ദിലീപ് രക്ഷപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചെന്ന ഫീല്‍ ഉണ്ടാക്കാനുളള ശ്രമം: രാഹുല്‍ ഈശ്വർ
ദിലീപ് നശിപ്പിച്ചു എന്ന് പറയുന്ന വാട്സാപ്പ് ചാറ്റുകള്‍ ആരുമായിട്ട് ഉള്ളതാണ്, തെളിവിന്റെ സ്വഭാവം ഉണ്ടോ എന്നുള്ളത് പ്രധാനമാണെന്ന് രാഹുല്‍ ഈശ്വർ. അദ്ദേഹം തന്റെ വക്കീലുമായോ, ഭാര്യയുമായോ, മക്കളുമായോ സംസാരിച്ച ചാറ്റുകളാണ് ഇതെങ്കിലോ? നമുക്ക് ഇപ്പോള്‍ എന്തായാലും അതേക്കുറിച്ച് അറിയില്ല. ഇതിന്റെ കണ്ടന്റ് എന്താണെന്ന് തിരിച്ചറിയണം. കണ്ടെത്തിയ കാര്യങ്ങള്‍ തെളിവുമായി ബന്ധപ്പെട്ടതാണെന്നും തെളിയേണ്ടതുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചാറ്റുകളാണ് അതെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ ഈ കേസുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടാവുമോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത് വധഗൂഡാലോചന കേസാണ്. എന്നാല്‍ യഥാർത്ഥത്തില്‍ മറ്റേ കേസിന് എന്തെങ്കിലും തുമ്പോ തുരുമ്പോ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് വെളിപ്പെടുന്ന അവസ്ഥയിലേക്കാണോ പോവുന്നതെന്ന് അറിയില്ല. ഏതായാലും ആ ചാറ്റുകളിലെ വിവരങ്ങള്‍ എന്താണെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

ക്രൈം ബ്രാഞ്ചിന് അവരുടെ ലീഗലായുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാനുള്ള അവകാശമുണ്ട്. ആർക്കും അതിനെ എതിർക്കാന്‍ കഴിയില്ല. അത് പറയുമ്പോള്‍ നാം ആലേചിക്കേണ്ട കാര്യമുണ്ട്. ഇതിനോടകം തന്നെ എത്ര അവകാശവാദങ്ങള്‍ മുന്നോട്ട് വെച്ചു. എന്നിട്ടെന്തായി. ഒടുവില്‍ ഈ കേസിന്റെ അവസാനമെങ്കിലും എല്ലാവർക്കും നീതി കിട്ടിയെന്ന അവസ്ഥയിലേക്ക് ദിലീപ് വിരോധികളും എന്തുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

കോടതി മൊബൈല്‍ ചോദിച്ചപ്പോള്‍ തന്റെ കയ്യില്‍ നിന്നും നഷ്ടമായി പോയി, അല്ലെങ്കില്‍ വീണു പോയി അങ്ങനെ എന്തെല്ലാം ന്യായങ്ങള്‍ പറയാമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും അദ്ദേഹം ചെയ്തില്ല. പകരം ആ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി. ഒരു ഫോണ്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും സ്വാഭാവികമായും നഷ്ടപ്പെട്ട് പോയതായിരിക്കാം.

നമ്മള്‍ യഥാർത്ഥത്തില്‍ നായക പുരുഷനായി കാണേണ്ടത് ബാലചന്ദ്ര കുമാറിനേയാണ്. നാളെ തന്റെ കൂട്ടുകാരനെ കുടുക്കുക എന്ന ഉദ്ദേശത്തോട് കൂടി പറയുന്ന കാര്യങ്ങളുടെ അവിടുന്നും ഇവിടുന്നും ഉള്ള ഭാഗം എടുത്തുകൊണ്ട് പോയി കേസ് കൊടുത്ത്, പരിചയമുള്ള പൊലീസുകാരനെകൊണ്ട് കുടുക്കിയിരിക്കുകയാണ്. ഇവിടെ പ്രൈമറി ഡിവൈസും ഇല്ല, സെക്കന്‍ഡറി ഡിവൈസും ഇല്ല, പോലീസിന് അത് ചോദിക്കുകയും വേണ്ട എന്ന കീഴ്വഴക്കം ഉണ്ടാക്കിയ ബാലചന്ദ്ര കുമാറിനേയല്ല യഥാർത്ഥത്തില്‍ നായകനായി കാണേണ്ടതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ബാലചന്ദ്രകുമാർ ആരോപണം സ്വയം ഉന്നയിച്ചതല്ല, അദ്ദേഹത്തെ കെട്ടിയിറക്കിയതാണ്. അയാളുടെ മനസ്സില്‍ മുമ്പ് ഉണ്ടായിരുന്ന വിരോധവം പൊലീസും എല്ലാം ചേർന്ന് ഭംഗിയുള്ള ഒരു തിരക്കഥ എഴുതിയതാണെന്നുള്ള സൂചനയല്ലേ കോടതി വിധിയില്‍ പോലും ഉള്ളത്.ഈ പറയുന്നത്ര ശക്തമായിരുന്നെങ്കിലും ദിലീപിന് കോടതി മുന്‍കൂർ ജാമ്യം കൊടുക്കുമായിരുന്നോ. ദിലീപ് രക്ഷപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു എന്ന ഫീല്‍ കൊടുക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.












Click it and Unblock the Notifications