കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട് എങ്കില്‍ അത് മറ്റ് കേസുകളെ കൂടി ബാധിക്കുമെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ആരാണ് വ്യാജ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നതും കണ്ടെത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് പ്രിയദര്‍ശന്‍ തമ്പി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...നമ്മള്‍ ഇതിന് മുന്‍പും ചര്‍ച്ച ചെയ്തിട്ടുള്ളത് പോലെ ഈ നടന്റെ കൈവശം ഇതുണ്ടായിരുന്നു. നേരത്തെ ഈ ഡിവൈസ് അ്‌ലെങ്കില്‍ ഇതിന്റെ നേര്‍ചിത്രങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ നേരത്തെ നമ്മള്‍ സൂചിപ്പിക്കപ്പെട്ടത് പോലെ ഒരു ഡീലാണ്. ഈ മോട്ടീവില്‍ പറയുന്നത് പോലെ തന്നെ ഈ ഡീലിന്റെ ഭാഗമായി ഈ ക്വട്ടേഷന്‍ കൊടുത്തവര്‍.

ദിലീപിന്റേത് ആനപ്പക!ബാലചന്ദ്രകുമാറിനെ ഒതുക്കാനായിരുന്നു ആ കേസ്, മറ്റ് സാക്ഷികള്‍ക്കുള്ള താക്കീത്; പ്രകാശ് ബാരെദിലീപിന്റേത് ആനപ്പക!ബാലചന്ദ്രകുമാറിനെ ഒതുക്കാനായിരുന്നു ആ കേസ്, മറ്റ് സാക്ഷികള്‍ക്കുള്ള താക്കീത്; പ്രകാശ് ബാരെ

1

ആദ്യം അത് എടുത്തത് ആരെയാണ് കൊണ്ടുകൊടുക്കേണ്ടത്. വളരെ പ്രധാനപ്പെട്ട കണ്ണിയാണ് ഈ കേസിലെ എന്നുള്ളത് ഒരു സംശയവുമില്ല. രണ്ടാമത്തെ കാര്യം ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വരേണ്ടത് ഈ കേസിന്റെ തെളിവിന് വേണ്ടി മാത്രം ഉതകുന്നതല്ല. മറിച്ച് ഒരു ബ്രോഡ് പെര്‍സ്‌പെക്ടീവില്‍ അത് കാണണം. ഇത്തരത്തില്‍ ഒരു ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഡിവൈസില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എങ്കില്‍ അത് നാളെയും മറ്റ് കേസുകള്‍ക്കും ഒരു ചൂണ്ടുപലകയായിരിക്കും.

2

അത് എങ്ങനെ സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കും. അതെല്ലാം തന്നെ ഈ രണ്ട് കാര്യങ്ങളും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഒരു ടേണിംഗ് പോയിന്റില്‍ ഈ കേസ് എത്തിയിരിക്കുകയാണ്. കാരണം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിചാരണ കോടതി നിഷേധിച്ച സംഭവമാണ്. അത് നമുക്ക് കാണാതിരുന്ന് കൂട. വിചാരണ കോടതിയിലെ പെറ്റീഷന്‍ എന്തായിരുന്നു. ആ പെറ്റീഷന്‍ പല നാളിന് ശേഷമാണ് ഉത്തരവ് പറഞ്ഞത്.

'ആ കത്ത് ശരിയാണെങ്കില്‍ എത്രപേര്‍ക്ക് ഈ ദൃശ്യങ്ങള്‍ കിട്ടി കാണും, നടിയുടെ ജീവിതത്തെ ബാധിക്കില്ലേ'? അഡ്വ. ടിബി'ആ കത്ത് ശരിയാണെങ്കില്‍ എത്രപേര്‍ക്ക് ഈ ദൃശ്യങ്ങള്‍ കിട്ടി കാണും, നടിയുടെ ജീവിതത്തെ ബാധിക്കില്ലേ'? അഡ്വ. ടിബി

3

എന്നാല്‍ ആ ഉത്തരവ് സെറ്റ് അസൈഡ് ചെയ്തിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിചാരണ കോടതിയുടെ ഫൈന്റിംഗ്, ഇത് ഫോറന്‍സിക് ലാബിലേക്ക് അയക്കേണ്ട എന്നുള്ള ഫൈന്റിംഗ് ശരിയായ തീരുമാനമായിരുന്നില്ല എന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു എന്നുള്ള സുപ്രധാന കാര്യമാണ്. ആ ഫൈന്റിംഗിന്റെ അടിസ്ഥാനത്തിലാണ് ഇത് അയക്കപ്പെട്ടിരിക്കുന്നത്. അത് ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ഇതിന്റെ ടൈം ലിമിറ്റ് വെച്ചാണ് അയച്ചിരിക്കുന്നത്.

4

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ റിസല്‍ട്ട് വരും. ബാലചന്ദ്രകുമാറിനെതിരായ കേസ് സത്യത്തില്‍ ടിക്‌സ് ഓര്‍ ടാക് എന്ന രീതിയില്‍ കൊടുത്തതാണ്. കാരണം അയാള്‍ ഇതുമായി ബന്ധപ്പെട്ട കേസിന്റെ രണ്ടാമത്തെ അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഡിസംബര്‍ മാസത്തില്‍ അദ്ദേഹമാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് അത് പൊലീസ് കേസെടുത്തു. അതിനോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളൊക്കെ നമുക്ക് മുന്നിലുണ്ട്.

5

അത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമില്ല. പക്ഷെ പ്രധാനപ്പെട്ട ഒരു വസ്തുത എന്ന് പറയുന്നത് ആദ്യം എന്തിനാണ് ശ്രമിച്ചത്. അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്ത് കൊണ്ട് അദ്ദേഹം മോശക്കാരനാണെന്നും ക്രെഡിബിലിറ്റി തന്നെ ഇല്ലാത്തയാളാണ് എന്നും വരുത്താനാണ് ശ്രമിച്ചത്. ക്രിമിനല്‍ കേസിലെ ഒരു സാക്ഷിയുടെ ക്രെഡിബിലിറ്റി തകര്‍ക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് ചെയ്തത്.

6

കാരണം യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആളാണ് എന്നും അയാള്‍ ആകെ എന്തോ അവസ്ഥയില്‍ നില്‍ക്കുന്ന ആളാണ് എന്നും ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അദ്ദേഹം ഇങ്ങനെ ആരോപണം ഉന്നയിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കേസില്‍ അദ്ദേഹം നിരപരാധിയാണ് എന്ന് തെളിഞ്ഞു എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കളവാണ് എന്ന് മാത്രമല്ല അദ്ദേഹം എത്ര മോശപ്പെട്ട കാര്യമാണ് ഉന്നയിച്ചത്.

7

തീര്‍ച്ചയായും അതിന്റെ ഉറവിടം എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് അന്വേഷിക്കുക തന്നെ വേണം. ഇത്തരം വ്യാജ പരാതി ആരാണ് മെനഞ്ഞത്. ആരും പിറകിലില്ലാതെ പരാതി കൊടുക്കില്ലല്ലോ. വിചാരണ കോടതി അതുകൊണ്ടാണ് യാതൊരു ഉത്തരവും പാസാക്കാതെ അത്തരത്തിലൊരു പ്രവൃത്തി കാണിക്കുകയും അതിന്റേ മേലിലാണ് അതിജീവിതയായാലും പ്രോസിക്യൂഷനായാലും ഹൈക്കോടതിയില്‍ പോയി അതിന്റെ പുറത്ത് ഒരു വിധി നേടുകയും ചെയ്തിട്ടുള്ളത്.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസ്, പുതിയ വഴിത്തിരിവിലേക്ക് | #Kerala | OneIndia Malayalam
8

അങ്ങനെ ഒരു വിധി വന്നിരിക്കുന്നു. ഇനി ഈ റിപ്പോര്‍ട്ടിനെ കുറിച്ചും അതിന്റെ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നതിനെ കുറിച്ചും എല്ലാം ശുഭകരമായി തന്നെ വിശ്വസിക്കാം എന്ന് മാത്രമെ പറയാന്‍ കഴിയൂ. സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കണം.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

English summary
Dileep Actress Case: who filed fake complaint against balachandra kumar asks adv priyadarshan thambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X