'യുഡിഎഫ് അതിജീവതയ്ക്ക് ഒപ്പം;പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇടപെടും'
നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസിൽ നടിയുടെ ആവശ്യ പ്രകാരം പബ്ലിക്ക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചില്ലേങ്കിൽ വിഷയത്തിൽ പ്രതിപക്ഷം ഇടപെടുമെന്നും വിഡി സതീശൻ പറഞ്ഞു.
ഞങ്ങൾ അതിജീവിതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവർക്കൊപ്പം തന്നെയാണ്. അന്വേഷണത്തിൽ ഇടപെടുകയല്ല ഇപ്പോൾ വേണ്ടത്, അത് കൃത്യമായി തന്നെ നടക്കട്ടെ.കോടതിയിൽ വിചാരണ ആരംഭിക്കുമ്പോൾ നടിക്ക് ഏറ്റവും വിശ്വാസമുള്ള സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണം. അതിനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഡി സതീശൻ പറഞ്ഞത്- കേരളത്തിന് ആകെ അപമാനകരമായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങൾ സ്ത്രീപക്ഷമാണ്, ദളിത് പക്ഷമാണ്, പാർശ്വവത്കിക്കപ്പെട്ടവരുടെ ഒപ്പമാണ്. കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ ഇവർക്കൊപ്പമല്ല,അവർ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആര് സ്ത്രീ വിരുദ്ധ നിലപാട് കൈക്കൊണ്ടാലും അതിനെതിരെ യുഡിഎഫ് പ്രതികരിക്കും.
അതിജീവിതയുടെ കാര്യത്തിൽ തുടക്കം മുതൽ തന്നെ ശക്തമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് പിടി തോമസ്. കേസന്വേഷണ വേറെ വഴിക്ക് പോയ സമയത്ത് കൊച്ചിയിൽ പിടി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം കോൺഗ്രസ് പാർട്ടി തീരുമാനിച്ചതിന്റെ ഭാഗമായിട്ടായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള പല നേതാക്കളും ആ സമരത്തിൽ പങ്കെടുത്തിരുന്നു.
'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ

വിഡി സതീശൻ പറഞ്ഞത്- കേരളത്തിന് ആകെ അപമാനകരമായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങൾ സ്ത്രീപക്ഷമാണ്, ദളിത് പക്ഷമാണ്, പാർശ്വവത്കിക്കപ്പെട്ടവരുടെ ഒപ്പമാണ്. കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ ഇവർക്കൊപ്പമല്ല,അവർ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആര് സ്ത്രീ വിരുദ്ധ നിലപാട് കൈക്കൊണ്ടാലും അതിനെതിരെ യുഡിഎഫ് പ്രതികരിക്കും.

അതിജീവിതയുടെ കാര്യത്തിൽ തുടക്കം മുതൽ തന്നെ ശക്തമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് പിടി തോമസ്. കേസന്വേഷണ വേറെ വഴിക്ക് പോയ സമയത്ത് കൊച്ചിയിൽ പിടി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം കോൺഗ്രസ് പാർട്ടി തീരുമാനിച്ചതിന്റെ ഭാഗമായിട്ടായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള പല നേതാക്കളും ആ സമരത്തിൽ പങ്കെടുത്തിരുന്നു.

കേസിന്റെ തുടരന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഇടപേടണ്ട സാഹചര്യമില്ല. കാരണം കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നിട്ടില്ല. പരാതി ഉയർത്തിയത് പ്രതികളാണ്. അന്വേഷണ ഘട്ടത്തിൽ പ്രതിപക്ഷം ഇടപെടേണ്ട സാഹചര്യമില്ല. പോലീസ് കേസ് അന്വേഷിക്കുകയാണ്. കേസ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമം നടത്തിയെന്നോ, കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നോ , യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നോ തരത്തിലുള്ള പരാതികൾ പൊതു ജനങ്ങളിൽ നിന്നും ഉയർന്നാൽ മാത്രമേ ഞങ്ങൾ ഇടപേണ്ടതുള്ളൂ.

ഞങ്ങൾ അതിജീവിതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവർക്കൊപ്പം തന്നെയാണ്. അന്വേഷണത്തിൽ ഇടപെടുകയല്ല ഇപ്പോൾ വേണ്ടത്, അത് കൃത്യമായി തന്നെ നടക്കട്ടെ, സതീശൻ പറഞ്ഞു. അതിജീവിത ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും സർക്കാർ സാധിച്ച് കൊടുക്കണം. അവർ പറയുന്ന പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാവണം. സാധാരണ ഇത്തരം കേസുകളിൽ ഇരയുടെ ആവശ്യങ്ങൾ പരിഗണിച്ച് നിയമിക്കാറുണ്ട്. കോടതിയിൽ വിചാരണ ആരംഭിക്കുമ്പോൾ നടിക്ക് ഏറ്റവും വിശ്വാസമുള്ള സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ വെച്ച് കൊടുക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
കാവ്യയുടേയും ശരതിന്റേയും കാര്യത്തിൽ തീരൂമാനം എടുക്കാൻ ആ 2 കാര്യത്തിൽ വ്യക്തത വരണം; ജോർജ് ജോസഫ്

Click it and Unblock the Notifications