അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്‍കിയ സർക്കാറിനെ വലിയ പ്രതിരോധത്തിലേക്കായിരുന്നു തള്ളിവിട്ടത്. ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് വേണ്ടി കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയായിരുന്നു ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ നടി പ്രധാനമായും ഉന്നയിച്ചത്. ഇതോടെ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.
ഇതിനിടെ ഇപി ജയരാജനും ആന്റണി രാജുവും അടക്കമുള്ളവർ ഹർജിക്ക് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് രംഗത്ത് എത്തിയത് രംഗ് കുടുതല്‍ കലുഷിതമാക്കി. എന്നിലിപ്പോള്‍ അതിജീവിതയെ മുഖ്യമന്ത്രി നേരിട്ട് കാണുകയും സർക്കാറില്‍ പൂർണ്ണ വിശ്വാസമുണ്ടെന്ന് അവർ വ്യക്തമാക്കുകയും ചെയ്തത് സർക്കാറിനും ഇടത് കേന്ദ്രങ്ങള്‍ക്കും നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

രാവിലെ പത്ത് മണിയോടെയായിരുന്നു മുഖ്യമന്ത്രിയെ കാണാന്‍ അതിജീവിതയെത്തിയത്. സെക്രട്ടറിയേറ്റില്‍വെച്ച് നടന്ന കൂടിക്കാഴ്ച പത്ത് മിനുട്ടോളം നീണ്ടു. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടിക്കൊപ്പം ഉണ്ടായിരുന്നു. കേസ് അന്വേഷണത്തിലെ ഇപ്പോഴത്തെ ആശങ്കകള്‍ പങ്കുവെച്ച നടി കോടതിയില്‍ ഉള്‍പ്പടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍

തന്റെ ആവശ്യങ്ങള്‍ ഒരു നിവേദനമായി നടി മുഖ്യന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പക്ഷപാത രഹിതമായ അന്വേഷണം കേസില്‍ വേണമെന്നാണ് നടി പ്രധാനമായും ആവശ്യപ്പെട്ട കാര്യം. കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. തെളിവുകൾ നശിപ്പിച്ചു എന്ന് സംശയിക്കുന്ന പ്രതികളുടെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അതിജീവിത വ്യക്തമാക്കുന്നുണ്ട്.

കേസില്‍ എത്രയും പെട്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കണം. പണമുപയോഗിച്ച് സ്വാധീനിച്ച സാക്ഷികളെ കുറിച്ച് അന്വേഷണം വേണം. ദൃശ്യങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ലാബിലേക്ക് അയക്കാത്ത വിഷയവുമായി ബന്ധപെട്ടു അന്വേഷണം വേണം, കേസിന്റെ മേൽനോട്ടം വഹിക്കാൻ കഴിവുള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപെടുത്തണമെന്നും മൂന്ന് പേജുള്ള നിവേദനത്തില്‍ വ്യക്തമാക്കി.

താന്‍ ഉന്നയിച്ച ആവശ്യങ്ങളോട് വളരെ കൃത്യമായി തന്നെ മുഖ്യമന്ത്രി പ്രതികരിച്ചെന്നും നടി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. അത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ല. അന്വേഷണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകും. എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്ന ഉറപ്പും മുഖ്യമന്ത്രി അതിജീവിതയ്ക്ക് നല്‍കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു. കേസ് അന്വേഷണത്തിന്റെ നിലവിലെ സാഹചര്യത്തേക്കുറിച്ച് വിശദമാക്കാന്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് വിവരം.

അതേസമയം, സർക്കാറിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടി വ്യക്തമാക്കിയത്. കേസ് അന്വേഷണത്തിലെ ചില ആശങ്കകള്‍ മാത്രമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ പങ്കുവെച്ചിരിക്കുന്നത്. അത് സർക്കാറിനെതിരെയാണെന്ന് വ്യാഖ്യാനം ചെയ്യപ്പെട്ടെങ്കില്‍ അതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു.

മുഖ്യമന്ത്രിയെ നേരില്‍ കാണമെന്ന ആഗ്രഹം ഒരുപാട് നാളായി ഉണ്ടായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇന്നാണ് അദ്ദേഹത്തോട് നേരിട്ട് അറിയിക്കാന്‍ സാധിച്ചത്. കേസില്‍ എല്ലാ ഘട്ടത്തിലും തന്റെ കൂടെയാണെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വളരെ അധികം സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. മുഖ്യമന്ത്രി തന്നോട് വളരെ പോസിറ്റീവായാണ് സംസാരിച്ചതെന്നും അതിജീവിത വ്യക്തമാക്കി.












Click it and Unblock the Notifications