Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ആ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി: പ്രോസിക്യൂഷന്‍ നീക്കത്തിന് തിരിച്ചടി?

ദില്ലി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കാന്‍ വിചാരണ കോടതിക്ക് നിർദേശം നല്‍കി സുപ്രീംകോടതി. കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂർത്തിയാക്കാന്‍ കഴിയുമെന്ന് നേരത്തേയും സുപ്രീംകോടതി വിചാരണക്കോടതിയോട് ആരാഞ്ഞിരുന്നു. ഇതിന് പുറമേയാണ് വീണ്ടും കേസില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കാന്‍ സുപ്രീംകോടതി നിർദേശം നല്‍കിയിരിക്കുന്നത്.

ജുലൈ മാസം അവസാനമായിരുന്നു കേസില്‍ വിചാരണ

ജുലൈ മാസം അവസാനമായിരുന്നു കേസില്‍ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. വിചാരണ വേഗത്തിലാക്കാന്‍ വിചാരകോടതിക്ക് നിർദേശം നല്‍കണമെന്നായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. പ്രോസിക്യൂഷനും അതിജീവിതയും അന്വേഷണ സംഘവും ചേർന്ന് വിചാരണ മനുപ്പൂർവ്വം നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു.

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സുപ്രധാനമായ നിരവധി തെളിവുകള്‍ അന്വേഷണ സംഘം പുതുതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നേരത്തെ വിസ്തരിച്ചവരില്‍ ചിലരെ വീണ്ടും വിസ്തരിക്കാനും അന്വേഷണ സംഘത്തിന് നീക്കമുണ്ടായിരുന്നു. എന്നാല്‍ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശം കോടതി നല്‍കിയതോടെ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുമോയെന്ന കാര്യം ആശങ്കയിലായി.

വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക്

വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ശ്രമിക്കുന്നതെന്നും അന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹർജിയില്‍ അതിജീവിതയ്ക്ക് പുറമെ മുന്‍ഭാര്യയായ നടിക്കെതിരേയും ദിലീപ് ഹർജിയിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചു.

മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും

മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗം തന്നെ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ദിലീപിന്റെ അവകാശവാദം. ഇവർക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത നിലനില്‍ക്കുന്നുണ്ട്. തന്നെ കേസില്‍പ്പെടുത്തിയതിന് തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഉത്തരവാദികളാണെന്നും എട്ടാം പ്രതിയായ ദിലീപ് വാദിക്കുന്നു.

പൊലീസ് ഓഫീസർ ഇന്ന് ഡി ജി പി

തന്നെ കേസില്‍പ്പെടുത്തിയ അന്നത്തെ പൊലീസ് ഓഫീസർ ഇന്ന് ഡി ജി പി റാങ്കിലാണ് സേവനമനുഷ്ടിക്കുന്നത്. തുടരന്വേഷണത്തിന്റ പേരില്‍ കേരളത്തില്‍ മാധ്യമ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. തനിക്കൊപ്പം തന്റെ അഭിഭാഷകർ, വിചാരണ കോടതി ജഡ്ജി എന്നിവർക്കെതിരേയും മാധ്യമ വിചാരണ നടക്കുന്നു. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പടർത്താനാണ് ശ്രമിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

സംഭവം നടന്നതിന് ശേഷം അതിജീവിത ആദ്യമായി

സംഭവം നടന്നതിന് ശേഷം അതിജീവിത ആദ്യമായി നല്‍കിയ അഭിമുഖത്തിനെതിരേയും ദിലീപിന്റെ ഹർജിയില്‍ പരാമർശമുണ്ടായിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ എങ്ങനെ അഭിമുഖം നൽകാനാകുമെന്നായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തിന് അതിജീവിത നൽകിയ അഭിമുഖത്തെ പരാമർശിച്ചുകൊണ്ട് ദിലീപ് ചോദിച്ചത്. . അതിജീവിതയ്ക്ക് വേണ്ടി ചാനൽ ചർച്ചകളിൽ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ ആയി നിയമിച്ചതിനെതിരേയും അപേക്ഷയിൽ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു.

മുട്ടുകളിലേയും കക്ഷത്തിലേയും ഇരുണ്ട നിറം മാറുന്നില്ലേ: ഇതാ അടുക്കളയില്‍ തന്നെ പരിഹാര മാർഗ്ഗങ്ങളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+