മുഖ്യമന്ത്രി മുതല്‍ ജയരാജന്‍ വരെയുള്ളവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്; വിമർശിച്ച് കെ മുരളീധരൻ
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഘട്ടത്തിലും യു ഡി എഫ് ഇടപെട്ടിട്ടില്ലെന്ന് കെ മുരളീധരൻ എംപി. അതിജീവിത പരാതി പറഞ്ഞപ്പോള്‍ അതിനെ കുറച്ച് അന്വേഷിക്കുമെന്നാണ് എൽ ഡി എഫ് പറയുന്നത്. മുഖ്യമന്ത്രി മുതല്‍ ജയരാജന്‍ വരെയുള്ളവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഇന്ന് ഇപി ജയരാജൻ പറഞ്ഞിരുന്നു. യു ഡി എഫ് സ്വീകരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നും ഇപി ജയരാജൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.
കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ

സി പി എമ്മിന് വികസനം ചര്‍ച്ച ചെയ്യരുത് എന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും കെ.മുരളീധരന്‍ കുറ്റപ്പെടുത്തി. വികസനം ചര്‍ച്ച ചെയ്താല്‍ സി പി എമ്മിന്റെ പൊള്ളത്തരം പുറത്ത് വരും. മണ്ഡലത്തില്‍ വികസനം ചര്‍ച്ച ചെയ്യുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചു. ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. എന്നാല്‍ വികസനം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും സി പി എം ഒഴിഞ്ഞുമാറിയെന്നും മുരളീധരന്‍ ആരോപിച്ചു.

കെ റെയില്‍ നടപ്പാക്കുമെന്ന് പറയുമ്പോള്‍ കെ എസ് ആർ ടി സി അടച്ച് പൂട്ടലിന്റെ വക്കിലാണ്. ജോലി ചെയ്തതിന് കൂലി ചോദിച്ചാണ് കെ എസ് ആർ ടി സിജീവനക്കാര്‍ സമരം ചെയ്തത്. തുടക്കം മുതല്‍ വിവാദമുണ്ടാക്കി സഭയെ വലിച്ചിഴച്ചാണ് എൽ ഡി എഫ് പ്രവര്‍ത്തനം തുടങ്ങിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ആശുപത്രിയില്‍ വെച്ച് നടത്തിയത് പോലും അത്തരം ലക്ഷ്യത്തോടെയാണ്. മാത്രവുമല്ല കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുമ്പോഴാണ് ഈ പ്രവര്‍ത്തി നടത്തുന്നത്. കലാകാലങ്ങളില്‍ സഭയെ അധിക്ഷേപിച്ചവര്‍ സഭയെ എങ്ങനെ ബഹുമാനിക്കണം എന്ന് യു ഡി എഫിനെ പഠിപ്പിക്കണ്ട. എല്ലാ സഭ വിശ്വാസികളോടും സൗഹൃദം കാത്ത് സൂക്ഷിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സഭയെ പുലഭ്യം പറഞ്ഞ പാരമ്പര്യം സി പി എമ്മിനാണുള്ളതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് മന്ത്രിമാര്‍ തമ്മില്‍ പോലും ഐക്യമില്ല. ഡെപ്യൂട്ടി സ്പീക്കര്‍ വിളിച്ചിട്ട് പോലും ഒരു മന്ത്രി ഫോണെടുക്കുന്നില്ല. എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനം തുടര്‍ച്ചയായി രണ്ടാമതും വിജയിപ്പിച്ചത് എന്തിനും ഉള്ള ലൈസന്‍സ് അല്ല. കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങള്‍ എതിരായതുകൊണ്ടാണ്. ആക്രി വിലക്ക് തൂക്കി വില്‍ക്കാന്‍ വെച്ച ബസുകളില്‍ വിദ്യാലയങ്ങള്‍ തുടങ്ങുന്ന അവസ്ഥ വരെ സംജാതമായിരിക്കുന്നു. വാക്കുകള്‍കൊണ്ടുള്ള വെറും തള്ളു മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. തൃക്കാക്കര സി പി എം പ്രത്യയശാസ്ത്രം പോലും പണയം വച്ചിരിക്കുന്നു. മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നത് കേരളത്തില്‍ ആദ്യമാണ്. ഭ്രാന്ത് പിടിച്ച് പോലെയാണ് പല എൽ ഡി എഫ് നേതാക്കളുടെയും പെരുമാറ്റം. കൂളിമാട് പാലത്തിന്റെ മൂന്ന് തൂണുകള്‍ തകര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞാട്ടണെങ്കില്‍ ശരിയായ പഞ്ചവടി പാലമായി മാറുമായിരുന്നു. യു ഡി എഫ് കാലത്ത് മന്ത്രിയും എൽ ഡി എഫ് കാലത്ത് ഹൈഡ്രോളിക്ക് ജാക്കി കുറ്റക്കാര്‍.

കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ പരാമര്‍ശം പിന്‍വലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എന്നാല്‍ സമാനരീതിയില്‍ അധിക്ഷേപം നടത്തിയ എം വി ജയരാജനെതിരെ കേസില്ലെന്നും മുരളീധരൻ വിമർശിച്ചു. സര്‍ക്കാരിനെ മെയ് 31 ജനം തൃക്കാക്കരയില്‍ ജനകീയ കോടതിയില്‍ വിചാരണ ചെയ്യും. തൃക്കാക്കരയില്‍ നൂറു ശതമാനം വിജയം ഉറപ്പാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.