• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അക്കാര്യം ചെയ്തെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നതിന് ഞാന്‍ കയ്യടിക്കും: സജി നന്ത്യാട്ട്

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം ഇന്നലെ പ്രതികളായ ദിലീപിനേയും ശരത്തിനേയും കോടതി വായിച്ച് കേള്‍പ്പിച്ചിരുന്നു. കേസിലെ തെളിവുനശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രമാണ് ദിലീപിനെ വായിച്ച് കേള്‍പ്പിച്ചത്. എന്നാല്‍ ദിലീപും കേസിൽ പുതുതായി പ്രതിചേർത്ത സുഹൃത്ത് ജി ശരത്തും കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തു.

ദിലീപിന്റെ മുന്‍ സുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ ക്രൈബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. അതേസമയം ബാലചന്ദ്രകുമാർ പുറത്തുകൊണ്ടുവന്ന ഒരു തെളിവുകളും നിനില്‍ക്കുന്നതല്ലെന്നാണ് ദിലീപ് അനുകൂലിയായ സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജിനന്ത്യാട്ടിന്റെ വാക്കുകളിലേക്ക്...

തുടരന്വേഷണം പ്രഖ്യാപിച്ച സമയത്ത്

തുടരന്വേഷണം പ്രഖ്യാപിച്ച സമയത്ത് ഹൈക്കോടതിയില്‍ ദിലീപിന്റെ വക്കീല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രസക്തമാവുന്നത്. നേരത്തേയുള്ള വിചാരണ സമയത്ത് ഉണ്ടായ വീഴ്ചകള്‍ പരിഹരിക്കാനുള്ള ശ്രമമാണ് ഈ രണ്ടാമത്തെ അന്വേഷണത്തിലൂടെ പ്രോസിക്യൂഷന്‍ നടത്തുന്നതെന്ന് പറയുന്നത് വളരെ കൃത്യമാണെന്നും സജി നന്ത്യാട്ട് പറയുന്നു.

ലോട്ടറി അടിച്ചത് 3 കോടി: പക്ഷെ ഭാര്യ അറിയരുത്, കാർട്ടൂണ്‍ വേഷത്തിലെത്തി യുവാവ്, കാരണമുണ്ട്ലോട്ടറി അടിച്ചത് 3 കോടി: പക്ഷെ ഭാര്യ അറിയരുത്, കാർട്ടൂണ്‍ വേഷത്തിലെത്തി യുവാവ്, കാരണമുണ്ട്

ദിലീപും കൂട്ടരും അന്വേഷണ ഉദ്യോഗസ്ഥരെ

ദിലീപും കൂട്ടരും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നില്‍ക്കുന്ന കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. മറിച്ച് പ്രോസിക്യൂഷന്‍ ഉദ്ദേശിക്കുന്നത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മറവില്‍ ആദ്യ കുറ്റപത്രത്തിലുള്ള വീഴ്ചകള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവാനാണ്.

നൂറ് കോടിയുടെ ആ മഹാഭാഗ്യാവാന്‍ ആരായിരിക്കും: ജാക്ക്പോട്ട് ലോട്ടറി ജേതാവിനെ ഇന്നറിയാംനൂറ് കോടിയുടെ ആ മഹാഭാഗ്യാവാന്‍ ആരായിരിക്കും: ജാക്ക്പോട്ട് ലോട്ടറി ജേതാവിനെ ഇന്നറിയാം

സാക്ഷികളില്‍ ആരെങ്കിലും നേരത്തെ

സാക്ഷികളില്‍ ആരെങ്കിലും നേരത്തെ കൂറുമാറിയിട്ടുണ്ടെങ്കില്‍ തിരികെ അവര് പ്രോസിക്യൂഷന് അനുകൂലമായി കൊണ്ടുവരിക എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥാര മൂന്നാല് പേരെ ഒരുമിച്ച് ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്നൊക്കെ പറയുന്നത് കേരളത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

