Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസ് ഇങ്ങനെ പോകുകയല്ലേ... ഒന്ന് അവസാനിപ്പിക്ക്; എനിക്ക് താല്‍പ്പര്യമില്ലെന്ന് ബൈജു

ഇനി ജയിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ടെന്ന് ബൈജു. മുകേഷ് ഇനി മല്‍സരിക്കാനിടയില്ല

കൊച്ചി: ദിലീപ് കേസുമായി ബന്ധപ്പെട്ട് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്. ഇതില്‍കൂടുതല്‍ ഒരു കേസിനെ വഷളാക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. കേസ് അനന്തമായി നീണ്ടുപോകുന്നതും അനാവശ്യമായ ചര്‍ച്ചകളുമാണ് അദ്ദേഹം സൂചിപ്പിച്ചത്.

സിനിമാ താരങ്ങളായ രാഷ്ട്രീയ നേതാക്കള്‍, സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകള്‍ നല്ല ബോള്‍ഡാണെന്നും അവര്‍ക്ക് മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്നും ബൈജു പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിയാം വിശദാംശങ്ങള്‍....

വര്‍ഷങ്ങള്‍ പിന്നിട്ട കേസ്

വര്‍ഷങ്ങള്‍ പിന്നിട്ട കേസ്

ആറ് വര്‍ഷത്തിലധികമായി നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട്. ഇപ്പോഴും വിചാരണ തുടരുകയാണ്. ഇടക്കാലത്ത് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം പലതവണ കേസ് എത്തി. ആക്രമിക്കപ്പെട്ട നടി, ദിലീപ്, മറ്റു പ്രതികള്‍, പ്രോസിക്യൂഷന്‍ എന്നിവരെല്ലാം ഇതിനകം മേല്‍ക്കോടതികളില്‍ എത്തിയിരുന്നു.

പള്‍സര്‍ സുനിയുടെ ജാമ്യം

പള്‍സര്‍ സുനിയുടെ ജാമ്യം

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരെ വിചാരണ കോടതിയില്‍ അടുത്തിടെ വിസ്തരിച്ചിരുന്നു. ഇനി ബാലചന്ദ്രകുമാര്‍, കാവ്യാമാധവന്റെ മാതാപിതാക്കള്‍ എന്നിവരെയെല്ലാം വിസ്തരിക്കാനാരിക്കുകയാണ്. അതിനിടെ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതാണ് നിലവിലെ കേസിന്റെ അവസ്ഥ.

ബൈജു പറയുന്നത്

ബൈജു പറയുന്നത്

ദിലീപ് പ്രതിയായ കേസിന്റെ വിഷയത്തില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബൈജു സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒരു കേസിനെ വഷളാക്കാന്‍ പറ്റുമോ. എത്ര കാലമായി കേസും ചര്‍ച്ചയുമെല്ലാം നടക്കുന്നു. എനിക്ക് വിഷയത്തില്‍ സംസാരിക്കാനേ താല്‍പ്പര്യമില്ല. കേള്‍ക്കുന്നവര്‍ക്ക് മടുപ്പായി. എന്തേലും ചെയ്ത് അവസാനിപ്പിക്ക്. നീട്ടി നീട്ടി ഇങ്ങനെ പോകല്ലേ എന്നും ബൈജു പ്രതികരിച്ചു.

രാഷ്ട്രീയത്തിന് പറ്റിയ ആളല്ല

രാഷ്ട്രീയത്തിന് പറ്റിയ ആളല്ല

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ബൈജു വ്യക്തമാക്കി. രാഷ്ട്രീയത്തിന് പറ്റിയ വ്യക്തിയല്ല ഞാന്‍. രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ജോലിയാണ്. റിസള്‍ട്ട് ഉണ്ടോ എന്നത് വേറെ കാര്യം. പക്ഷേ, അവരുടേത് വലിയ പ്രവര്‍ത്തനമാണ് എന്ന് പറഞ്ഞ ബൈജു, ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രതികരിച്ചു.

മുകേഷിന് വോട്ട് കുറയുമെന്ന് പറഞ്ഞു

മുകേഷിന് വോട്ട് കുറയുമെന്ന് പറഞ്ഞു

ഗണേഷ് കുമാര്‍ മിടുക്കനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന വ്യക്തിയാണ്. സുരേഷ് ഗോപി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഇന്നസെന്റ് ഒരു രസത്തിന് വേണ്ടി മല്‍സരിച്ചതാണ്. ജയിക്കുമെന്ന് അദ്ദേഹം കരുതിയില്ല. മുകേഷ് രണ്ടാം തവണ എംഎല്‍എയായി. രണ്ടാംതവണ നില്‍ക്കുമ്പോള്‍ വോട്ട് കുറയുമെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്ന് ബൈജു ഓര്‍ത്തെടുത്തു.

സുരേഷ് ഗോപിക്ക് സാധ്യത

സുരേഷ് ഗോപിക്ക് സാധ്യത

മുകേഷ് രണ്ടാംതവണ ജയിച്ചപ്പോള്‍ മന്ത്രിയാകുമെന്ന് കരുതി. അതുണ്ടായില്ല. മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്ന് വ്യക്തമല്ല. ചെറുപ്പക്കാര്‍ക്ക് നല്‍കാനാണ് സാധ്യത. തൃശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂലമായ ട്രെന്‍ഡാണുള്ളത്. താന്‍ അവിടെയുള്ള ഒരുപാട് പേരുമായി സംസാരിച്ചിരുന്നു. അവരെല്ലാം പറയുന്നത് സുരേഷ് ഗോപി ജയിക്കുമെന്നാണെന്നും ബൈജു പറഞ്ഞു.

അവസാനത്തെ മല്‍സരം

അവസാനത്തെ മല്‍സരം

കേന്ദ്രത്തില്‍ ബിജെപിയാകും വരിക എന്നാണ് നിഗമനം. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചാല്‍ ആ ജില്ലയ്ക്ക് വലിയ നേട്ടമാകും. എന്തെങ്കിലുമൊക്കെ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി മല്‍സരിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മല്‍സരമാകുമെന്ന് സുരേഷ് ഗോപി തന്നോട് പറഞ്ഞുവെന്നും ബൈജു വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+