കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡില്‍ ടാംപറിംഗ് നടന്നിട്ടില്ല എന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. സീ മലയാളം ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍ പുറപ്പെടുവിച്ച വിധിന്യായം എന്നും ശ്രീജിത്ത് പെരുമന അവകാശപ്പെട്ടു.

67 പേജുള്ള ജസ്റ്റിസ് സിയാദ് റഹ്മാന്‍ പുറപ്പെടുവിച്ച വിധിന്യായം അംഗീകരിക്കുകയാണ് അതിജീവിത നല്‍കിയ ഹര്‍ജിയിലൂടെ സുപ്രീംകോടതി ചെയ്തിരിക്കുന്നത് എന്നും ശ്രീജിത്ത് പെരുമന കൂട്ടിച്ചേര്‍ത്തു. കേരള ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ കയറി പരിശോധിച്ചാല്‍ ഇത് എല്ലാവര്‍ക്കും വായിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

1

മുഴുവന്‍ മറുപടിയും 67 പേജുള്ള ജഡ്ജ്മെന്റിലുണ്ട്. ഹാഷ് വാല്യു മാറിയിട്ടില്ലേ, കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്സസ് ചെയ്യപ്പെട്ടിട്ടില്ലേ, വിവോയുടെ ഒരു ഫോണില്‍ അത് തുറന്നിട്ടില്ലേ, ജഡ്ജ് പരസ്യമായിട്ട് ഇടപെടാതെ രാമന്‍പിള്ള സാറിന് സഹായം ഒരുക്കിയിട്ടില്ലേ, രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിട്ടില്ലേ ഈ പറയുന്ന ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ദുരീകരണം ഉണ്ടായിട്ടുണ്ട്. ആ ദുരീകരണം 67 പേജുള്ള ജസ്റ്റിസ് സിയാദ് റഹ്മാന്റെ വിധിന്യായത്തിലുണ്ട്.

'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?

2

ആ വിധിക്ക് സുപ്രീംകോടതിയുടെ അംഗീകാരമുണ്ട്. പബ്ലിക് ഡൊമൈനിലുള്ളതാണ് ആ വിധി. കേരള ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ കയറിയാല്‍ കേസ് നമ്പര്‍ ഇന്‍സേര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ കിട്ടും. ഇത് ദിലീപിന് ആശ്വസിക്കാനുള്ളതല്ല. പൊതുസമൂഹത്തില്‍ പൗരന്‍, പൊതുജനത്തിന്റെ അഭിപ്രായമോ ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായമോ മാധ്യമങ്ങളുടെ അഭിപ്രായമോ ഒന്നുമല്ല. ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഹൈക്കോടതിയില്‍ വന്നപ്പോള്‍ ചോദ്യമുണ്ടായിരുന്നു.

വിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമനവിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമന

3

സി ആര്‍ പി സി 407 പ്രകാരം ഒരു അഡ്മിനിസ്ട്രേറ്റീവ് ഓര്‍ഡറിലൂടെയാണ് ഈ പറയുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജായി ഹണി എം വര്‍ഗീസിലേക്ക് അഡീഷണല്‍ സി ബി ഐ കോടതിയില്‍ നിന്ന് ഈ ഫയലുകള്‍ വരികയും അവര്‍ ഈ കേസ് പരിഗണിക്കാനും വരുന്നത്. അവിടെ ഒരു പ്രധാനപ്പെട്ട ചോദ്യം ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ നിലനില്‍ക്കുമ്പോള്‍ ഹൈക്കോടതി 2018 ല്‍ ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ ഇട്ടിരുന്നു. അത് അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു.

