• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപിന്റെ കേസിൽ നിർണായകമാകുന്നത് എങ്ങനെ? ശ്രീജിത്ത് പെരുമന പറയുന്നു

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞദിവസം മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തല്‍ നടിയെ ആക്രമിച്ച കേസില്‍ വളരെ നിര്‍ണയകമാണെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ഈ ഒരു വെളിപ്പെടുത്തലോടു കൂടി ഈ ഒരു കേസിന്റെ വളരെ ക്രൂഷ്യല്‍ ആയിട്ടുള്ള ഒരു ഭാഗം പറയാന്‍ ഉത്തരവാദിത്തപ്പെട്ടുള്ള ഒരാളായിരിക്കുകയാണ് ഐജി ശ്രീലേഖ എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെ ആണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്.

'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..

2


ശ്രീജിത്ത് പെരുമനയുടെ പ്രതികരണം:

ഈ ഒരു വെളിപ്പെടുത്തലോടു കൂടി ഈ ഒരു കേസിന്റെ വളരെ ക്രൂഷ്യല്‍ ആയിട്ടുള്ള ഒരു ഭാഗം പറയാന്‍ ഉത്തരവാദിത്തപ്പെട്ടുള്ള ഒരാളായിരിക്കുകയാണ് ശ്രീലേഖ. അവര്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ കേവലം ദിലീപിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇപ്പോഴും ബ്രിട്ടീഷ് രാജ് നടപ്പാക്കുന്നുണ്ട്. അതിനും അപ്പുറത്തേക്ക് ഭരണസംവിധാനത്തിന്റെ ഭരണ കക്ഷികളുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ക്രിമിനുകള്‍ക്ക് എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകളാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രത്യേകിച്ച് ദിലീപ് കേസില്‍ അവര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്ന തുടരന്വേഷണത്തിനെ സാരമായി ബാധിക്കുന്നതാണ്. ശ്രീലേഖയെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള കുറ്റപത്രത്തില്‍ സാക്ഷി ആക്കണം എന്നുള്ള ആവശ്യം ഉന്നയിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഇക്കാര്യങ്ങളിലെ യാതാര്‍ത്ഥ്യം ജനങ്ങള്‍ അറിയണം.

4

ആരുടെയൊക്കെ താല്പര്യം കൊണ്ടാണോ ദിലീപ് പള്‍സര്‍ സുനിയെന്ന് പറയുന്ന നൊട്ടോറിയസ് ക്രിമിനല്‍. ഏകദേശം 26 ഓളം കേസില്‍ പ്രതിയായിട്ടുള്ള നടികളെ ഉള്‍പ്പെടെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായിട്ടുള്ള ഇദ്ദേഹത്തിന്റെ ഇരയാക്കപ്പെട്ടിട്ടുള്ളത്. അതില്‍ ജയില്‍ ഡിജിപി പറഞ്ഞിട്ടുള്ള ക്രൂഷ്യല്‍ ആയിട്ടുള്ള ചില പോയിന്റുകള്‍ ഉണ്ട് ശ്രീജിത്ത് പെരുമന പറഞ്ഞു. പ്രോസിക്യൂഷന്റെ ഇന്നേവരെയുള്ള എല്ലാ തിരക്കഥകളേയും അട്ടിമറിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ് മുന്‍ ജയില്‍ മേധാവിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത് ഒരു സാംപിള്‍ വെടിക്കെട്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.'

ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷകദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക

5


അതേസമയം, വിചാരണ നടക്കുന്ന ഇത്തരമൊരു കേസില്‍ ഇത്തരം ഒരു പരാമര്‍ശം നടത്തിയതിന് മുന്‍ ഡി ജി പി ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി പ്രോസിക്യൂഷന്‍ ആലോചിക്കുന്നതായാണ് സൂചന. വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമായി പരിഗണിക്കാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശമെന്നാണ് റിപ്പോര്‍ട്ട്.

6


ശ്രീലേഖയുടെ പരാമര്‍ശം പ്രോസിക്യൂഷന്‍ ഗൗരവമായി കാണുന്നുണ്ട്. ഇതിനെ ഒരു കോടതിയലക്ഷ്യ കേസിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. പ്രോസിക്യൂഷന് ഇത് സംബന്ധിച്ച നിയമോപദേശം നല്‍കിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാം. ഇപ്പോള്‍ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുകള്‍ ഉള്ളത്.

Recommended Video

cmsvideo
  പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala
  7


  കേസിന്റെ തുടരന്വേഷണം ഈ മാസം 15 നകം അവസാനിപ്പിക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഹൈക്കോടതിയെ അടക്കം തെറ്റിധരിപ്പിക്കാനുള്ള നീക്കമാണ് നടത്തി കൊണ്ടിരിക്കുന്നത് എന്നാണ് പ്രോസിക്യൂഷന്റെ നിരീക്ഷണം

  English summary
  dileep actress case: lawyer sreejith perumana analyzed the controversial statement of sreelekha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X