Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് മഞ്ജു വാര്യരുടെ പേര് പറഞ്ഞതിന് പിന്നിലെ ലക്ഷ്യം ഇതാണ്; 'ഇനിയൊരു തിരിച്ചുവരവില്ല';അഭിഭാഷക

നടി കേസിൻ്റെ വിധി വന്നതിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ദിലീപിൻ്റെ ആദ്യ പ്രതികരണം. കേസിൽ ഗൂഢാലോചന ഉണ്ടെന്ന മഞ്ജുവിൻ്റെ പ്രതികരണത്തോടെയാണ് താൻ പ്രതിയാകുന്നതെന്ന് നടൻ പറഞ്ഞു. ഇപ്പോഴിതാ നടൻ്റെ ഈ പ്രതികരണത്തിൽ പ്രതികരിക്കുകയാണ് അഡ്വ ആശ ഉണ്ണിത്താൻ. ഒപ്പം വിധിയെ കുറിച്ചും കോടതി നടപടികളെ കുറിച്ചും അവർ സംസാരിച്ചു.

'വിക്ടിം അല്ലെങ്കിൽ സർവൈവർക്ക് വേണ്ടിയിട്ടുള്ള യാതൊന്നും നമ്മുടെ ക്രിമിനൽ നീതി വ്യവസ്ഥയിൽ ഇല്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക കോടതി വെക്കുന്നത്, പ്രത്യേക അന്വേഷണ സംഘം വെക്കുന്നത്. പക്ഷേ, ഒരു കാര്യം മനസ്സിലാക്കുക: പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞിട്ട്, പിന്നെയും ഒരു സംഗതി കൂടി വേണം. പ്രത്യേക പ്രോസിക്യൂഷൻ സംഘം ആവശ്യമുണ്ട്. ഇവിടെ ഡിഫൻസിന് വലിയ ഒരു കൂട്ടം വക്കീലന്മാരുണ്ട്. ദിലീപ് തന്നെ പറയുന്നുണ്ട്, ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നുവെന്ന്. പ്രതിമാസം എത്ര രൂപ അഭിഭാഷകർക്ക് കൊടുത്തു എന്നുള്ളത് പല ഉഹാപോഹങ്ങളും നമ്മൾ കേൾക്കുന്നുണ്ട്. പക്ഷേ, നമുക്കറിയാംരാമൻ വക്കീലിനെ പോലെ ഒരാളെ എഫോർഡ് ചെയ്യണമെങ്കിൽ എത്രത്തോളം പൈസ വേണ്ടിവരും എന്നുള്ളത്. പക്ഷേ, ഇവിടെ നമ്മുടെ പ്രോസിക്യൂട്ടേഴ്സ് ആരായിരുന്നു? പ്രോസിക്യൂട്ടേഴ്സിന് എന്തൊക്കെ സംവിധാനങ്ങൾ സർക്കാർ ഒരുക്കി? അല്ലെങ്കിൽ പ്രോസിക്യൂട്ടേഴ്സിന് എന്തായിരുന്നു പേയ്മെന്റ് ഉണ്ടായിരുന്നത്? ഈ പ്രോസിക്യൂട്ടേഴ്സിന് മറ്റു പല കേസുകളും ഉണ്ടായിരുന്നില്ലേ? ഈ കേസിനു വേണ്ടി മാത്രം വന്നിരിക്കുന്ന സമയത്ത് അവർ എങ്ങനെയാണ് ഇതിലേക്ക് ഫുൾ ടൈം എൻഗേജ്ഡ് ആവാൻ പറ്റുന്നത്?

dileepmanj-

എത്രപേര്, അതായത്, ഈ കേസ് തുടങ്ങിയപ്പോൾ തൊട്ട് ഒടുക്കം വരെ കൃത്യമായി പ്രോസിക്യൂട്ടർ ഡിഫൻസ് ഭാഗം ചെയ്ത പോലെ മനോഹരമായി അല്ലെങ്കിൽ ഏറ്റവും നല്ല രീതിയിൽ ആഴത്തിൽ ഇത് പഠിച്ചു വന്ന ആളുകൾ ഏത് വക്കീലന്മാരാണ് ഉള്ളത്? . പിന്നെ, അതിജീവിതക്ക് ഒരു വക്കീൽ എന്ന് പറഞ്ഞു. അതിജീവിതയുടെ വക്കീൽ എന്ന് പറയുന്നത് വിക്ടിംസ് കൗൺസിൽ എന്ന് പറയുന്ന ഒരാൾക്ക് കോടതിയിൽ വായ തുറക്കാനുള്ള അവകാശമില്ല. പിന്നെ, ഇതിനാണ് വിക്ടിംസ് കൗൺസിൽ, എന്ത് ഹെൽപ്പ് ചെയ്യാൻ സാധിക്കും?

