'ബോബി ചെമ്മണ്ണൂരിനെ പോലെ ദിലീപിനേയും കുഴിയിൽ കൊണ്ട് ചാടിച്ചത് ഇക്കൂട്ടർ; ആലപ്പി അഷ്റഫ്
ഹണി റോസ് നൽകിയ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ആറ് ദിവസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം ഇന്നാണ് ജയിൽ മോചിതനായത്. ഏറെ നാടകീയ നീക്കങ്ങൾക്ക് ശേഷമായിരുന്നു മോചനം. കഴിഞ്ഞ ദിവസം തന്നെ ജാമ്യം ലഭിച്ചിട്ടും ബോബി ജയിലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ഇന്ന് നേരിട്ട് കോടതി ഇടപെട്ട് ബോബിയുടെ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് അടക്കം നൽകി. ഒടുവിൽ കോടതിയോട് ബോബിക്ക് മാപ്പപേക്ഷിക്കേണ്ട സാഹചര്യമടക്കം വന്നു. ഇപ്പോഴിതാ ബോബിയുടെ ഈ നാടക്തതെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ ചാനലിലൂടെയാണ് പ്രതകരണം. വായിക്കാം
'ബോബി ചെമ്മണ്ണൂരിനോട് പ്രത്യേക വൈരാഗ്യമോ ഹണി റോസിനോട് പ്രത്യേക മമതയോ ഒന്നും തന്നെയില്ല. പൊതുവേദിയിൽ സ്ത്രീകളെ അപമാനിക്കുന്നതിനോടാണ് എന്റെ എതിർപ്പ്. നിങ്ങൾ സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും അധിക്ഷേപിക്കാതിരിക്കുക.

വൈകുന്നേരം 4.30 ഓടെ ജയിലിന് പുറത്തിറങ്ങിയ ബോചെയെ വരവേൽക്കാൻ വലിയൊരു പിആർ സംഘം അണിനിരന്നിരുന്നു. പിആർ വർക്കേഴ്സിന്റെ നേതൃത്വത്തിൽ കുറച്ച് ജോലിക്കാരേയും സ്ത്രീകളേയും കുറച്ച് ബംഗാളികളേയും കൊണ്ട് നിർത്തി അവരുടെയൊക്കെ കൈകളിൽ പൂമാലകളും പടക്കങ്ങളും ബൊക്കെകളുമൊക്കെ ഉണ്ടായിരുന്നു. അതൊന്നും അവർ പണം കൊടുത്ത് വാങ്ങില്ലെന്ന് ഉറപ്പല്ലേ. അവിടേയും അവർ നിയമത്തേയും കോടതിയേയും വെല്ലുവിളിക്കുന്നത് നമ്മുക്ക് കാണാമായിരുന്നു.
ജാമ്യം ലഭിച്ചിട്ടും അദ്ദേഹം ഇന്നലെ പുറത്തിറങ്ങാൻ തയ്യാറായില്ല. ജാമ്യം ലഭിച്ചിട്ടും പണം അടക്കാൻ കഴിയാതെ ജയിലിൽ നിന്നും പുറത്ത് ഇറങ്ങാൻ പറ്റാത്ത പലരും ഉണ്ട്. അവരുടെ കൂടി കാര്യത്തിൽ തീരുമാനം ആക്കിയിട്ടേ ഞാനും ഇറങ്ങുകയുള്ളൂ എന്നാണ്. അന്ന് തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകർ ഈ മണ്ടത്തരത്തിന്റെ ഭവിഷ്യത്ത് പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്ാകും.ഇത്തരം കോപ്രായങ്ങൾ നിരീക്ഷിച്ചതിന് ശേഷം ബോബിയുടെ അഭിഭാഷകരോട് ഹൈക്കോടതി രാവിലെ ഹജാരാകാൻ നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് അയാൽ മിന്നൽ വേഗത്തിൽ പുറത്തിറങ്ങിയത്. ബോചെ ഉദ്ദേശിച്ച രീതിയിൽ നാടകം കളിക്കാൻ സാധിച്ചില്ല.
രാവിലെ കോടതിയിൽ ഹാജരായ വക്കീലൻമാരോട് രൂക്ഷമായി കോടതി പ്രതികരിച്ചു. ജാമ്യം നൽകാൻ കഴിയുമെങ്കിൽ അത് റദ്ദാക്കാനും കോടതിക്ക് കഴിയുമെന്ന് കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. കോടതി വീണ്ടും പറഞ്ഞു റിമാന്റ് തടവുകാരെ സഹായിക്കാൻ ബോബി ആരാണ് , ഇവിടെ കോടതി ഇല്ലേയെന്ന്. മാധ്യമ ശ്രദ്ധനേടാനാണോ ഈ പെരുമാറ്റം എന്നും കോടതി ചോദിച്ചു. മുതിർന്ന അഭിഭാഷകനെ പോലും ബോബി ചെമ്മണ്ണൂർ അപമാനിച്ചെന്ന് കോടതി പറഞ്ഞു.
ഉച്ചകഴിഞ്ഞ് കേസെടുത്തപ്പോൾ ബോചെ കോടതിയിൽ നീരുപാധികം മാപ്പപേക്ഷിച്ചു. ഇനി താൻ തെറ്റാവർത്തിക്കില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയോട് പറഞ്ഞു. ഒടുവിൽ കോടതി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ നീരുപാധികം സ്വീകരിച്ചു.
ബോബി ജയിലിന് പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത് ജയിലിന് മുന്ന്ൽ തന്നെ കാണാൻ വന്നത് ആരാണെന്ന് അറിയില്ലെന്നും ആരും വരരുതെന്ന് കർശന നിർദേശം നൽകിയിരുന്നുവന്നുമാണ്. എന്നാൽ കഴിഞ്ഞ ദിവസം രാഹുലും കൂട്ടരും പറയുകയുണ്ടായി അദ്ദേഹത്തിന് വൻ സ്വീകരണം നൽകി വരവേൽപ് ഉണ്ടാകുമെന്ന്, കോടതിയേയും നിയമവ്യവസ്ഥയേയും ചൊടിപ്പിക്കുന്ന ഇത്തരം പ്രവൃത്തികളെ കുറിച്ച് ഞാൻ നേരത്തേ ചൂണ്ടിക്കാണിച്ചതാണ്. ഇത്തരക്കാർ തന്നെയാണ് ദിലീപിനേയും കുഴിയിൽ കൊണ്ട് ചാടിച്ചത്. ഇനിയെങ്കിലും മനസിലാക്കണം , ഈ പിആർ വർക്ക് കൊണ്ട് ദോഷമല്ലാതെ ഗുണമൊന്നുമില്ലെന്ന്.












Click it and Unblock the Notifications