കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഴിയെടുക്കല്‍ പരാതിയിലല്ല, ഗൂഡാലോചനക്കേസില്‍ ? ചോദ്യം ചെയ്യല്‍ വെവ്വേറേ!!

മാധ്യമവിചാരണയ്ക്കു താന്‍ നിന്നു തരില്ലെന്ന് ദിലീപ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ദിലീപ് മൊഴി നല്‍കാന്‍ ആലുവ പോലീസ് ക്ലബ്ബിലെത്തി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മൊഴി രേഖപ്പെടുത്താന്‍ ഇവിടെയെത്തിയിട്ടുണ്ട്. ദിലീപിന്‍റെ മാനേജരെ കൂടാതെ കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ നാദിര്‍ഷയേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സുനില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ദിലീപ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നതെന്നാണ് സൂചന. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കുന്നത്.

മൊഴിയെടുക്കുന്നത്

മൊഴിയെടുക്കുന്നത്

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കുന്നത്. സുനിയുടെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നു പല കാര്യങ്ങളിലും സംശയമുണ്ടെന്നും ഇതില്‍ വ്യക്ത വരുത്താനാണ് ദിലീപിന്റെ മൊഴിയെടുക്കുന്നതെന്നും പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

 ചോദ്യം ചെയ്യുന്നത് വെവ്വേറെ

ചോദ്യം ചെയ്യുന്നത് വെവ്വേറെ

ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് വ്യക്തമാവുന്നതിനു വേണ്ടിയാണിത്. ചോദ്യം ചെയ്യലിനോടു ദിലീപ് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വിവിധ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യല്‍ നാലു മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു.

ഗൂഡാലോചനക്കേസില്‍...

ഗൂഡാലോചനക്കേസില്‍...

ദിലീപിനെയും നാദിര്‍ഷായെയും പോലീസ് ചോദ്യം ചെയ്യുന്നത് ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. ദിലീപും നാദിര്‍ഷയും നല്‍കിയ പരാതിയില്‍ മാത്രമല്ല ചോദ്യം ചെയ്യലെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തന്‍റെ നിരവധി സംശയങ്ങള്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

മാധ്യമവിചാരണയ്ക്ക് തയ്യാറല്ലെന്ന് ദിലീപ്

മാധ്യമവിചാരണയ്ക്ക് തയ്യാറല്ലെന്ന് ദിലീപ്

ആലുവയിലേക്കുള്ള യാത്രയ്ക്കിടെ ദിലീപ് മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. മാധ്യമവിചാരണയ്ക്കു നിന്നു തരാന്‍ താന്‍ തയ്യാറല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേസില്‍ തന്നെ പ്രതിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പറയാനുള്ള കാര്യങ്ങളെല്ലാം പോലീസിനും കോടതിക്കും മുന്നില്‍ പറയുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. താന്‍ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ അറിയാനാണ് പോലീസ് വിളിപ്പിച്ചിരിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

ദിലീപ് പരാതി നല്‍കിയത്

ദിലീപ് പരാതി നല്‍കിയത്

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് നടിയെ ആക്രമിച്ച കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നതായി ദിലീപ് പഴയ ഡിജിപിയായ ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. താരം ഇതില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

പണം തട്ടാന്‍ ശ്രമം

പണം തട്ടാന്‍ ശ്രമം

കേസില്‍ തന്നെയും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനാണ് അവരുടെ ശ്രമമെന്നും ദിലീപ് പരാതിയില്‍ വിശദമാക്കിയിരുന്നു. വിഷ്ണുവെന്ന പേരുള്ള ആളാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു ദിലീപിന്റെ പരാതി. അടുത്തിടെയാണ് അന്നു വിളിച്ചത് സുനില്‍ തന്നെയാണെന്ന് തെളിഞ്ഞത്.

നടിയുടെ വെളിപ്പെടുത്തല്‍

നടിയുടെ വെളിപ്പെടുത്തല്‍

ആക്രമണത്തിന് ഇരയായ നടി കഴിഞ്ഞ ദിവലം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ചില സിനിമകളില്‍ നിന്നു തന്നെ ഒഴിവാക്കിയതില്‍ ദിലീപിനു പങ്കുണ്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചുമെല്ലാം പോലീസ് ചോദ്യം ചെയ്യലില്‍ ഇന്ന് ദിലീപിന് മറുപടി പറയേണ്ടിവന്നേക്കും.

English summary
Actress attacked case: Dileep and Nadishah in police club for giving statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X