Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ കുറിച്ചുള്ള ആളുകളുടെ ചിന്ത മാറാൻ കാരണം അത്'..'മഞ്ജുവിനെ തേജോവധം ചെയ്യരുത്'; രാഹുൽ ഈശ്വർ

 7-1677379462.jpg -Propertie

കൊച്ചി: നടി ആക്രമണകേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണെന്ന ആക്ഷേപം ശക്തമാണ്. അട്ചച്ചിട്ട കോടതി മുറിയിലെ നടപടികൾ പരസ്യപ്പെടുത്തിക്കൊണ്ടുള്ള പ്രചരങ്ങൾ ഉൾപ്പെടെ ഈ ഘട്ടത്തിൽ നടക്കുന്നുണ്ടെന്ന വിമർശനം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.

അതിനിടെ വിഷയത്തിൽ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് രാഹുലിന്റെ പ്രതികരണം. വായിക്കാം

 ദിലീപിനെ കുറിച്ചുള്ള ആളുകളുടെ മനസ് മാറുന്നത്

ദിലീപിനെ കുറിച്ചുള്ള ആളുകളുടെ മനസ് മാറുന്നത്


'ദിലീപിനും കാവ്യയ്ക്കുമെതിരെ എന്തൊക്കെ വ്യാജ വാർത്തകൾ വന്നിരുന്നു. അമിതാവേശത്തിൽ രണ്ട് പക്ഷത്ത് നിന്നും വാർത്തകൾ ഇങ്ങനെയൊക്കെയാണെന്ന് കൊടുത്തു കാണാം.അതിൽ ദിലീപിനോ പ്രോസിക്യൂഷനോ യാതൊരു റോളും ഇല്ല. ദിലീപിനെ കേസിൽ ആദ്യം ഹാജരാക്കിയപ്പോൾ അദ്ദേഹത്തെ ആളുകൾ കൂവുകയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തിനെതിരെ സുഹൃത്തായ നാദിർഷക്കെതിരെ വളരെ വലിയ ക്യാമ്പെയ്ൻ ഉണ്ടായി. ദിലീപിനെ കുറിച്ചുള്ള ആളുകളുടെ മനസ് മാറുന്നത് പിആർ വർക്ക് കൊണ്ടല്ല , മറിച്ച് ദിലീപിന്റെ ഭാഗത്ത് സത്യമുണ്ടെന്ന തോന്നൽ കൊണ്ടാണ്. ഇനി അത് കോടതിയാണ് പറയേണ്ടത്.

ദിലീപിന് വേണ്ടി പി ആർ വർക്ക് നടത്താൻ പറ്റുമോ?

ദിലീപിന് വേണ്ടി പി ആർ വർക്ക് നടത്താൻ പറ്റുമോ?

ദിലീപ് വിരുദ്ധ പിആർ ആണ് ഇവിടെ നടക്കുന്നത്. ദിലീപിന് വേണ്ടി പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അവർ സത്യത്തിന്റെ പക്ഷത്ത് നിൽക്കുന്നത് കൊണ്ട്. അടൂരിനെ പോലൊരാളെ കൊണ്ട് ദിലീപിന് വേണ്ടി പി ആർ വർക്ക് നടത്താൻ പറ്റുമോ? അടൂർ, മധു, ശ്രീലേഖ എന്നിവരെ പോലുള്ളവർക്ക് ദിലീപിനെതിരെ വേട്ടയാടൽ മണക്കുന്നു. ഞങ്ങൾ എല്ലാവരും ദിലീപിന് വേണ്ടി ഇറങ്ങിയത് അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന തോന്നൽ കൊണ്ടാണ്.

 ദിലീപിനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല

ദിലീപിനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല

ഒരുപാട് നാൾ അദ്ദേഹത്തെ വേട്ടയാടി, അദ്ദേഹത്തിന്റെ കുടുംബത്തിനെ വേട്ടയാടി,ഒരു നിരപരാധിയെ ഇങ്ങനെ വേട്ടയാടുകയാണ്. ദിലീപിന് വേണ്ടി പോരാടുന്നത് സഹാനുഭൂതിയും അനുകമ്പയുമാണ്. ദിലീപിനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല ദിലീപ് നിരപരാധിയാണെന്നുള്ള ഉറച്ച ബോധ്യമുള്ളത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്നത്. ഇരുപക്ഷത്തും തങ്ങളുടെ വാദം ശരിയാണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. നടൻ സിദ്ധിഖ് ദിലീപിനെ പിന്തുണയ്ക്കുന്നുണ്ട്. താര താര സംഘടനയായ അമ്മ, മോഹൻലാൽ ഇവരൊക്കെ എടുത്ത നിലപാട് നമ്മുക്ക് അറിയാം.

 മഞ്ജുവാര്യരെ തേജോവധം ചെയ്യുന്ന നിലപാട് ശരിയല്ല

മഞ്ജുവാര്യരെ തേജോവധം ചെയ്യുന്ന നിലപാട് ശരിയല്ല

എന്ത് സ്ട്രാറ്റജി എടുത്താലും നടി മഞ്ജുവാര്യരെ തേജോവധം ചെയ്യുന്ന നിലപാട് ശരിയല്ല. അതൊരു പ്രാഥമിക മര്യാദ വേണം. അതിജീവിതയോട് എല്ലാവർക്കും ബഹുമാനമാണെന്ന് വ്യക്തമാണ്. ഇതുവരെ അവരെ നേരിട്ട് ആക്രമിക്കുന്ന നിലപാടുകൾ ആരും എടുത്തിട്ടില്ല. അവർ ഒരുപാട് ബുദ്ധിമുട്ടിയ വ്യക്തിയാണെന്ന് നമ്മുക്ക് അറിയാം. പക്ഷേ ദിലീപിന്റെ കാര്യത്തിലെ സമീപനത്തിന്റെ കാര്യത്തിൽ ആളുകൾക്ക് തർക്കം ഉണ്ടാകും. എനിക്ക് ദിലീപ് ജയിക്കണമെന്നാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന പ്രകാശ് ബാരെയെ പോലുള്ള ആളുകളുടെ ചിന്താഗതി മറിച്ചാകും.

 ദിലീപ് വാദികളും വിരുദ്ധരും തമ്മിലുള്ള വടം വലി

ദിലീപ് വാദികളും വിരുദ്ധരും തമ്മിലുള്ള വടം വലി

കേരളത്തിൽ ദിലീപ് വാദികളും വിരുദ്ധരും തമ്മിലുള്ള വടം വലി നടക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. അതൊരു ശക്തി മത്സരമായി മാറാതിരിക്കട്ടെ, ന്യായവും നീതിയും നിയമവും ജയിക്കട്ടെ. അതിന്റെ ഒരു വശത്ത് നിന്ന് വലിക്കുന്ന വ്യക്തിയാണെങ്കിൽ കൂടിയും അങ്ങനെ തന്നെയാണ് നിലപാട്.

ദിലീപിന്റെ കാര്യത്തിൽ പ്രതീക്ഷയുള്ളത്

ദിലീപിന്റെ കാര്യത്തിൽ പ്രതീക്ഷയുള്ളത്


വിചാരണയുടെ ഈ ഘട്ടം വളരെ പ്രധാനമാണ്. സാക്ഷി മൊഴികൾ ദിലീപിനെതിരായി ട്യൂട്ടർ ചെയ്യാൻ പോലീസിന് സാധിച്ചിട്ടുണ്ടാകാം.പക്ഷേ ഫിസിക്കൽ മാനിഫെസ്റ്റേഷൻ ഓഫ് എഗ്രിമെന്റ് എന്നൊരു കാര്യം ഇതുവരെ തെളിയിക്കാൻ തക്കതൊന്നും പോലീസിന്റെ കൈയ്യിൽ ഇല്ലെന്നാണ് എനിക്കുള്ള ലഭ്യമായ അറിവ്. അതുകൊണ്ട് തന്നെ ഗൂഢാലോചന തെളിയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ കാര്യത്തിൽ പ്രതീക്ഷയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+