കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് തീരുമാനിക്കാം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ള അഭിഭാഷകനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. അതിജീവിതയുടെ കൂടി അഭിപ്രായം മാനിച്ചായിരിക്കും പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറയിക്കുന്നത്. ആരെ പ്രോസിക്യൂട്ടറായി നിയമിക്കണം എന്നത് നിര്‍ദേശിക്കാന്‍ അതിജീവിതയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അനില്‍കുമാര്‍ രാജി വെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇനി നിയമനം നടക്കേണ്ടത്. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് നിര്‍ണായകമായ നീക്കം. കേസിന്റെ തുടരന്വേഷത്തില്‍ ഉള്‍പ്പെടെ നിര്‍ണായക ഘട്ടത്തിലേക്ക് ഈ മാസം അവസാനത്തോടെ കടക്കാനിരിക്കെയാണ് സുപ്രധാനമായ സര്‍ക്കാര്‍ ഇടപെടല്‍. പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരായിരിക്കണം എന്ന നിര്‍ദേശം അതിജീവിത ഇന്ന് തന്നെ സര്‍ക്കാറിന് കൈമാറിയേക്കും.

'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍

1

നേരത്തെ രാജി വെച്ച രണ്ട് അഭിഭാഷകരില്‍ ഒരാളെ തന്നെ അതിജീവിത സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കോടതി സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു നേരത്തെ ഉണ്ടായിരുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ അനില്‍ കുമാര്‍ രാജിവെച്ചത്. ഈ കേസിന്റെ വിചാരണ ഘട്ടത്തില്‍ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് രാജിവെച്ചത്. കോടതി നടപടികള്‍ക്കിടയിലായിരകുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ അനില്‍ കുമാര്‍ ഇറങ്ങിപ്പോവുകയും രാജിവെക്കുകയും ചെയ്തത്.

2

കോടതിക്ക് എതിരായ സമാനമായ ആരോപണങ്ങളായിരുന്നു രാജിവെച്ച് മാറിയ രണ്ട് പ്രോസിക്യൂട്ടര്‍മാരും സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ല. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിലായിരുന്നു കേസിലെ നടപടികള്‍ പുരോഗമിച്ചിരുന്നത്. അതിനിടെ കോടതിയില്‍ അതിജീവിത സ്വന്തമായി അഭിഭാഷകനെ നിയമിച്ചേക്കാനുള്ള സാധ്യതയുമുണ്ട്.

3


അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അന്വേഷിക്കണം എന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ജാമ്യം റദ്ദാക്കണം എന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയില്‍ മറുപടി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ദിലീപ് പറയുന്നത്.

4

കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ മാധവന്റെ മൊഴി എടുത്തിരുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്. എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും അടങ്ങിയ സംഘമാണ് കാവ്യ മാധവന്റെ മൊഴിയെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് മൊഴിയെടുത്തത്.

5

അതേസമയം തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് കാവ്യ മാധവന്‍ കൈക്കൊണ്ടത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ മാധവന്‍ പൊലീസിനോട് പറഞ്ഞത്.ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്ന നിലപാടാണ് കാവ്യ മാധവന്‍ പലപ്പോഴും സ്വീകരിച്ചത്. കാവ്യ മാധവന്റെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടി എന്നാണ് സൂചന.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Dileep Actress Case: Survivor can suggest special public prosecutor says government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X