'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി

4

ഈ കേസ് ട്രയല്‍ ചെയ്യുന്നത് ഒരു വുമണ്‍ ജഡ്ജായിരിക്കണം. കോടതി അത് അംഗീകരിച്ചു, ഉത്തരവ് വന്നു ട്രയല്‍ തുടങ്ങി. അപ്പോള്‍ ആ ജുഡീഷ്യല്‍ ഓര്‍ഡറിനെ ഹൈക്കോടതിയുടെ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓര്‍ഡര്‍ കൊണ്ട് മറികടക്കാന്‍ പറ്റുമോ എന്നതായിരുന്നു പ്രധാനമായി ഇത്തവണ കൊടുത്തിട്ടുള്ള ട്രാന്‍സ്ഫര്‍ പെറ്റീഷനിലൂടെ കോടതിയില്‍ ഡി ജി പി ഉള്‍പ്പടെ ഉന്നയിച്ചത്. പക്ഷെ ഹൈക്കോടതി അതിന് കൃത്യമായി മറുപടി പറഞ്ഞു.

5

പിന്നീടിങ്ങോട്ട് സുപ്രീംകോടതിയുടെ വിധിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഏതൊക്കെ രീതിയില്‍ സി ആര്‍ പി സിയുടെ വകുപ്പുകള്‍ പ്രകാരമാണെങ്കില്‍ പോലും ഇങ്ങനെ ഒരു പേഴ്സണല്‍ ബയാസ് ഒക്കെ ഒരു ജഡ്ജിനുണ്ട്, ഒരു പ്രിസൈഡിംഗ് ജഡ്ജിനുണ്ട് അത് ആര്‍ക്കൊക്കെ റീസണബിള്‍ ആയി തോന്നണം എന്ന് പറയുന്നുണ്ട്. അന്തിമമായി കോടതിയുടെ വിവേചനാധികാരമാണ്.

6

പരസ്യമായിട്ടാണല്ലോ ഹണി എം വര്‍ഗിസിന്റെ ഭര്‍ത്താവുമായിട്ടുള്ള അഡ്വ. ഉല്ലാസിന്റെ സംഭാഷണം കേള്‍പ്പിച്ചത്. അതിനൊക്കെ എണ്ണിയെണ്ണി മറുപടി പറഞ്ഞിട്ടുണ്ട്. എന്തൊക്കെ അധികാരം അഡ്മിനിസ്ട്രേറ്റീവ് ഓര്‍ഡറിന് ഉണ്ട്. ഇതിനെ സുപ്രീംകോടതിയില്‍ പോയി ചലഞ്ച് ചെയ്യുന്നു. അവിടേയും ഹൈക്കോടതി വിധിയെ അപ്ഹെല്‍ഡ് ചെയ്യുന്നു. 280 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് ഈ പറയുന്ന കോടതിയില്‍ വിശ്വാസമില്ല എന്ന് പറയുന്നത്.

7

ദിലീപ് കൊടുത്തിട്ടുള്ള ഹര്‍ജി മാത്രമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നത്. മറ്റൊരു ഹര്‍ജിയും സുപ്രീംകോടതിയില്‍ ഇല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസ് എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. കാരണം കോടതി ഒരുവേള ചോദിച്ചു ഇതെന്താ സിനിമാ തിരക്കഥയോ എന്ന്. ദിലീപിന് അടുത്ത ബന്ധം ഹണി എം വര്‍ഗീസുമായിട്ട് ഉണ്ട്. ഈ പറയുന്ന ക്രൂഷ്യല്‍ എവിഡന്‍സ് ആയിട്ടുള്ള വീഡിയോ ക്ലിപ്പ് പോലും ആക്സസ് ചെയ്യാന്‍ വേണ്ടി ദിലീപിനെ അവര്‍ സഹായിച്ചിട്ടുണ്ട്.

8

അല്ലെങ്കില്‍ അവരുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട് സഹായം ഉണ്ടായിട്ടുണ്ട്. എന്നൊക്കെയുള്ള അന്തരീക്ഷത്തിലേക്ക് മാധ്യമങ്ങള്‍ ഉള്‍പ്പടെ ഈ പറയുന്ന ഗൂഢാലോചനക്കാര്‍ ഉള്‍പ്പടെ പുകമറ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടമുള്‍പ്പടെ പടച്ച് വിട്ടിട്ടുള്ള ഇത്തരം ആരോപണങ്ങള്‍ അത് ശരിയല്ല അതിന് യാതൊരു വിധ തെളിവുമില്ല എന്ന് കൃത്യമായി പറഞ്ഞ വലിയ ഇംപാക്ട് കൂടെ ഈ സമൂഹത്തിന് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നിരാകരിച്ചതിലൂടെ നമുക്ക് മനസിലാക്കാം.

