Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണെ.. അത് ഏതേലും പൊട്ടന്മാരോട് പറഞ്ഞാല്‍ മതി: ദിലീപിനെ കുറിച്ച് അങ്ങനെ എഴുതിയില്ലേല്‍ ഉറക്കമില്ല: ശാന്തിവിള

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ടിവി അടുത്തിടെ നടത്തിയ സ്റ്റിങ് ഓപ്പറേഷന്‍ ആസൂത്രിതമായി നടത്തിയ നാടകമായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. സ്റ്റിങ് ഓപ്പറേഷന്‍ എന്ന് പറഞ്ഞ് എല്ലാവരും ചേർന്ന് കബളിപ്പിക്കുകയായിരുന്നു. എന്തിനാണ് ചാനലുകള്‍ ഇത്തരം മോശം പരിപാടികള്‍ കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. അതോടൊപ്പം തന്നെ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹർജി തള്ളാനുണ്ടായ സാഹചര്യവും അദ്ദേഹം വിശദീകരിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് എറണാകുളം ഹൈക്കോടതി പറഞ്ഞ ഒരു വാർത്ത അടുത്തിടെ പുറത്ത് വന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നുവെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

dileep-arun

കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം പരിഗണിച്ച് സിംഗിള്‍ ബെഞ്ചിന്റെ ചില പരാമർശങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.കേസിലെ അന്വേഷണം ശരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹർജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റ് പി കൃഷ്ണകുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിചാരണ ഏപ്രില്‍ 11 പൂർത്തിയാകും. പിന്നീട് കോടതി അവധി കഴിഞ്ഞ് തുറക്കുമ്പോള്‍ വിധി പറയും. അതായത് ഏറിപ്പോയാല്‍ ഒരു രണ്ട് മാസത്തിനുള്ളില്‍ കേസിലെ വിധി വരും. ചുരുക്കത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

സി ബി ഐ അന്വേഷണം എന്ന ആവശ്യം നേരത്തെ തന്നെ സിംഗിള്‍ ബെഞ്ച് തള്ളിയതാണെങ്കിലും അദ്ദേഹം ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹർജിയുമായി വരികയായിരുന്നു. എന്നാല്‍ അതില്‍ അദ്ദേഹം വലിയ ഫോളോഅപ്പ് നടത്തിയില്ല. ഒടുവില്‍ ഹർജി കോടതി തള്ളിയപ്പോള്‍ ദിലീപിന് തിരിച്ചടി എന്ന രീതിയില്‍ വലിയ വാർത്തയാക്കിരിക്കുകയാണ്. ചാനലുകള്‍ മുതല്‍ യൂട്യൂബുകാർ വരെ ഇതിന് പിന്നിലുണ്ട്.

ചാനലുകള്‍ക്ക് ദിലീപിന് തിരിച്ചടി എന്ന് എഴുതിയില്ലെങ്കില്‍ ഉറക്കം വരില്ല. പള്‍സർ സുനി റിപ്പോർട്ടർ ചാനലിലെ റോഷിപാലുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്ത് വന്നല്ലോ. രഹസ്യക്യാമറയില്‍ ഷൂട്ട് ചെയ്തതാണ് ഇതെന്നാണ് പറയുന്നത്. അത് ഏതെങ്കിലും പൊട്ടന്മാരോട് ചെന്ന് പറഞ്ഞാല്‍ മതി റോഷിപാലേ.. അല്ലെങ്കില്‍ അരുണേ.

ആ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ കോമണ്‍സെന്‍സുള്ള കുട്ടികള്‍ക്ക് വരെ മനസ്സിലാകും ഇത് രഹസ്യ ഷൂട്ട് ഒന്നും അല്ലെന്ന്. ഇത് എല്ലാവരും കൂടെ ആസൂത്രണം ചെയ്ത ഒരു ചർച്ചയായിരുന്നു. എന്തിനാണ് ചാനലുകള്‍ ഇത്തരം പരിപാടികള്‍ കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും റിപ്പോർട്ടർ ചാനലില്‍ ഈ വിഷയം വന്നെങ്കിലും മറ്റ് ചാനലുകളൊന്നും ഏറ്റെടുത്തില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, കേസിലെ പണം ഇടപാടി അടക്കമുള്ള കാര്യങ്ങളായിരുന്നു പള്‍സർ സുനിയുടെ വെളിപ്പെടുത്തലുകളില്‍ പ്രധാനമായും ഉണ്ടായിരുന്നത്. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇനിയും ഏറെ പൈസ കിട്ടാനുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ട്. എന്നാല്‍ അത് എവിടെയാണെന്ന് പറയാനാകില്ലെന്നും പള്‍സർ സുനി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+