നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾക്ക് വേണ്ടി ദിലീപ് ഹൈക്കോടതിയിൽ, ഫോൺ, ഫൊറൻസിക് രേഖകളും വേണമെന്ന്...

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ. യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യ​പ്രതി ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപിന്റെ ഹർജി തിങ്കളാഴ്ച കോടതി പരിഗമിക്കും. ഫോൺരേഖകളും ഫൊരൻസിക് റിപ്പോർട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും ദിലീപ് നൽകിയിട്ടുണ്ട്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണ് ദിലീപിന്റെ വാദം.

നടിയുടെ സുരക്ഷയെ ബാധിക്കും

നടിയുടെ സുരക്ഷയെ ബാധിക്കും

ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് ദിലീപിന്റെ ഹർജി തള്ളി. പിന്നീടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതിയുടെ അവകാശം

പ്രതിയുടെ അവകാശം

വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റിന് മുമ്പാകെ ഹർജി നൽകിയത്. സിസടിവ ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്ക് നൽകിയിരുന്നു.

ജാമ്യം കർശന ഉപാധികളോടെ

ജാമ്യം കർശന ഉപാധികളോടെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെയായിരുന്നു. ദിലീപിന്റെ പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നതായിരുന്നു പ്രധാന ഉപാധി. രണ്ട് ആള്‍ജാമ്യത്തിലും 1 ലക്ഷം രൂപയുടെ ബോണ്ടിലുമാണ് അന്ന് ജാമ്യമനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദിലീപിന് ജാമ്യം നല്‍കരുതെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍ കോടതി പറയുന്ന ഏത് ജാമ്യാപേക്ഷയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു തരത്തിലും ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep approach High court for getting visuals

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്