നടിയെ ആക്രമിച്ച കേസ്; രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് കോടതി, പുറത്ത് വന്നതൊന്നും രഹസ്യരേഖയല്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രഹസ്യരേഖകള്‍ കോടതിയില്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. എന്ത് രഹസ്യരേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്നും വിചാരണ കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ എങ്ങനെ എത്തി എന്നതില്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രണ്ട് രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്ന് കോടതി പറഞ്ഞു. അതില്‍ ഒന്ന് എ വണ്‍ ഡയറിയുടെ പകര്‍പ്പ്. രണ്ട് ദിലീപിന്റെ മെമ്മറി കാര്‍ഡ് പരിശോധനയ്ക്കായി ചണ്ഡീഗഢിലേക്ക് പോകാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനക്കൂലിയടക്കം ദിലീപ് വഹിക്കണം എന്നതടക്കമുള്ള കോടതി വിധിയുടെ പകര്‍പ്പ്. ഈ രണ്ട് കാര്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇത് രണ്ടും രഹസ്യരേഖയായി പരിഗണിക്കാനാവില്ല.

എ വണ്‍ ഡയറി ഒരു പൊതുവായ രേഖയാണ്. അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതിനെ രഹസ്യരേഖയായി പരിഗണിക്കാനാവില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണം ധരിപ്പിക്കാനാണ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ രേഖകള്‍ വെച്ച് കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ല എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഒരു രഹസ്യരേഖയും ചോര്‍ന്നതായി കാണുന്നില്ല.

ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയില്‍ നിന്നുള്ള രഹസ്യരേഖകള്‍ കണ്ടെത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നത്.കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ പൊലീസിന് എന്താണ് അധികാരം എന്ന് ജഡ്ജി ചോദിച്ചു. കോടതിയില്‍ ഉള്ളവരുടെ കാര്യം തനിക്ക് നോക്കാന്‍ അറിയാം. രഹസ്യ രേഖ ചേര്‍ന്നിട്ട് ഉണ്ടെങ്കില്‍ അതിനായി വ്യക്തമായ തെളിവുകള്‍ ഹാജരാക്കണം എന്നും ഇപ്പോള്‍ നല്‍കിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.

മാധ്യമങ്ങളും യാഥാര്‍ത്ഥ്യങ്ങള്‍ റിപോര്‍ട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ദിലീപ് പലരേയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒന്‍പതിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയും മെയ് 9 ന് പരിഗണിക്കും.

അതേസമയം ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കാണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചു എന്നും ഇതിന് തെളിവ് ഉണ്ടെന്നുമാണ് ഹര്‍ജിയില്‍ അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ റിമാന്‍ഡ് ചെയ്ത് 85 ദിവസം ജയിലിലാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ആണ് ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്.

ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണം എന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസും അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ല എന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications