• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അന്വേഷണ വിവരം ചോരരുത്, കോടതി വിമര്‍ശനം ഉണ്ടാകരുത്'; അന്വേഷണ സംഘത്തോട് ക്രൈംബ്രാഞ്ച് മേധാവി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതികളെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കുന്ന അന്വേഷണ വിവരങ്ങള്‍ പുറത്തു വരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം. എ ഡി ജി പി എസ് ശ്രീജിത്തിന് പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എ ഡി ജി പി ഷേഖ് ദര്‍വേഷ് സാഹിബ് ആണ് നിര്‍ദേശം നല്‍കിയത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഡി വൈ എസ് പി ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ് പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. നടിയെ ആക്രമിച്ചെന്ന കേസും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്ന കേസും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും എ ഡി ജി പി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി

1

കഴിഞ്ഞ ദിവസം കേസിലെ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ടെന്നും അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്.

2

കേസിന്റെ അന്വേഷണ പുരോഗതിയും എ ഡി ജി പി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയുടെ വിമര്‍ശനം കേള്‍ക്കാതെ നോക്കണം എന്ന നിര്‍ദേശവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം കേസില്‍ ഹാജരാകേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എ ഡി ജി പി എസ് ശ്രീജിത്തിനെ ഏതാനും ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും മാറ്റി ഗതാഗത കമ്മീഷണറായി നിയമിച്ചത്.

3

ഇതിന് പകരം ജയില്‍ മേധാവിയായിരുന്ന ഷേഖ് ദര്‍വേഷ് സാഹിബിനെ ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിക്കുകയായിരുന്നു. നേരത്തെ കേസില്‍ വിചാരണ കോടതിക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി രണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ചിരുന്നു. അതേസമയം കേസില്‍ പുതുതായി ചോദ്യം ചെയ്യേണ്ട 12 പേരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കാവ്യ മാധവന്റെ മൊഴി എവിടെ വെച്ചു രേഖപ്പെടുത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

4

നേരത്തെ കാവ്യ മാധവനെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കേസില്‍ പുതുതായി മൊഴിയെടുത്ത 80 പേരില്‍ ആരെയെല്ലാം ആണ് പ്രോസിക്യൂഷന്റെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനമായേക്കും. മേയ് 30 ന് അന്വേഷണം പൂര്‍ത്തിയാക്കി 31 ന് വിചാരണ കോടതി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതിയോട് ഇനി കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റേയും വിലയിരുത്തല്‍.

5

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രത്യക്ഷ സമരത്തിന് പലരും എത്തുകയാണ്. കഴിഞ്ഞ ദിവസം നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് ഓഫ് പിടിയുടെ ( പി ടി തോമസ് ) ഉപവാസ സമരം കൊച്ചിയിലുണ്ടായിരുന്നു. സമാനമായി തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ നിരവധി പേര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ എന്നിവര്‍ അറിയിച്ചിരുന്നു.

cmsvideo
  കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിനെ ദുബായില്‍ ചെന്ന് പിടിക്കും | Oneindia Malayalam

  ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക

  English summary
  Dileep Actress case: These Are The New Instructions Crime Branch Head Passed To His Subordinates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X