കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറുന്നിരിക്കുന്നത്. കേസില്‍ കോടതി വിധി പറയാനിരിക്കെ പദവിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥ തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയത് കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നാണ് ഏവരുടേയും ആകാംക്ഷ.

എന്നാല്‍ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ കേസിനെ ഒരു തരത്തില്‍ ബാധിക്കാന്‍ പോവുന്നില്ലെന്നാണ് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യം. ദിലീപിന്റെ അഭിഭാഷകരും സമാനമായ വിലയിരുത്തലാണ് നടത്തുന്നതെന്നാണ് സൂചന.

ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നുദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു

അതേസമയം ശ്രീലേഖ ഇപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍ അവർക്ക്

അതേസമയം ശ്രീലേഖ ഇപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍ അവർക്ക് തന്നെ തിരിച്ചടിയായേക്കുമെന്നും നിമയ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി മറ്റ് നടികളോട് മോശമായി പെരുമാറിയെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഈ കുറ്റം മറച്ച് വെച്ചതിന് ഐ പി സി 118 പ്രകാരം കേസെടുക്കാന്‍ സാധിക്കുമെന്നാണ് ഇവർ വ്യക്തമാകകുന്നത്.

അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്‌ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍

ഇരകള്‍ തിരിച്ചറിയപ്പെടും എന്നതിനാലാണ് പള്‍സർ സുനിക്കെതിരെ

ഇരകള്‍ തിരിച്ചറിയപ്പെടും എന്നതിനാലാണ് പള്‍സർ സുനിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് ശ്രീലേഖയുടെ വാദം. എന്നാല്‍ ഇരകളെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാതെ സംരക്ഷിച്ച് നിർത്തി തന്നെ അന്വേഷണം നടത്താന്‍ സാധിക്കുമായിരുന്നു. അന്ന് നടപടി സ്വീകരിക്കാതെ കേസ് വിചാരണയുടെ അവസാഘട്ടത്തില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തിലിന്റെ ലക്ഷ്യം എന്താണെന്ന കാര്യത്തിലും സംശയങ്ങളുയരുന്നുണ്ട്

ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 161 പ്രകാരം

ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 161 പ്രകാരം പോലീസ് രേഖപ്പെടുത്തുന്ന മൊഴികളിൽ സാക്ഷികൾ ഒപ്പിടേണ്ടതില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇങ്ങനെ നല്‍കിയിരിക്കുന്ന മൊഴികളില്‍ ദിലീപിനെതിരായി പൊലീസ് പലതും എഴുതിച്ചേർക്കുകയായിരുന്നുവെന്നാണ് ശ്രീലേഖയുടെ ആരോപണം . ഡി ജി പി പോലുള്ള ഉന്നത പദവിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥയുടെ ഇത്തരം ആരോപണം എല്ലാ ക്രിമിനല്‍ കേസ് നടപടികളേയും സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിന്റെ അഭിഭാഷകർ

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിന്റെ അഭിഭാഷകർ കോടതിയില്‍ ഉന്നയിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലുകളില്‍ പുതിയതായി ഒന്നുമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകർ വിലയിരുത്തുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. മുമ്പും സമാനമായ വെളിപ്പെടുത്തൽ ശ്രീലേഖ നടത്തിയിരുന്നു.

ആരോപണങ്ങള്‍ എന്നതിന് അപ്പുറത്ത് ഉന്നതസ്ഥാനത്തിരുന്ന

ആരോപണങ്ങള്‍ എന്നതിന് അപ്പുറത്ത് ഉന്നതസ്ഥാനത്തിരുന്ന പോലീസ് ഓഫീസർ എന്ന നിലയിൽ അവരുടെ പക്കൽ തെളിവുകളുണ്ടെങ്കിൽ കേസിൽ നിർണായകമായേക്കും. അങ്ങനെയെങ്കില്‍ ശ്രീലേഖയെ വിസ്തരിക്കാന്‍ ദിലീപിന്റെ അഭിഭാഷകർ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. തെളിവുകള്‍ ഇല്ലാതെ വെറും ആരോപണങ്ങള്‍ മാത്രമായി നിലനില്‍ക്കുകയാണെങ്കില്‍ അത്തരമൊരു നീക്കത്തിന് മുതിർന്നേക്കില്ല.

ആരുടെയെങ്കിലും സ്വാധീനത്തിലാണോ ശ്രീലേഖയുടെ വെളിപ്പെടുത്തൽ

ആരുടെയെങ്കിലും സ്വാധീനത്തിലാണോ ശ്രീലേഖയുടെ വെളിപ്പെടുത്തൽ, എന്തടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ, ദിലീപിന് വെള്ളപൂശാനാണോ ശ്രമം, എന്തുകൊണ്ട് ഈ കേസിനെപ്പറ്റിമാത്രം വെളിപ്പെടുത്തല്‍ തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയർന്ന് വരുന്നത്. അതേസമയം തന്നെ ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരേ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നുണ്ട്.

കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് പോലീസ്

കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് പോലീസ് ശ്രീലേഖയുടെ മൊഴിയെടുക്കും. പരാമർശം അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെയും കോടതിയിൽ നടന്നുവരുന്ന വിചാരണനടപടിയെയും ബാധിക്കുമെന്നാണ് നിയമോപദേശം. അതേസമയം ഈ നടപടികളോട് ശ്രീലേഖ എത്രത്തോളം സഹകരിക്കുമെന്നതാണ് സംശയം.

ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നുദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep actress case: revelation made by IG Sreelekha in only one case strengthens the doubt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X