തുടരന്വേഷണത്തിനുള്ള ഒരു കാരണം കണ്ടെത്തി

തുടരന്വേഷണത്തിനുള്ള ഒരു കാരണം കണ്ടെത്തി എന്നല്ലാതെ, ബാലചന്ദ്രകുമാർ ഒരു നിർണ്ണായക സാക്ഷിയോ, അദ്ദേഹം കൊടുത്ത നമ്മുടെ മുമ്പിലുള്ള തെളിവുകള്‍ വെച്ച് ഈ കേസ് ബലപ്പെടില്ല. നമ്മള്‍ കാണാത്ത എന്തെങ്കിലും തെളിവുകള്‍ അദ്ദേഹം കൊടുത്തോ എന്ന് അറിയില്ല. മറിച്ച് പ്രോസിക്യൂഷന്‍ ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന കാര്യം രാമന്‍പിള്ള വക്കീല്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് വന്ന വീഴ്ച്ചകള്‍ പരിഹരിക്കാം

നിങ്ങള്‍ക്ക് വന്ന വീഴ്ച്ചകള്‍ പരിഹരിക്കാനുള്ള ശ്രമമാണോ ഇതെന്ന ചോദ്യവും നമ്മള്‍ കേട്ടതാണ്. ശരിക്കും ഇതിലെ കറക്ട് മെറിറ്റ് ഇതാണ്. ആദ്യ അന്വേഷണത്തിലെ കൂറുമാറിയെന്ന് പറയുന്ന സാക്ഷികളെകൊണ്ട് തുടക്കത്തില്‍ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടക്കുന്നത്. അതിലേക്കുള്ള ഒരു താക്കോല്‍ മാത്രമാണ് ബാലചന്ദ്രകുമാർ.

ബാലചന്ദ്രകുമാർ കൊണ്ടുവന്ന തെളിവുകളോ,

ബാലചന്ദ്രകുമാർ കൊണ്ടുവന്ന തെളിവുകളോ, അദ്ദേഹത്തിന്റെ സാക്ഷിമൊഴികളോ ഒട്ടും നിലനില്‍ക്കുന്നതല്ലെന്ന് സാധാരണക്കാർക്ക് പോലും അറിയാം. കുറ്റം തെളിയിക്കാനുള്ള മറ്റ് കാര്യങ്ങള്‍ കോടതിയില്‍ തെളിവായി നിരത്തേണ്ടതുണ്ട്. അത് എത്രമാത്രം പ്രാധാന്യമുള്ളതായിരിക്കണമെന്ന് കണ്ടറിയേണ്ടതുണ്ട്.

ദിലീപ് ശിക്ഷിപ്പെടുക എന്നുള്ള കാര്യമാണ്

ദിലീപ് ശിക്ഷിപ്പെടുക എന്നുള്ള കാര്യമാണ് ഇവിടെ ഫ്രെയിം ചെയ്തിരിക്കുന്നത്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പ് അദ്ദേഹത്തോട് വ്യക്തി വൈരാഗ്യം ഉണ്ടോയെന്ന് ചോദിച്ചില്ല. മറിച്ച് ഈ കേസില്‍ ദിലീപിനെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ സിനിമ ലോകത്ത് നിന്ന് നടന്നിട്ടുണ്ട്. പിന്നെ കേസ് വന്നപ്പോള്‍ ദിലീപിനെ ശിക്ഷിച്ചില്ലെങ്കില്‍ അത് പ്രോസിക്യൂഷനും പൊലീസിനും ക്ഷീണമാണ്.

ലക്ഷക്കണക്കിന് കേസുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെങ്കിലും

ലക്ഷക്കണക്കിന് കേസുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെങ്കിലും ഈ കേസ് മാത്രം നമ്മള്‍ ചർച്ച ചെയ്യുന്നത് ദിലീപ് പ്രതിയായത് കൊണ്ടുമാത്രമാണ്. ചർച്ചയില്‍ പറയുന്ന കാര്യങ്ങളൊന്നും കോടതിയില്‍ എത്തിയിട്ടില്ല. അവിടെ കൃത്യമായ തെളിവുകള്‍ ഹാജരണക്കാണം. ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നതിന് തെളിവ് വേണം. അത് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്ന കാര്യത്തിന് ഞാന്‍ കയ്യടിക്കാം. അത്തരം തെളിവുകളില്ലാതെ എത്ര സാക്ഷികള്‍ വന്നിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

English summary
Dileep Actress case: saji nanthyattu says If you prove that Dileep did it, I will applaud what you say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X