'ദിലീപിനെ ലക്ഷ്യം വെച്ചത് ആരാണെന്നത് ഉടൻ വ്യക്തമാകും; അതോടെ പലരുടേയും മുഖം മൂടി അഴിഞ്ഞ് വീഴും'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിനെക്കാൾ എളുപ്പമായിട അനുബന്ധ കുറ്റപത്രത്തെ പ്രതിരോധിക്കാൻ ദിലീപിന് സാധിക്കുമെന്ന് അഡ്വ ശ്രീജിത്ത് പെരുമന. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. പക്ഷേ ഇവർ പ്രവർത്തിക്കുന്നതിന് പിന്നിൽ ചില തത്പര കക്ഷികൾ ഉണ്ടെന്ന് കോടതിക്ക് പോലും പറയേണ്ടി വന്ന സാഹചര്യം ഉണ്ടായി.താൻ മനസിലാക്കുന്നത് ഈ കേസിന്റെ യഥാർത്ഥ ഗൂഢാലോചന പുറത്ത് വരിക ഈ ഘട്ടം കൂടി കഴിയുമ്പോഴായിരിക്കുമെന്നും സീ ന്യൂസ് മലയാളത്തോട് ശ്രീജിത്ത് പെരുമന പറഞ്ഞു. അഭിഭാഷകന്റെ വാക്കുകളിലേക്ക്

കുറ്റപത്രം മാത്രമല്ല കുറ്റപത്രത്തിൻറെ ഭാഗമായി വന്നിട്ടുള്ള എല്ലാ തെളിവുകളും മെറ്റീരിയൽ എവിഡൻസുകളും പ്രതിക്ക് ആക്സസബിൾ ആകണം, അവർക്ക് അത് നൽകണം,അത് അവരുടെ അവകാശമാണ്. ഏത് സാഹചര്യത്തിലാണെങ്കിലും ഈ അഡീഷ്ണൽ കുറ്റപത്രത്തെ ഡിഫന്റ് ചെയ്യുകയെന്നതാണ് അവരുടെ ലക്ഷ്യം. ഇന്ന് കോടതിയിൽ ഹാജരായാൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കണമെന്നത് ഏത് ക്രിമിനൽ ട്രയലിന്റേയും ഭാഗമായിട്ട് ചാർജ് ഫ്രെയിം ചെയ്യുന്ന ഘട്ടമാണ്.ഇതിൽ നിന്ന് ഒരു ഇമ്മ്യൂണിറ്റി പ്രധാനമന്ത്രി അടക്കമുള്ളവർക്ക് ഇല്ല. ഇങ്ങനെയാണ് നിയമത്തിൽ എഴുതിവെച്ചിരിക്കുന്നത്. സ്വാഭാവികമായിട്ടുള്ള പ്രക്രിയ ആണ്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നു, ചാർജ് ഫ്രെയിം ചെയ്യുന്നു, ട്രയിലിലേക്ക് ഇത് പ്രൊസീഡ് ചെയ്യും.

നാളിതുവരെ 207 സാക്ഷികളെ വിസ്തരിച്ച് ഏറ്റവും ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിക്കാൻ ബാക്കി നിൽക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. അതുപോലെ തന്നെ ഈ തുടരന്വേഷണ നടപടിയും ജനവരി 31നകം അഡീഷ്ണൽ സാക്ഷികളേയും എവിഡൻസുകളേയും കോടതി പരിശോധിച്ച് അതിലൊരു അക്വിറ്റലോ ഒരു കൺവിക്ഷനോ ഉണ്ടാകുമെന്നല്ലാതെ മാധ്യമങ്ങളോ ദിലീപ് വിരോധികളോ വിചാരിച്ച് കഴിഞ്ഞാൽ ഏതെങ്കിലും രീതിയിൽ ഇതിനെ സ്വാധീനിക്കാൻ സാധിക്കില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടന്ന് ആറ് വർഷത്തോളം കഴിയുമ്പോഴും ഒരു തുമ്പുമില്ലാതെ നിൽക്കുന്ന ഘട്ടത്തിലാണ് ഏതെങ്കിലും രീതിയിൽ ഈ വിചാരണ വൈകിപ്പിക്കാൻ വേണ്ടിയും ദിലീപിനെ കുറച്ച് കൂടി സമൂഹത്തിൽ ഇല്ലായ്മ ചെയ്യാനും വേണ്ടിയും തുടരന്വേഷണം നടന്നത്. ദിലീപിന് നിർമ്മാണ കമ്പനിയുണ്ട്, അറിയപ്പെടുന്ന നടനാണ്, പലവിധ ബിസിനസുകൾ ഉണ്ട് , സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളാണ്, അദ്ദേഹത്തിന്റെ ക്യാരക്ടറിനെ അസാസിനേറ്റ് ചെയ്യാം എന്നുള്ള ഗൂഢാലോചനയുടെ ഭാഗം മാത്രമാണ് ഈ അധിക കുറ്റപത്രവും തുടരന്വേഷണവും.

