ദിലീപ് കൈമാറാത്ത 7-ാമത്തെ ഫോണിലെ വിവരങ്ങൾ സായ് ശങ്കറിന്റെ കൈയ്യിൽ..സായിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി; വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ ഫോണുകളിൽ നിന്നും നിർണായക വിവരങ്ങൾ അഭിഭാഷകരുടെ ഓഫീസിൽ വെച്ചാണ് മായ്ച്ച് കളഞ്ഞതെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വകാര്യ സൈബർ ഫോറൻസിക് വിദഗ്ദൻ സായി ശങ്കറിന്റെ ഐ മാക് കംപ്യൂട്ടർ ഉപയോഗിച്ചാണ് രേഖകൾ മായ്ച്ച് കളഞ്ഞതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.ഇതോടെ സായിയിലേക്ക് അന്വേഷണം വ്യാപിപിച്ചിരിക്കുകയായിരുന്നു പോലീസ്.
അതിനിടെ ദിലീപ് കൈമാറാത്ത ഫോണിലെ വിവരങ്ങൾ സൈബർ വിദഗ്ദന്റെ പക്കൽ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ സംഘം. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

വധഗൂഢാലോചന കേസിൽ 7 ഫോണുകളായിരുന്നു ദിലീപിനോട് കോടതിയിൽ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ആറ് ഫോണുകൾ മാത്രമായിരുന്നു ദിലീപും കൂട്ടാളികളും കോടതിക്ക് കൈമാറിയത്. ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ നശിച്ച് പോയെന്നായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്.

എന്നാൽ ദിലീപ് നൽകാതിരുന്ന ഏഴാമെത്തെ ഫോണിലെ വിവരങ്ങൾ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ കൈയ്യിൽ ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സായിയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കണ്ടെത്തലിന്റെ ഭാഗമായി സായി ശങ്കറിന്‍റെ കോഴിക്കോട് വീട്ടിൽ സൈബർ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.

അതേസമയം ദിലീപ് അറിയാതെയാണ് ഇയാൾ ഫോണിൽ നിന്നും വിവരങ്ങൾ എടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവ മറ്റൊരു ഡിവൈസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ശേഖരിച്ച ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്.

സായി ശങ്കറിനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഓഫീസിൽ രാവിലെ പത്ത് മണിക്ക് എത്താനാണ് നിർദ്ദേശം. ചോദ്യം ചെയ്യലിൽ കേസിനെ തുണയ്ക്കുന്ന പല വിവരങ്ങളും ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ വധഗൂഢാലോചന കേസിൽ ഇയാളെ പ്രതിയാക്കിയേക്കും.

ദിലീപിന്റെ ഫോണിൽ നിന്നും തെളിവുകൾ നശിപ്പിച്ചുവെന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് സായ് ശങ്കർ നേരത്തേ ഹൈക്കോടതിയെ സമീപിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള ശത്രുതയുടെ പേരിൽ രണ്ട് കേസുകളിൽ പ്രതിയാക്കിയതെന്നായിരുന്നു ഇയാളുടെ ആരോപണം.

മൊഴി നൽകിയാൽ വിചരാണ നേരിടുന്ന രണ്ടു കേസുകളിൽ നിന്നും വിട്ടയക്കാമെന്ന ഉറപ്പാണെന്ന് പോലീസ് തനിക്ക് നൽകിയതെന്നാണ് ഇയാൾ പറഞ്ഞത്.ഈ ഹർജിയിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇതിനിടയിലാണ് സായി ശങ്കറിനെതിരായ പല നിർണായക വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ അന്വേഷണ സംഘം പറയുന്നത് പോലെ താൻ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ വാദം. തന്റെ സ്വകാര്യ സംഭാഷണങ്ങൾ മാത്രമാണ് ഫോണിൽ നിന്നും നീക്കം ചെയ്തതെന്നും അതിന് കേസുമായി യാതൊരു ബന്ധമില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

തന്റെ വീട്ടിൽ ജോലിക്ക് നിന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. ദാസനെ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചതാണെന്നാണ് ദിലീപ് ആരോപിച്ചത്. അതിനിടെ ദിലീപിന്റെ അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്തെത്തിയിരുന്നു.

മുതിർന്ന അഭിഭാഷകൻ രാമൻപിള്ള, അഡ്വ ടി ഫിലു് വർഗീസ്, അഡ്വ സുരജേഷ് മേനോൻ എന്നിവർക്കെതിരെയാണഅ നടിയുടെ പരാതി. ഇമെയിൽ വഴിയായിരുന്നു നടി പരാതി അയച്ചത്. എന്നാൽ പരിഗണിക്കാനാകില്ലെന്നാണ് ബാർ കൗൺസിൽ അറിയിച്ചിരിക്കുന്നത്. നടിയുടെ പരാതിയിൽ തെറ്റുകണ്ടുണ്ടെന്നും അത് തിരുത്തി നൽകണമെന്നുമാണ് നടി ആവശ്യപ്പെട്ടത്.
Recommended Video
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications