്ച സാക്ഷിയെ വീണ്ടും വിസ്തരിക്കാനും ആവശ്യപ്പെടാനുള്ള അവകാശം പ്രോസിക്യൂഷനും പ്രതിഭാഗത്തിനുമുണ്ട്. സാക്ഷിയെ വീണ്ടും വിസ്തരിക്കണം എന്ന് പറയുമ്പോള്‍ പ്രധാനമായും കോടതി നോക്കുന്ന അളവുകോല്‍ എന്ന് പറയുന്നത് ഈ സാക്ഷിയുടെ വിസ്താരം ഈ കേസിന്റെ ജസ്റ്റിസ് ഡിസിഷന് പര്യാപ്തമാണോ എന്നുള്ളതാണ്.

ക്രിമിനല്‍ കേസിന്റെ ട്രയല്‍ എന്ന് പറയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. ഈ ട്രയലിനെ ബേസ് ചെയ്താണ് സുപ്രീംകോടതിയില്‍ പോയാലും പരിഗണിക്കൂ. മറ്റെന്തെങ്കിലും മോട്ടീവ് വെച്ച് കൊണ്ട് സാക്ഷികളെ വിസ്തരിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കില്ല.












Click it and Unblock the Notifications