Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് കുരുക്ക് മുറുക്കാൻ ക്രൈംബ്രാഞ്ച്;വിന്‍സെന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്യും..നിർണായകം

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ ക്രൈംബ്രാഞ്ച് സംഘം. ദിലീപിന്റേയും മറ്റ് പ്രതികളുടേയും ഫോണുകളിൽ നിന്നും തെളിവുകൾ നശിപ്പിച്ചുവെന്ന കണ്ടെത്തിയ സാഹചര്യത്തിൽ ദിലീപിന്റ ജാമ്യം ഉൾപ്പെടെ റദ്ദാക്കാനുള്ള ആവശ്യം ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഉന്നയിച്ചേക്കും.

'ശ്ശെടാ ഇത് അമ്മ തന്നെ' .. കുഞ്ഞ് കാവ്യയും മഹാലക്ഷ്മിയും, ഒരു വ്യത്യാസവും ഇല്ലല്ലോ?വൈറലായി ചിത്രങ്ങൾ

അതിനിടെ മുംബൈയിൽ ഫോണുകൾ പരിശോധിക്കുന്നതിന് ദിലീപ് സമീപിച്ച ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി ലാബ് നടന് പരിചയപ്പെടുത്തി കൊടുത്ത വിന്‍സെന്റ് ചൊവ്വല്ലൂർ എന്നയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണം സംഘം.

1


കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായിരുന്നു അന്വേഷണ സംഘം ദിലീപിന്റെ ഏഴ് ഫോണുകൾ ആവശ്യപ്പട്ടത്. എന്നാൽ ഫോണില്‍ തന്റെ ചില സ്വകാര്യ സംഭാഷണങ്ങളും മുന്‍ ഭാര്യയായ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകനുമായുമൊക്കെ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഉണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ദിലീപിന്റെ വാദം.

2


ഫോൺ നൽകാതെ മുന്നോട്ടുള്ള അന്വേഷണം സാധ്യമാകില്ലെന്ന നിലപാട് ക്രൈംബ്രാഞ്ച് ആവർത്തിച്ചതോടെയാണ് കോടതി ഇടപെട്ട് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളോട് ഫോണുകൾ നൽകാൻ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ദിലീപ് തന്റെ ഫോണുകൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബിലേക്ക് ദിലീപ് അയച്ചത്. തനിക്ക് അനുകൂലമായ വിവരങ്ങൾ റിട്രീവ് ചെയ്തെടുക്കാനാണെന്നായിരുന്നു വാദം. ഇതിനെതിരെ കോടതി രംഗത്തെത്തിയതോടെ 7 ൽ 6 ഫോണുകൾ കോടതിയിൽ സമർപ്പിച്ചു.

3


അതേസമയം തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷമാണ് ദിലീപ് ഫോണുകൾ സമർപ്പിച്ചിരിക്കുന്നതാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ദിലീപ് ഫോണിൽ നിന്നും ചില കാര്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും ഇത് ഡിലീറ്റ് ചെയ്തെന്നുമാണ് അന്വേഷണ സംഘത്തിന് ലാബ് ഉടമ മൊഴി നൽകിയിരിക്കുന്നത്.

4


നാല് ഫോണിലെ വിവരങ്ങളാണത്രേ നീക്കം ചെയ്തത്. ഇതിനായി 75,000 രൂപ ഒരു ഫോണിന് വീതം ഈടാക്കിയെന്നും ലാബ് ഉടമയായ യോഗേന്ദ്ര യാദവ് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവായേക്കാവുന്ന വിവരങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന് ലാബ് ഉടമയ്ക്കെതിരേയും അന്വേഷണ സംഘം കേസെടുത്തേക്കുമെന്നാണ് സൂചന.

5


അതിനിടെ ലാബ് ദിലീപിന് പരിചയപ്പെടുത്തിയ വിന്‍സെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം വിന്‍സെന്റിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ വീട്ടിൽ പോയിരുന്നു. എന്നാൽ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. മുന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് വിന്‍സെന്റെ ചൊവ്വല്ലൂര്‍.

6


2014-ല്‍ സി ബി രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഇയാള്‍ പ്രതിയാണെന്നും വിവരങ്ങളുണ്ട്. ദിലീപിൻറെ അഭിഭാഷകരുമായി ഏറെ ബന്ധം ചൊവ്വലൂരിന് ഉണ്ട്. ഇത്തരത്തിലാണ് മുംബൈയിലെ ലാബ് പരിചയപ്പെടുത്തി നൽകിയതെന്നാണ് റിപ്പോർട്ട്.
നിലവിൽ വിൻസെന്റ് ചൊവ്വല്ലൂർ മുംബൈയിൽ ആണോയെന്ന സംശയവും അന്വേഷണ സംഘത്തിന് ഉണ്ട്. ഇയാളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

7


അതേസമയം മുംബൈയിൽ ലാബിൽ നിന്ന് ഫോൺ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്കും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ അടങ്ങുന്ന അഞ്ചംഗ സംഘം മുംബൈയിലെ ഈ സ്വകാര്യ ലാബ് സന്ദര്‍ശിച്ച തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇവരുടെ ദൃശ്യങ്ങളും യാത്രാ രേഖകളും അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഫോണിൽ നീക്കം ചെയ്ത വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചാൽ അത് കേസിൽ വൻ വഴിത്തിരിവാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ. ഇതിനുള്ള തീവ്ര ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

Recommended Video

cmsvideo
    മൊബൈൽ ഫോൺ തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് ഈ ഉദ്യോഗസ്ഥർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+