9

ഫോണിലെ ദൃശ്യങ്ങള്‍ ടാംപര്‍ ചെയ്തിട്ടുണ്ട് എന്ന ആരോപണമില്ല എന്ന് കൃത്യമായി ആ വിധി ന്യായത്തില്‍ പറയുന്നുണ്ട്. ട്രാന്‍സ്ഫര്‍ പെറ്റീഷന് വേണ്ടി പ്രത്യേകമായി വാദിച്ച ഭാഗം പോലും ആക്സസ് ചെയ്യണമെങ്കില്‍ കോടതി ജീവനക്കാരോ ഹണി എം വര്‍ഗീസോ അറിയാതെ നടക്കില്ലല്ലോ. സര്‍ക്കാരിന്റെ ട്രഷറിയില്‍ വെച്ചിട്ടുള്ള മെമ്മറി കാര്‍ഡാണല്ലോ ഇത്.

10

ഏറ്റവും അവസാനം ഇത് ആക്സസ് ചെയ്തത് പള്‍സര്‍ സുനി പുതിയ അഭിഭാഷകനെ വെച്ചപ്പോള്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എല്ലാ പ്രതികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും ഈ മെമ്മറി കാര്‍ഡ് കാണാനുള്ള അവകാശം സുപ്രീംകോടതി കൊടുത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇത് ആക്സസ് ചെയ്തത് പള്‍സര്‍ സുനിയുടെ പുതിയ അഭിഭാഷകന്‍ ആണ് എന്ന് കൃത്യമായിട്ട് ആ വിധിയില്‍ പറയുന്നുണ്ട്.

11

നിങ്ങള്‍ സൃഷ്ടിക്കുന്ന പുകമറ എന്താണ്, ആരൊക്കയോ കൊണ്ടുപോയി കോപ്പികള്‍ അങ്ങ് ലണ്ടനിലെത്തി. ബാലചന്ദ്രകുമാര്‍ ഒക്കെ ഉണ്ടായിരുന്നല്ലോ ലണ്ടനില്‍ നിന്ന് എന്നെ വിളിച്ച് പറഞ്ഞു എന്റെ ലാപ്ടോപ്പില്‍ ഇത് ഉണ്ട് എന്നൊക്കെ പറഞ്ഞു എന്ന് പറഞ്ഞ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ടാംപറിംഗോ ട്രാന്‍സ്ഫറിംഗോ നടന്നിട്ടില്ല. ഹൈക്കോടതിയുടെ ആ വിധിയാണല്ലോ സുപ്രീംകോടതി പരിശോധിച്ചത്. ഇനിയെങ്കിലും ഈ സമൂഹത്തിന് മുന്‍പില്‍ എട്ടാം പ്രതിയെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ഒക്കെ ചെയ്യട്ടെ.

12

ഒരാളെ മാധ്യമ വിചാരണയോ ആള്‍ക്കൂട്ട വിചാരണയോ നടത്തി നിങ്ങള്‍ തന്നെ വിധികര്‍ത്താക്കളാകരുത്. നിങ്ങള്‍ വിചാരണ നടത്തുക, അതില്‍ അഭിഭാഷകരും ഫെമിനിസ്റ്റുകളും വന്നിരിക്കുക. ഞാനും അതിജീവിതയോടൊപ്പമാണന്നെ. നിങ്ങള്‍ പറയുന്നു സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ട് എന്ന്. കോടതി പറയുന്നു ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടില്ല എന്ന്.

English summary
Dileep Actress Case: there was no tampering with the memory card says Advt Sreejith Perumana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X