കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്; ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ജഡ്ജി സ്വമേധയാ പിൻമാറുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിചാരണ കോടതി നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ കൗസര്‍ എടപ്പഗത്തായിരുന്നു ജഡ്ജി. ഈ സാഹചര്യത്തിലാണ് ജഡ്ജിയുടെ പിൻമാറ്റം. നേരത്തേ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് കാണിച്ച് നൽകിയ ഹർജി ഹരിഗണിക്കുന്നതിൽ നിന്നും കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടിയുടെ ആവശ്യം കോടതി തള്ളി. ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസർ തന്നെയാണെന്നായിരുന്നു രജിസ്ട്രി വ്യക്തമാക്കിയത്.

dileep-1654577631.jp

ദിലീപ് ജയിലിലാകുമോ? ഇന്ന് നിർണായക വാദം..പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം ഹാജരാക്കുംദിലീപ് ജയിലിലാകുമോ? ഇന്ന് നിർണായക വാദം..പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം ഹാജരാക്കും

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിൻറെ ജാമ്യം റദ്ദ് ചെയ്യണമെന്ന ഹർജിയിൽ ഇന്ന് വിചാരണ കോടതിയിൽ വാദം തുടരും. ഇന്ന് പ്രതിഭാഗത്തിന്റെ വാദമാണ് നടക്കുക. നേരത്തേ കേസിൽ പ്രോസിക്യൂഷൻ നിരത്തുന്നത് തെറ്റായ വാദങ്ങളാണെന്നും നടനെതിരെ തെളിവായി ഹാജരാക്കുന്നത് പഴയ രേഖകളാണെന്നുമായിരുന്നു പ്രതിഭാഗം പറഞ്ഞത്.

ദിലീപിന്റേയും കൂട്ടരുടേയും ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
Dileep Actress case; judge withdrew from considering the police petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X