Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിക്ക് എതിരായി വിധി ഉണ്ടായാല്‍ പകുതി ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക്'; ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ വിമര്‍ശനം

കോഴിക്കോട്: നടിയെ ആക്രമിക്കപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടതികളില്‍ നല്‍കുന്ന അപേക്ഷകളിലോ സത്യവാങ്മൂലത്തിലെയോ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. കൂടാതെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിരുന്നു.

1

രഹസ്യവിചാരണ സംബന്ധിച്ച് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയാണെന്ന് ആരോപിച്ച് സുരാജ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസ് വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയാണെന്നും സുരാജ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടത് സഹയാത്രികന്‍ അഡ്വ. എന്‍ ലാല്‍കുമാര്‍. കേസില്‍ നടക്കെതിരായി കോടതി വിധി ഉണ്ടായാല്‍ മാധ്യമങ്ങള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ടാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ലാല്‍കുമാറിന്റെ വിമര്‍ശനം.

3

നടിയെ ആക്രമിച്ച കേസില്‍ നടിക്ക് എതിരായി കോടതി വിധി ഉണ്ടായാല്‍ അതിന്റെ പകുതി ഉത്തരവാദിത്വം കേരളത്തിലെ മാധ്യമങ്ങള്‍ക്കായിരിക്കും. ഇങ്ങനെ ചര്‍ച്ച മുന്നോട്ട് പോയാല്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്ത പാനലിസ്റ്റുകള്‍ കത്തികുത്തില്‍ മരിച്ചു എന്ന് വേറെ വാര്‍ത്ത നല്‍കേണ്ടി വരും, ഉറപ്പ്- ലാല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ പൊതുവെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചര്‍ച്ചകളില്‍ സ്വതന്ത്ര വിചാരണ നടക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ ദിലീപ് അനുകൂലിയായി എത്തിയ രാഹുല്‍ ഈശ്വറും ബൈജു കൊട്ടാരക്കരയും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ലാല്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

5

ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും പരസ്പരം വെല്ലുവിളിക്കുകയാണ് ചെയ്തത്. നികേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. തെറിവിളി അധികമായതോടെ പ്രൊഡക്ഷന്‍സിലുള്ളവരോട് ശബ്ദം മ്യൂട്ട് ചെയ്യാനും നികേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

6

ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കര ദിലീപിനെതിരെ സംസാരിച്ചപ്പോള്‍ രാഹുല്‍ പുച്ഛിച്ചു കൊണ്ട് ചിരിക്കുകയായിരുന്നു. ഇത് കണ്ട ബൈജു കൊട്ടാരക്കര പ്രകോപിതനായി, 'എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറയുക അല്ലാതെ ഒരു മാതിരി കുരങ്ങന്‍മാരെ പോലെ ചിരിക്കാതിരിക്കൂ' എന്ന് രാഹുലിനോട് പറഞ്ഞു.

7

ഇതോടെ രാഹുലും സൗമ്യഭാവം വെടിഞ്ഞു. 'കുരങ്ങന്‍ നീയാടാ... നിന്റെ തന്തയാടാ...' എന്ന് പറഞ്ഞ് ചീത്ത വിളി തുടങ്ങി. പിന്നാലെ ബൈജുവും തിരിച്ച് തെറി വിളിച്ചു. ഇരുവരും പരസ്പരം ചീത്ത വിളി തുടര്‍ന്നതോടെ നികേഷ് ശബ്ദം മ്യൂട്ട് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+