ഒരു വശത്ത് നിൽക്കുന്നത് അത്രയും വലിയ സീനിയർ വക്കീലും അത്രയും വലിയൊരു സംവിധാനവുമാണ്. ഈ സൈഡ് വളരെ വീക്ക് തന്നെയായിരുന്നു. ഇതിന്റെ അപ്പുറത്ത്, ഈ അതിജീവിതയോടുള്ള ഒരു മനോഭാവം കോടതിയിൽ വളരെ മോശമായിരുന്നു. അതിജീവിതയുടെ പ്രോസിക്യൂട്ടേഴ്സിനോടു വളരെ മോശമായിരുന്നു. ജഡ്ജ് പോലും പല സമയത്തും ഡിഫൻസ് വക്കീൽ പറയുന്നത് മാത്രം കേൾക്കുന്ന അവസ്ഥയിലേക്ക് പോയിരുന്നു എന്ന് അതിജീവിത പറയുന്ന ഒരു അവസ്ഥ ഉണ്ടായി.

എട്ടാം പ്രതിയും ഒരു സമയത്ത് കോടതിയെ അവിശ്വസിച്ചു എന്ന് പറയുന്നു. അപ്പൊൾ, അതിജീവിതയും പ്രതിയും അവിശ്വസിക്കുന്ന ഒരു കോടതിയിൽ തന്നെ വീണ്ടും വെച്ചു. കേവലം നാലോ അഞ്ചോ ദിവസത്തെ കേസ് അല്ല, ഇത്രയും വർഷം നിന്ന ഒരു കേസാണ്. ഈ കേസിൽ അതിജീവിത കൃത്യമായി അത് ഉയർത്തിയ സമയത്ത്, അത് കേൾക്കാൻ ആരും ഉണ്ടായില്ല. ജുഡീഷ്യറിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടുപോകും.

ദിലീപ് നിരപരാധിയാണെന്ന് എന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. പ്രോസിക്യൂഷന് തെളിവുകൾ നൽകാൻ സാധിച്ചില്ലെന്ന് മാത്രമാണ് പറഞ്ഞത്. സംശയത്തിന്റെ എല്ലാ അനുകൂല്യങ്ങളും വാങ്ങിച്ചെടുത്ത് അദ്ദേഹത്തെ ഡിഫൻസ് രക്ഷപ്പെടുത്തി , അത്ര മാത്രമേ ഉള്ളൂ. പക്ഷേ, നമ്മുടെ കേരളത്തിന്റെ പുതിയ തലമുറയാണെങ്കിലും, അതുപോലെ കേരളത്തിന്റെ പൊതുമനസ്സാക്ഷി ആണെങ്കിലും, കുടുംബങ്ങൾ ആണെങ്കിലും, സ്ത്രീകൾ ആണെങ്കിലും, ഇവർ വരുന്നതാണ് കേരളത്തിന്റെ ഭൂരിപക്ഷം. കോടാനുകോടി ആളുകൾ തനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് ദിലീപ് പറയുന്നു. എന്നാൽ തുലനം ചെയ്തു നോക്കിയാൽ മനസ്സിലാകുന്ന ഒരു സംഗതി അങ്ങനെയല്ല.

ദിലീപിന്റെ ജനപ്രിയതയൊന്നും ഇനി നടന് കിട്ടില്ലെന്ന് ഉറപ്പാണ്. ദിലീപ് ഇറങ്ങി വന്ന വഴിക്ക് നടത്തിയ സ്റ്റേറ്റ്മെന്റ് തന്നെ മഞ്ജു വാര്യറിന് നേരെയുള്ള സ്റ്റേറ്റ്മെന്റ് ആയിരുന്നു. മഞ്ജുവിനെ എല്ലാവരും കയറി ആക്രമിക്കട്ടെ എന്ന രീതിയിലാണ് പറഞ്ഞത്. ഒരു ക്രിമിനൽ ഗൂഢാലോചന ഉണ്ട് എന്ന് മഞ്ജു പറയണമെങ്കിൽ, അതിന് കൃത്യമായി തന്നെ കാരണമുണ്ട്.പൾസർ സുനിക്ക് ഒരു ദിവസം ഒരു തോന്നൽ ഉണ്ടായിട്ട് വന്ന് ചെയ്തതല്ല. സുനിക്ക് കൊട്ടേഷൻ കിട്ടിയിട്ടുണ്ടെന്നുള്ളത് വളരെ ക്ലിയർ ആയിട്ടുള്ള കാര്യമാണ്. അത് ദിലീപ് അല്ലെങ്കിൽ പിന്നെ മ ആര് എന്നുള്ളത് പറയാൻ നമുക്ക് പറ്റിയിട്ടില്ലല്ലോ. അപ്പൊ, പിന്നെ എന്തായാലും അവിടെ ഒരു കൊട്ടേഷൻ ഉണ്ട്. പിന്നെ പൾസ് സുനിയുടെ മൊഴി അവിശ്വസിച്ചു കൊണ്ടും കൂടിയാണ് കോടതി മുന്നോട്ടു പോയിട്ടുള്ളത്. അപ്പൊ, കോടതി എത്രത്തോളം എവിഡൻസ് അപ്രീഷിയേറ്റ് ചെയ്തു, അതിജീവിതക്ക് അനുകൂലമായിട്ടുള്ളത് എരന്നുള്ളതും പ്രധാനമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+