ഇതിനെ പ്രതിരോധിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിനെക്കാൾ എളുപ്പമായിട്ട് അനുബന്ധ കുറ്റപത്രത്തെ പ്രതിരോധിക്കാൻ സാധിക്കും. ക്രിമിനൽ നടപടി പ്രകാരം ട്രയലിൽ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടായാലും അവിടെ വേണ്ടത് ചെയിൻ ഓഫ് എവിഡൻസ് ആണ്. അതായത് ഒരു എവിഡൻസ് മറ്റൊരു എവിഡൻസിനെ കോറൊബറേറ്റ് ചെയ്യണം. അത്തരത്തിൽ നിഗമനത്തിൽ എത്തുമ്പോഴാണ് അതൊരു കൺവിക്ഷനിലേക്ക് വരുള്ളൂ.

തൃശ്ശൂരിലെ ഒരു ഗോൾഫ് ക്ലബിൽ വെച്ച് അത്രയും ദൂരെ വെച്ച് പൾസർ സുനിയെ പോലുള്ള ഒരാളോട് ദിലീപ് സംസാരിക്കുന്നതായി കണ്ടുവെന്ന മൊഴിയല്ലാതെ ദിലീപിനെ എവിടെയെങ്കിലും വെച്ച് പൾസർ സുനി കാണുകയോ പൾസർ സുനിക്ക് ദിലീപ് പണം കൈമാറുകയോ ചെയ്തുവെന്ന ആരോപണമെങ്കിലും ആദ്യത്തെ കുറ്റപത്രത്തിലുമില്ല, ഈ കുറ്റപത്രത്തിലുമില്ല.അതുകൊണ്ടാണല്ലോ പ്രോസിക്യൂഷൻ മറ്റൊരു ടാക്ടിസ് ഇറക്കിയത്. സംസാരിക്കുന്നത് കണ്ടുവെന്ന് പറയുന്ന സാക്ഷിയെ ഒന്നുകൂടി വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ കൊടുത്തു. എന്നാൽ പുനർവിസ്താരണ അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കിയത്. ക്രൂഷ്യലായിട്ടുള്ള മെറ്റീരിയിൽ എവിഡൻസാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ. അതിന്റെ ഒറിജിനൽ എവിടെ, ഇന്നേവരെ പോലീസിന് കണ്ടെത്താൻ സാധിച്ചോ?

രണ്ടാമത്തെ കേസിൽ ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്തുവെന്ന് പറയുന്നത് ഒരു സാംസങ്ങ് ടാബിലാണ്. ആ ടാബിൽ നിന്നും ഒരു പെൻഡ്രൈവിലേക്കും ലാപ്പിലേക്കും മാറ്റുകയാണ് ചെയ്തത്. അവിടെ നിന്ന് വീണ്ടും മറ്റൊരു പെൻഡ്രൈവിലേക്ക് മാറ്റി. നാലാമത്തെ ഡിവൈസിൽ വെച്ചാണ് ഇവർ സംസാരിക്കുന്നത്. ഇതിൽ ടാമ്പറിംഗ് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ പ്രതിക്ക് പറയാമല്ലോ.

ഇന്ന് ദിലീപിന് പറയാമായിരുന്നു എനിക്ക് മറ്റ് കാര്യങ്ങൾ ഉള്ളതിനാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റണമെന്ന്. എന്നാൽ കോടതിയോടുള്ള ബഹുമാനാർത്ഥം ദിലീപും ശരതും കേസിൽ ഹാജരായിരിക്കുകയാണ്. കുറ്റപത്രം അവർ കേൾക്കട്ടെ. ആരോപണങ്ങൾക്ക് ദിലീപിന്റെ അഭിഭാഷകർ ഡിഫൻസ് തയ്യാറാക്കട്ടെ.ഇവിടെയൊന്നും ആർക്കും പേടിയില്ല. ഫെയർ ട്രയൽ നടന്നാൽ പലരുടേയും മുഖം മൂടികൾ അഴിഞ്ഞ് വീഴും, ആർക്കാണ് ദിലീപിൽ താത്പര്യം എന്ന് വ്യക്തമാകും.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. പക്ഷേ ഇവർ പ്രവർത്തിക്കുന്നതിന് പിന്നിൽ ചില തത്പര കക്ഷികൾ ഉണ്ടെന്ന് കോടതിക്ക് പോലും പറയേണ്ടി വന്ന സാഹചര്യം ഉണ്ടായി.താൻ മനസിലാക്കുന്നത് ഈ കേസിന്റെ യഥാർത്ഥ ഗൂഢാലോചന പുറത്ത് വരിക ഈ ഘട്ടം കൂടി കഴിയുമ്പോഴായിരിക്കും. ആ ഗൂഡാലോചനയിൽ ഒരു പക്ഷേ പൾസർ സുനി പോലും ഒഴിവായി പോയേക്കാം. പക്ഷേ ദിലീപിനെ ലക്ഷ്യം വെച്ചത് ആരാണെന്നത് പകൽ പോലെ വ്യക്തമാകാൻ പോകുകയാണ്. ദിലീപിനെ സംബന്ധിച്ച് അഡീഷ്ണൽ കുറ്റപത്രം ഡിഫെന്റ് ചെയ്യുക എന്നുള്ളത് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ്.












Click it and Unblock the Notifications