നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന വിഷയം; നാടിനെ ഞെട്ടിച്ച സംഭവമായി, എങ്ങനെ?

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളില്‍ പ്രതികരണവുമായി നടി മംമ്ത മോഹന്‍ദാസ്. നാല് ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിഷയമായിരുന്നു ഇതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ആദ്യമായാണ് മംമ്ത പ്രതികരിക്കുന്നത്. ഇതുവരെയുണ്ടായ കോലാഹലങ്ങളില്‍ മംമ്ത ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തിരുന്നില്ല. മനോരമ ന്യൂസിനോടാണ് മംമ്ത തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

വനിതാ താരങ്ങള്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഭാഗമാകാന്‍ താല്‍പ്പര്യമില്ലെന്ന സൂചന നല്‍കുകയും ചെയ്തു നടി. മറ്റു പല പ്രമുഖ നടീനടന്‍മാര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. യുവ നടന്‍മാരായ ആസിഫ് അലിയും പൃഥ്വിരാജും ശക്തമായാണ് ദിലീപിനെതിരേ ആഞ്ഞടിച്ചത്.

പറഞ്ഞുതീര്‍ക്കാവുന്ന വിഷയം

പറഞ്ഞുതീര്‍ക്കാവുന്ന വിഷയം

നാല് ചുവരുകള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിഷയമായിരുന്നോ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്നത് എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. എന്നാല്‍ മംമ്തയുടെ അഭിപ്രായത്തില്‍ ഇത് അത്തരമൊരു പ്രശ്‌നം മാത്രമായിരുന്നു.

നാടിനെ ഞെട്ടിച്ച സംഭവമായി

നാടിനെ ഞെട്ടിച്ച സംഭവമായി

എന്നാല്‍ പിന്നീട് നാടിനെ ഞെട്ടിച്ച സംഭവമായി ഈ പ്രശ്‌നം മാറി. ഇക്കാര്യവും മംമ്ത ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് നടി സൂചിപ്പിച്ചത്.

നാണക്കേടുണ്ടാക്കി

നാണക്കേടുണ്ടാക്കി

നടിയെ ആക്രമിച്ചതും പിന്നീടുണ്ടായ സംഭവങ്ങളും സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും മംമ്ത അഭിപ്രായപ്പെട്ടു. സിനിമാ മേഖലയെ ദോഷകരമായി ബാധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിമന്‍ ഇന്‍ സിനിമ കളക്ടീവ്

വിമന്‍ ഇന്‍ സിനിമ കളക്ടീവ്

എന്നാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ താരങ്ങളുടെ കൂട്ടായ്മയെ കുറിച്ച് അകന്നു നിന്നാണ് മംമ്ത പ്രതികരിച്ചത്. സംഘടന ആരംഭിച്ചത് അങ്ങനെ ഒരു സംവിധാനം വേണമെന്ന് തോന്നിയവരാണ്. താന്‍ അതിന്റെ ഭാഗമല്ലെന്നും മംമ്ത പ്രതികരിച്ചു.

കൂടുതല്‍ സുതാര്യത വേണം

കൂടുതല്‍ സുതാര്യത വേണം

അതേസമയം, ചലചിത്ര മേഖലയില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് നടനും സംവിധായകനുമായ മധുപാല്‍ പറഞ്ഞു. നാടിനെ നന്നാക്കുന്നതിന് മുമ്പ് വീടും വീട്ടുകാരെയും നന്നാക്കാനാണ് ചലചിത്ര പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും മധുപാല്‍ അഭിപ്രായപ്പെട്ടു.

നടന്‍ മുകേഷിനെ ചോദ്യം ചെയ്യുമോ

നടന്‍ മുകേഷിനെ ചോദ്യം ചെയ്യുമോ

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ പ്രധാനം നടന്‍ മുകേഷിനെ ചോദ്യം ചെയ്യുമെന്നതാണ്. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു. തനിക്ക് അങ്ങനെ ഒരു അറിയിപ്പ് ലഭിച്ചില്ലെന്ന് മുകേഷ് പറഞ്ഞു.

മുകേഷിനെതിരേ തിരിയാന്‍ കാരണം

മുകേഷിനെതിരേ തിരിയാന്‍ കാരണം

ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിങ് വേളയില്‍ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിന് പുറമെ 2013ല്‍ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായി സുനി എത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മുകേഷിനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പരക്കുന്നത്.

അമ്മ ഉടച്ചുവാര്‍ക്കും

അമ്മ ഉടച്ചുവാര്‍ക്കും

താരസംഘടന അമ്മയുടെ നിലവിലെ ഭാരവാഹികളെ പൂര്‍ണമായും മാറ്റിയേക്കുമെന്ന് സൂചന. ട്രഷററായിരുന്ന ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ജയിലിലായതോടെ ഈ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ കണ്ടെത്തേണ്ടതുണ്ട്. സംഘടന മൊത്തം അഴിച്ചുപണിയണമെന്ന ചില നിര്‍ദേശങ്ങളും ഉയരുന്നുണ്ട്.

വെള്ളിയാഴ്ച യോഗം

വെള്ളിയാഴ്ച യോഗം

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗം നിര്‍ണായകമാണ്. യോഗത്തില്‍ ആവശ്യം ഉയര്‍ന്നാല്‍ പുനസംഘടനയുണ്ടാകുമെന്ന് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്നു ഇന്നസെന്റിനെ മാറ്റണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഇങ്ങനെ ആദ്യം

ഇങ്ങനെ ആദ്യം

ദിലീപിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ എക്‌സിക്യുട്ടീവ് യോഗമാണ് വെള്ളിയാഴ്ച നടക്കുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.

English summary
Actress Attack Case: Mamtha Mohandas Reacts
Please Wait while comments are loading...